ഒറ്റമുറി വീട്ടിനുള്ളില്‍ വളർത്തിയിരിക്കുന്നത് 1400 ചെടികൾ; ഈ വീടിന്നൊരു കാടാണ്...

First Published Apr 29, 2020, 1:19 PM IST

ഇന്‍ഡോർ പ്ലാന്റുകൾ ഇന്ന് സാധാരണമായിരിക്കുകയാണ്. മിക്കവരും വീടിനകത്ത് പലതരം ചെടികൾ നടാറുണ്ട്. അത് കാഴ്ചയ്ക്ക് മാത്രമല്ല മനസിനും ഒരു കുളിരാണ്. എന്നാൽ, ഈ ഇരുപതുകാരൻ അതുക്കും മേലെയാണ്. ലോബോറയിൽ നിന്നുള്ള ജോ എന്ന യുവാവ് തന്റെ വീട്ടിനുള്ളിൽ വളർത്തിയിരിക്കുന്നത് ഇനം ചെടികളാണ്. 

ജോയുടെ വീട് തന്നെ ഇന്നൊരു കൊച്ചു കാടായി മാറിയിരിക്കുകയാണ്. വീടിന്‍റെ ഓരോ മൂലയിലും പൂക്കൾ, കള്ളിച്ചെടി, വള്ളികൾ എന്നിവയെല്ലാമുണ്ട്. സത്യത്തിലൊരു പാര്‍ക്ക് തന്നെ. ഗാര്‍ഡന്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന ജോ തന്‍റെ ദിവസങ്ങളില്‍ പറ്റാവുന്ന സമയമെല്ലാം ചെടികള്‍ക്കൊപ്പം ചെലവഴിക്കുന്നു. വീട്ടിലിരിക്കുന്ന സമയങ്ങളിലെല്ലാം അധികശ്രദ്ധ വേണ്ട ചെടികള്‍ക്ക് അത് കൊടുക്കുന്നു. ഏതായാലും വീട്ടില്‍ നിറയെ ചെടിയായതു കാരണം സന്ദര്‍ശകരുടെ വരവൊക്കെ ഒരു കണക്കാണ്. എന്നാലും ഒരോ ദിവസവും പുതിയ പുതിയ ചെടികളാണ് ജോ വീട്ടിലെത്തിക്കുന്നത്. തനിക്കിപ്പോള്‍ അതൊരു ലഹരിയായിരിക്കുകയാണ് എന്നാണ് ജോ പറയുന്നത്.
undefined
ജോയുടെ മുത്തശ്ശി ജോയുടെ വീടിന് തൊട്ടടുത്താണ് താമസിക്കുന്നത്. ഇങ്ങനെ എപ്പോഴും എപ്പോഴും ചെടിയുമായി വരുന്നത് കണ്ട് അവര്‍ ജോയെ വഴക്കും പറയാറുണ്ട്. അതുകൊണ്ടുതന്നെ തന്‍റെ കോട്ടിടനടിയില്‍ ഒളിപ്പിച്ചാണ് ജോ പലപ്പോഴും ചെടി കടത്തിക്കൊണ്ടു വരുന്നത്. ജോ പറയുന്നത്, ഓരോ ദിവസവും രാവിലെ ഉറക്കമുണര്‍ന്ന് തന്‍റെ ചെടികള്‍ക്കിടയിലൂടെ നടക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്നാണ്.
undefined
വീട്ടിലെ മുറികളില്‍, ഡിന്നര്‍ ടേബിളില്‍, സ്റ്റെയര്‍കേസില്‍, അലമാരകള്‍ക്ക് മുകളില്‍ തുടങ്ങി സകലയിടത്തും ചെടികളാണ്. നേരത്തെ ചെടികള്‍ വളര്‍ന്ന് വാതില്‍ അടക്കാനും തുറക്കാനും പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാല്‍, അത് അവിടെനിന്നും മാറ്റി ഇപ്പോള്‍ അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനുമുള്ള ഒരിടം ബാക്കിവെച്ചിട്ടുണ്ട്.
undefined
മണിക്കൂറുകളാണ് ഓരോ ദിവസവും ഈ ചെടികള്‍ക്ക് വേണ്ടി ജോ മാറ്റിവെക്കുന്നത്. പതിമൂന്നാമത്തെ വയസ്സിലാണ് ചെടികളോടുള്ള തന്‍റെ ഇഷ്ടം തുടങ്ങിയതെന്നും ജോ പറയുന്നു. ഒരുപാട് പണം ഇങ്ങനെ ചെടികള്‍ വാങ്ങാനായി ജോ ചെലവാക്കുന്നുണ്ട്. അതുപോലെ തന്നെ സുഹൃത്തളും ബന്ധുക്കളുമെല്ലാം സമ്മാനമായും ജോയ്ക്ക് ചെടി നല്‍കാറുണ്ട്.
undefined
ഓരോ ചെടികളും വളര്‍ന്നുവരുന്നത് കാണുമ്പോള്‍ തനിക്കുള്ള സന്തോഷം അനിര്‍വചനീയമാണ് എന്ന് ജോ പറയുന്നു. നശിച്ചു തുടങ്ങിയ പല ചെടികളും ജോയുടെ പരിചരണം കാരണം തളിര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും ചെടികളുടെ ഡോക്ടറായി പലരും ജോയെ കാണുന്നു. പലരും അങ്ങനെയുള്ള ചെടികളുമായി ജോയുടെ അടുത്തെത്താറുണ്ട്. തന്‍റെ വെബ്സൈറ്റിലൂടെയും ആവശ്യത്തിനുള്ള നിര്‍ദ്ദേശങ്ങളും സഹായങ്ങളും ജോ നല്‍കാറുണ്ട്.
undefined
എന്തായാലും ഇതൊന്ന് പരീക്ഷിക്കാവുന്നതാണ് അല്ലേ? പച്ചപ്പും ഹരിതാഭയുമില്ല എന്ന് പറഞ്ഞു വിഷമിക്കുന്നതിനു പകരും കഴിയാവുന്ന സ്ഥലങ്ങളിലെല്ലാം ചെടി നട്ടാൽ വീടും ചിലപ്പോഴൊരു കുഞ്ഞ് കാടായാലോ.
undefined
click me!