കോഴിപ്പോര് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ  പോരുകോഴി കൊന്നു; കോഴി കസ്റ്റഡിയില്‍

First Published Oct 28, 2020, 2:19 PM IST

അനധികൃതമായി കോഴിപ്പോര് നടക്കുന്നതറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥന്‍ പൂവന്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
 

ഫിലിപ്പീന്‍സിലെ വടക്കന്‍ സമാറയിലെ മന്റുഗാങ് ഗ്രാമത്തിലാണ് സംഭവം.
undefined
ലഫ്റ്റനന്റ് ക്രിസ്റ്റിന്‍ ബോലക് ആണ് കോഴിയുടെ കാലില്‍ പോരിനായി ഘടിപ്പിച്ച മൂര്‍ച്ചയുള്ള ബ്ലേഡ് കൊണ്ട് പരിക്കേറ്റ് മരിച്ചത്.
undefined
ബ്ലേഡ് കൊണ്ടതിനാല്‍ ഇടതു തുടയില്‍ ആഴത്തിലുള്ള മുറിവുണ്ടായി.
undefined
കാലിലെ പ്രധാന രക്തക്കുഴല്‍ മുറിഞ്ഞുപോയി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
undefined
ഫിലിപ്പീന്‍സില്‍ കോഴിപ്പോര് നിയമവിധേയമാണ്. ലൈസന്‍സുള്ള അങ്കത്തട്ടുകളില്‍ മാത്രമേ അതു നടത്താവൂ. ഞായറാഴ്ചകളിലും പൊതു അവധി ദിവസവുമേകോഴിപ്പോര് നടത്താന്‍ പാടുള്ളൂ.
undefined
എന്നാല്‍, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിപ്പോര് ഇവിടെ നിരോധിച്ചിട്ടുണ്ട്. അതിനിടെയാണ് ഇവിടെ കോഴിപ്പോര് നടന്നത്.
undefined
കാല്‍നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം നടന്നതെന്ന് പ്രവിശ്യാ പൊലീസ് മേധാവി പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
undefined
രണ്ട് കോഴികള്‍ കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് പരസ്പരം ആക്രമിക്കുന്നതാണ് കോഴിപ്പോര്. ഓരോ കോഴിക്കുമായി കാണികള്‍ക്ക് വാതുവെയ്ക്കാം. ഇതാണ് ഇതിലെ പ്രധാന സാമ്പത്തിക ആകര്‍ഷണം.
undefined
സാന്‍ ജോസ് മുനിസിപ്പല്‍ പൊലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജാണ് കൊല്ലപ്പെട്ട ലഫ്. ബൊലക്.
undefined
നാട്ടുകാര്‍ നല്‍കിയ വിവരപ്രകാരം ഉച്ചയ്ക്ക് 1. 20നാണ് പൊലീസ് സംഘം ഗ്രാമത്തില്‍ എത്തിയത്. മൂന്ന് പേരെ അവിടെവെച്ചു തന്നെ അറസ്റ്റ് ചെയ്തു. സംഘത്തിലെ മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
undefined
കോഴിയെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. കാലില്‍ ഘടിപ്പിച്ച ബ്ലേഡ് കൊണ്ട് കോഴി ആക്രമിക്കുകയായിരുന്നു.
undefined
പോരാട്ടം കാണാനെത്തിയ നാലു പേര്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇവിടെ കോഴിപ്പോര് നിരോധിച്ച് ഗവര്‍ണര്‍ ഉത്തരവിട്ടത്.
undefined
വിലക്ക് ലംഘിച്ച് കോഴിപ്പോര് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
undefined
click me!