കേരളത്തിലെ ഏറ്റവും സാഹസികവും നിഗൂഢതകൾ നിറഞ്ഞതുമായ വിനോദസഞ്ചാര-തീർത്ഥാടന കേന്ദ്രമാണ് ബോണക്കാടിന് സമീപം സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം. സഹ്യപർവ്വത നിരകളിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയാണിത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,868 മീറ്റർ (6,129 അടി) ഉയരത്തിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയിലാണ് അഗസ്ത്യാർകൂടം തലയുയർത്തി നിൽക്കുന്നത്. കരമനയാർ, നെയ്യാർ, തമിഴ്‌നാട്ടിലെ താമരഭരണി എന്നീ നദികൾ ഈ മലനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്.
27
അഗസ്ത്യമുനിയുടെ വാസസ്ഥലമെന്ന് വിശ്വാസം
സപ്തർഷികളിൽ ഒരാളായ അഗസ്ത്യമുനിയുടെ വാസസ്ഥലമായിരുന്നു ഇതെന്ന് വിശ്വസിക്കപ്പെടുന്നു. മല മുകളിൽ അഗസ്ത്യമുനിയുടെ ഒരു ശില്പമുണ്ട്. ഇവിടെ പ്രാർത്ഥിക്കാനായി നിരവധി വിശ്വാസികളാണ് മലകയറിയെത്തുന്നത്.
37
സഹ്യന്റെ ഹൃദയത്തിലേക്ക്
ഇത് വെറുമൊരു മലകയറ്റമല്ല...എണ്ണിയാലൊടുങ്ങാത്ത അത്രയും ഔഷധച്ചെടികളുടെ ഗന്ധമുള്ള കാറ്റേറ്റ് കയറി ചെല്ലുന്നത് സഹ്യന്റെ ഹൃദയത്തിലേക്കാണ്. ഭൂമിയിലെ സ്വർഗ്ഗമെന്ന് നിസംശയം വിളിക്കാവുന്ന അഗസ്ത്യാർകൂടത്തിലേയ്ക്ക്.
നിങ്ങളുടെ ശ്വാസവും ഹൃദയമിടിപ്പും പരീക്ഷിക്കപ്പെടുന്ന നിമിഷങ്ങളാണ് അഗസ്ത്യാർകൂടം ട്രെക്കിംഗിന്റെ പ്രധാന ആകർഷണം. ചെങ്കുത്തായ പാറക്കെട്ടുകൾക്കും വന്യമൃഗങ്ങൾ കാവൽ നിൽക്കുന്ന കാട്ടുപാതകൾക്കും അപ്പുറം ഒരേ ഒരു ലക്ഷ്യം മാത്രം. ആ കൊടുമുടിയിലെത്തുക!
67
50-തിലധികം കിലോമീറ്ററുകൾ താണ്ടിയൊരു യാത്ര
ബോണക്കാട് നിന്ന് തുടങ്ങുന്ന ഈ യാത്ര, കാടിന്റെ വന്യതയോടുള്ള പോരാട്ടമാണ്. 50-തിലധികം കിലോമീറ്ററുകൾ താണ്ടി മലമുകളിലെത്തുമ്പോൾ മേഘങ്ങൾ നിങ്ങളുടെ പാദങ്ങളെ ചുംബിക്കും. തണുത്തുറഞ്ഞ കാറ്റ് നിങ്ങളുടെ ക്ഷീണമകറ്റും. അവിടെ, ആകാശത്തിന് തൊട്ടടുത്ത് വച്ച് നിങ്ങൾ അറിയും. പ്രകൃതി എത്രത്തോളം വലുതാണെന്നും, മനുഷ്യൻ എത്രത്തോളം ചെറുതാണെന്നും!
77
വിശ്വാസത്തിന്റെ കരുത്തും പ്രകൃതിയുടെ വന്യതയും
വിശ്വാസത്തിന്റെ കരുത്തും പ്രകൃതിയുടെ വന്യതയും സംഗമിക്കുന്ന അഗസ്ത്യാർകൂടം പ്രകൃതി കാത്തുവെച്ച മഹാവിസ്മയമാണ്. അട്ടകളുടെ രക്തദാഹവും, കഠിനമായ തണുപ്പും, ശ്വാസം മുട്ടിക്കുന്ന കയറ്റങ്ങളും നിങ്ങളെ തളർത്താൻ ശ്രമിക്കും. പക്ഷേ, തോറ്റു കൊടുക്കാത്ത മനസ്സിന് മുന്നിൽ കാട് വഴിമാറിക്കൊടുക്കും. ഭയം താഴെ ഉപേക്ഷിച്ച് മല കയറാം.