112 വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്ര പോയ ഒരു കുടുംബം പകര്‍ത്തിയ ചിത്രങ്ങള്‍, ആല്‍ബം ലേലത്തിന്

First Published Oct 29, 2020, 2:27 PM IST

ഇന്ന് നാം നടത്തുന്ന ഓരോ യാത്രകളും ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ നിമിഷങ്ങളും ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു നൂറ്റാണ്ടിനും മുമ്പ് ഒരു കുടുംബം തങ്ങളുടെ യാത്രയിലെ ഓരോ നിമിഷങ്ങളും ഇങ്ങനെ പകര്‍ത്തിവച്ചിരുന്നുവെങ്കിലോ? 112 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രങ്ങളാണിത്. ഒരു എഡ്വേര്‍ഡിയന്‍ കുടുംബം അവധിക്കാലമാഘോഷിക്കാനായി മിഡില്‍ ഈസ്റ്റിലേക്ക് നടത്തിയ യാത്രകളിലെ ചിത്രങ്ങള്‍. 
 

ഈ വലിയ ആല്‍ബത്തില്‍ 500 ഫോട്ടോഗ്രാഫുകളും പോസ്റ്റുകാര്‍ഡുകളുമാണ് അടങ്ങിയിരിക്കുന്നത്. ബോവണ്‍ കുടുംബത്തിന്‍റെ യാത്രയിലെ സന്തോഷകരമായ മുഹൂര്‍ത്തങ്ങളാണ് ചിത്രങ്ങളില്‍.
undefined
ഭര്‍ത്താവും ഭാര്യയും മുതിര്‍ന്ന രണ്ട് പെണ്‍മക്കളുമാണ് യാത്ര തിരിച്ചത്. അവരുടെയെല്ലാം ചിത്രങ്ങളും എന്തിന് ഒരുമാസം നീണ്ടുനിന്ന അവരുടെ യാത്രയിലെ ഓരോ നിമിഷങ്ങളും വരെയെന്നോണം പകര്‍ത്തപ്പെട്ടിട്ടുണ്ട്.
undefined
1908 മാര്‍ച്ച് നാലിനാണ് അവര്‍ Southampton -ല്‍ നിന്നും ബോട്ടുവഴി യാത്ര തിരിക്കുന്നത്. പിന്നീട് ഇങ്ങോട്ട് ക്രമത്തിലുള്ളവയാണ് ആല്‍ബത്തിലെ ചിത്രങ്ങള്‍.
undefined
ഇതിന് 100 പേജുകളുണ്ട്. അഞ്ച് ഇഞ്ച് തടിയെങ്കിലും വരുന്ന ഈ ആല്‍ബത്തില്‍ മൊറോക്കോ, ടുണീഷ്യ, അല്‍ജീരിയ എന്നിവിടങ്ങളിലെ ആ വര്‍ഷത്തെ ജീവിതം പ്രതിഫലിക്കുന്നു.
undefined
ഒപ്പം തന്നെ പ്രധാന നഗരങ്ങളിലെയും മറ്റും കെട്ടിടങ്ങള്‍, സ്‍മാരകങ്ങള്‍ എന്നിവയെല്ലാം കുടുംബം പകര്‍ത്തിയിരുന്നു. കൂടാതെ, കച്ചവടങ്ങളും, ചന്തകളും, മനുഷ്യരുടെ ജീവിതരീതിയുമെല്ലാം പകര്‍ത്തപ്പെട്ടതായും ചിത്രങ്ങളില്‍ നിന്നും മനസിലാവും.
undefined
ആല്‍ബത്തില്‍ പകുതി ഭാഗത്ത് ചിത്രങ്ങളാണെങ്കില്‍, മറ്റ് പകുതിയില്‍ വഴിയില്‍ നിന്നും കുടുംബം ശേഖരിച്ചിരിക്കുന്ന പോസ്റ്റുകാര്‍ഡുകളാണ്.
undefined
ഇപ്പോള്‍ മറ്റെവിടെയും കണ്ടെത്താനാവാത്ത പോസ്റ്റുകാര്‍ഡുകള്‍ പോലും അതിലുണ്ട്. ഈ ചിത്രങ്ങളും കാര്‍ഡുകളും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഈ സ്ഥലങ്ങളിലെ ജീവിതം എങ്ങനെയായിരുന്നു എന്ന് കാണിച്ചുതരുന്നവയാണ്.
undefined
ബോവണ്‍ കുടുംബം ഒരു സമ്പന്ന കുടുംബമായിരിക്കാനാണ് സാധ്യത. കാരണം, അത്രയധികം സഞ്ചരിക്കുകയും ഒട്ടകപ്പുറത്തും മറ്റും യാത്ര ചെയ്യുകയും ചെല്ലുന്നയിടങ്ങളിലെ മനുഷ്യരുമായി സൗഹൃദം സ്ഥാപിക്കാനുമെല്ലാം അവര്‍ക്ക് കഴിഞ്ഞിരുന്നു.
undefined
ആല്‍ബത്തിലെ ചില ഭാഗങ്ങളെല്ലാം കാലപ്പഴക്കത്താല്‍ മങ്ങിപ്പോയിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം ചിത്രങ്ങളും വ്യക്തമാണ്.
undefined
ആല്‍ബം ഏതായാലും ലേലത്തിനെത്തിയിരിക്കുകയാണ്. ഒക്ടോബര്‍ 30 -നായിരിക്കും ലേലം നടക്കുക.
undefined
click me!