തണ്ണീർത്തടങ്ങളെ കുറിച്ച് കുറച്ച് കാര്യങ്ങൾ

First Published May 3, 2020, 4:25 PM IST

ഇന്നത്തെ കാലത്ത് ശുദ്ധജലക്ഷാമം എത്രത്തോളമാണ് എന്നത് നമുക്കെല്ലാവർക്കും നല്ലപോലെ അറിയാം. പല പുഴകളും, തെളിനീർ ചോലകളും ഇന്ന് വെറും ഓർമ്മകളായി അവശേഷിക്കുകയാണ്. അന്തരീക്ഷമലിനീകരണവും ഭൂഗർഭജല ചൂഷണവും എല്ലാം അതിന് കാരണങ്ങളാണ്. ഇവിടെയാണ് തണ്ണീർത്തടങ്ങൾ പ്രാധാന്യം അർഹിക്കുന്നത്.

ഭൂമിയെ വെള്ളത്താൽ മറക്കുന്ന സ്ഥലങ്ങളാണ് തണ്ണീർത്തടങ്ങൾ. അത് ചിലപ്പോൾ ഉപ്പ് വെള്ളമാകാം, അല്ലെങ്കിൽ ശുദ്ധജലവുമാകാം. പലപ്പോഴും വെള്ളത്തിൽ വളരുന്ന ചെടികളും ജീവജാലങ്ങളും അവിടെ കാണാം. അവ ഭൂമിയുടെ സ്വാഭാവിക മാലിനജല ശുദ്ധീകരണ ചാലുകളാണ്. കൂടാതെ അവ കാർബൺ സംഭരണികളുമാണ്. ഭക്ഷ്യ സുരക്ഷയ്ക്ക് അവ നിർണ്ണായകമാണ്. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും, ശുദ്ധജലം പ്രദാനം ചെയ്യുന്നതിനും തണ്ണീർത്തടങ്ങൾ സഹായകമാകുന്നു. എന്നാൽ, ലോകത്തിലെ തണ്ണീർത്തടങ്ങളിൽ പകുതിയും 1900 മുതൽ അപ്രത്യക്ഷമായി എന്നാണ് കണക്കാക്കപ്പെടുന്നത്.
undefined
ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അഴിമുഖങ്ങൾ, ഡെൽറ്റകൾ, കണ്ടൽ പ്രദേശങ്ങൾ, പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശങ്ങൾ, ചതുപ്പ് പ്രദേശങ്ങൾ, അണക്കെട്ടുകൾ, ജലസംഭരണികൾ, വെള്ളത്തിനടിയിലായ സമതല പ്രദേശങ്ങൾ എന്നിവയെല്ലാം തണ്ണീർത്തടത്തിൽ പെടും.
undefined
പലതരം ജീവിവർഗ്ഗങ്ങൾ തണ്ണീർത്തടങ്ങളിൽ വസിക്കുന്നുണ്ട്. താറാവുകൾ, ഐബിസുകൾ, പൊന്മാനുകൾ, സാൻഡ്‌പൈപ്പറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അത് കൂടാതെ നീർനായ, ക്യാപിബാറ, കടുവ, സ്ലോട്ട്, ബീവറുകൾ, വാട്ടർബക്കുകൾ തുടങ്ങിയ സസ്തനികളും തണ്ണീർത്തടങ്ങളിൽ വസിക്കുന്നു. കൂടാതെ മത്സ്യങ്ങളെയും തണ്ണീർത്തടങ്ങളിൽ കാണാം.
undefined
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ വലിയ രീതിയിൽ തണ്ണീർത്തടങ്ങൾ പോരാടുന്നുണ്ട്. അതുപോലെ തന്നെ മലിനജലത്തെ ശുദ്ധീകരിച്ച്, ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിലും വലിയ പങ്കാണ് ഇവ വഹിക്കുന്നത്. അതിനാൽത്തന്നെ തണ്ണീർത്തടങ്ങളെ ഭൂമിയുടെ വൃക്കകൾ എന്ന് വിളിക്കുന്നു.
undefined
തണ്ണീർത്തട സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര കരാറാണ് റാംസാർ കൺവെൻഷൻ. തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനായി 40 വർഷങ്ങൾക്ക് മുമ്പാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 476,000 ഏക്കർ വിസ്തൃതിയുള്ള രണ്ടായിരത്തിലധികം തണ്ണീർത്തടങ്ങൾ ഇന്ന് വെറ്റ് ലാന്റ്സ് ഓഫ് ഇന്റർനാഷണൽ ഇമ്പോർട്ടൻസിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1999 മുതൽ പട്ടികയിൽ ചേർത്ത 75% സൈറ്റുകളും WWF- ന്റെ പ്രവർത്തനത്തിന്റെ ഫലമായി ചേർക്കപ്പെട്ടവയാണ്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, അണക്കെട്ടുകൾ, കൃഷി, അക്വാകൾച്ചർ, വികസനം എന്നിവയിൽ നിന്ന് തണ്ണീർത്തടങ്ങൾ ഭീഷണി നേരിടുന്നു. റാംസാർ കൺവെൻഷനെ പിന്തുണയ്ക്കുന്ന പദ്ധതികളിലൂടെയും കാലാവസ്ഥാ വ്യതിയാനത്തെ പഠിക്കുന്നതിലൂടെയും ലോകമെമ്പാടുമുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കാൻ ഡബ്ല്യുഡബ്ല്യുഎഫ് മുന്നിട്ട് ഇറങ്ങുന്നു.
undefined
click me!