ഒരൊറ്റ മരവുമില്ലാത്ത തരിശുഭൂമി 40 വര്‍ഷം കൊണ്ട്  കാടാക്കി മാറ്റിയ മനുഷ്യന്‍

First Published May 2, 2020, 7:29 PM IST

ഇത് ഒമര്‍ ടെല്ലോയുടെ കഥയാണ്. 40 വര്‍ഷം കൊണ്ട് ഒരു കൃഷിഭൂമി മഴക്കാടാക്കി മാറ്റിയ മനുഷ്യന്‍. ജീവിതം അതിനായി ഉഴിഞ്ഞു വെച്ച ഒരാള്‍. നശിച്ചുപോകുന്ന ആമസോണ്‍ കാടുകള്‍ക്ക് തന്നാലാവുന്ന ആശ്വാസമേകാന്‍ ശ്രമിച്ച മനുഷ്യന്‍. കാണാം, അദ്ദേഹത്തിന്റെ കൃഷിയിടം, അല്ല കാട്. 

ഇക്വഡോറില്‍ അക്കൗണ്ടന്റായിരുന്നു ഒമര്‍ ടെല്ലോ. മരങ്ങളൊന്നുമില്ലാതെ, നാട് തരിശാവുന്നത് കണ്ടാണ് അദ്ദേഹം അല്‍പ്പം ഭൂമി വാങ്ങാന്‍ ആലോചിക്കുന്നത്. അങ്ങനെ കുറച്ച് കൃഷി ഭൂമി വാങ്ങി.
undefined
ഇക്വഡോറിലാണ് ഒമര്‍ ടെലോവിന്റെ ഭൂമി. വെറുമൊരു തരിശുനിലം. അതാണ് ഈ മനുഷ്യന്‍ മാറ്റിമറിച്ചത്.
undefined
ഒമര്‍ ഉദ്യമം തുടങ്ങുമ്പോള്‍ അവിടെ ഒറ്റമരങ്ങളും ഇല്ലായിരുന്നു. എല്ലാം കൃഷിയാവശ്യങ്ങള്‍ക്കായി മുറിച്ചുമാറ്റിയിരിക്കുകയായിരുന്നു.
undefined
അവിടെ കാടുണ്ടാക്കാനായി പിന്നെ അദ്ദേഹം ജോലി ഉപേക്ഷിച്ചു. പൂര്‍ണ്ണസമയം അവിടെയായി കഴിഞ്ഞ 40 വര്‍ഷമായി അവിടെയാണ് ഒമര്‍.
undefined
പിന്നെ അയാളുടെ ജീവിതം അവിടെയായി. നിറയെ മരങ്ങള്‍ നട്ടു. ഓരോന്നിനെയും പരിചരിച്ചു. ഭൂമിക്ക് ഒരാഘാതവും ഏല്‍പ്പിക്കാത്ത വിധം കഠിനമായി ജോലി ചെയ്തു.
undefined
ഇപ്പോഴാ കാട് ഒരത്ഭുതമാണ്.
undefined
പാമ്പുകളും പ്രത്യേകതരം വണ്ടുകളും ചെടികളും വന്‍മരങ്ങളും പൂമ്പാറ്റകളും പക്ഷികളുമെല്ലാമുള്ള മനോഹരമായ ആവാസ വ്യവസ്ഥ.
undefined
എന്തുകൊണ്ടാണ് ഒമര്‍ കഴിഞ്ഞ 40 വര്‍ഷമായി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്?
undefined
''ആളുകള്‍ കരുതിയത് എനിക്ക് ഭ്രാന്തായി എന്നാണ്. പക്ഷേ, ഈ മഴക്കാടുകള്‍ പൂര്‍ണമായും ഇല്ലാതാവും മുമ്പ് അത് തിരിച്ചെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു വന്യജീവിയെപ്പോലും ഇവിടെ കാണാതായപ്പോഴാണ് ഞാനങ്ങനെ ഒരു തീരുമാനമെടുക്കുന്നത്.''-ഒമറിന്റെ മറുപടി.
undefined
ഇന്നത് കാണാന്‍ നിരവധി പേരെത്തുന്നു. അവരോട് അദ്ദേഹം കാടിന്റെ സന്ദേശമറിയിക്കുന്നു.
undefined
ഒമറിന്റെ സ്ഥലം വളരെ ചെറിയൊരു ഭാഗം മാത്രമാണ്. ചുറ്റുമുള്ള ഇടങ്ങളെല്ലാം റോഡും കെട്ടിടങ്ങളുമായി വികസനം കയ്യടക്കി. അതുകൊണ്ടുതന്നെ ഇന്ന് ഒമര്‍ തനിക്ക് ചുറ്റുമുള്ള സ്ഥലങ്ങളുടെ ഉടമകളോടുകൂടി തന്റെ പാത പിന്തുടരാന്‍ അപേക്ഷിക്കുകയാണ്.
undefined
click me!