കണ്ടാലും കണ്ടാലും കൊതി തീരാതെ; പ്രാവുകളില്‍ ഇങ്ങനെയും ചിലരുണ്ട്, ചിത്രങ്ങള്‍ കാണാം

First Published Jun 6, 2020, 10:28 AM IST

പ്രാവുകളെ ഇഷ്‍പ്പെടാത്തവർ ആരും തന്നെ ഉണ്ടാകില്ല. അവയുടെ തലചെരിച്ചുള്ള നോട്ടവും, കുറുകലും, പെട്ടെന്നിണങ്ങുന്ന പ്രകൃതവും ആരെയും ആകർഷിക്കും. എന്നാൽ, നമ്മൾ സ്ഥിരം നാട്ടിൽ കാണുന്ന പ്രാവുകൾ മാത്രമല്ല, ഇതുവരെ കണ്ടിട്ടും, കേട്ടിട്ടും ഇല്ലാത്ത അനവധി ഇനങ്ങൾ വേറെയുമുണ്ട്. വിവിധ വർണ്ണത്തിലുള്ള, രൂപത്തിലുള്ള അവയെ കാണുന്നത് പോലും സന്തോഷമുളവാകുന്ന ഒരു കാര്യമാണ്.  

നിക്കോബാർ പിജിയൻ: ഏറ്റവും മനോഹരമായ ഇനത്തിൽ പെട്ട ഒന്നാണ് നിക്കോബാർ പിജിയൻ. നിക്കോബാർ ദ്വീപുകൾ, തെക്ക് പടിഞ്ഞാറൻ ഉപദ്വീപായ തായ്ലൻഡ്, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്. കച്ചവടത്തിനായി പതിവായി പിടിക്കപ്പെടുകയും ഭക്ഷണത്തിനായി വേട്ടയാടപ്പെടുകയും ചെയ്യുന്നതിനാൽ കാട്ടിൽ അവയുടെ എണ്ണം കുറഞ്ഞു വരികയാണ്.
undefined
ബ്രൗൺ ഫ്രിൽബാക്ക് പിജിയൻ: ഈ ഇനം റോക്ക് പിജിയനുകളിൽ നിന്ന്, സെലക്ടീവ് ബ്രീഡിംഗിലൂടെ ഉണ്ടായതാണ്. ചിറകുകളിൽ ഫ്രിൽ വച്ച് പിടിപ്പിച്ചിരിക്കുന്ന പോലെയാണ് ഇവയുടെ തൂവലുകൾ കാണപ്പെടുന്നത്.
undefined
വിക്ടോറിയ ക്രൗൺ പിജിയൻ: പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയയുടെ പേരിലാണ് ന്യൂ ഗിനിയ പ്രദേശത്തെ ഈ പ്രാവ് അറിയപ്പെടുന്നത്. ഏറ്റവും വലുതും, മനോഹരവുമായ ഇനമാണ് ഇത്. അവയുടെ തൂവലുകൾക്കും മാംസത്തിനുമായി ആളുകൾ അവയെ വേട്ടയാടുന്നു. അമിതമായ വേട്ടയാടൽ കാരണം ഐ‌യു‌സി‌എൻ റെഡ് ലിസ്റ്റിൽ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ അവയെയും ഉൾപ്പെടുത്തിയിരിക്കുന്നു.
undefined
ബ്രോൺസിവിങ് പിജിയൻ: ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രാവുകളിൽ ഒന്നാണ് ബ്രോൺസിവിങ് പിജിയൻ. അതീവ ജാഗ്രത പുലർത്തുന്ന ഒരിനമാണ് ഇത്. ആളുകളുമായി അടുക്കാൻ വളരെ പ്രയാസമുള്ള ഒരിനമാണ് ഇത്.
undefined
ആർക്ക്ഏഞ്ചൽ പിജിയൻ: ഫാൻസി പ്രാവുകളുടെ ഒരു ഇനമാണ് ഇത്. അതിന്റെ തൂവലുകളുടെ ലോഹ ഷീനിൽ ശ്രദ്ധേയമാണ്. ഇത് അലങ്കാര ഇനമായി കണക്കാക്കുന്നു. ഇതിന് ഏകദേശം 12 ടൺസ് ഭാരമേ ഉള്ളൂ.
undefined
ജേക്കബിൻ പിജിയൻ: നിരവധി സെലക്ടീവ് ബ്രീഡിംഗിലൂടെ വികസിപ്പിച്ചെടുത്ത ഫാൻസി പ്രാവുകളുടെ ഇനമാണ് ജേക്കബിൻ. ഏഷ്യയിൽ നിന്ന് ഉത്ഭവിച്ച ഇവയുടെ തലയ്ക്ക് മുകളിലായി അനവധി തൂവലുകളുണ്ട്.
undefined
ഇംഗ്ലീഷ് ട്രംപറ്റർ പിജിയൻ: യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നുള്ള ഫാൻസി പ്രാവുകളുടെ ഇനമാണ് ഇത്. ഇത് യഥാർത്ഥത്തിൽ ഇംഗ്ലണ്ടിൽ നിന്നാണ് ഉത്ഭവിച്ചത്. നിരവധി വർഷങ്ങളായുള്ള സെലക്ടീവ് ബ്രീഡിംങ് വഴി വികസിപ്പിച്ചെടുത്തതാണ് ഇത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പ്രചാരമുള്ള പ്രാവ് ഇനങ്ങളിൽ ഒന്നാണ് ഇത്.
undefined
ആഫ്രിക്കൻ ഗ്രീൻ പിജിയൻ: ആഫ്രിക്കൻ ഗ്രീൻ പിജിയനെ കണ്ടാൽ, ഒറ്റനോട്ടത്തിൽ തത്തയാണോ എന്ന് നമുക്ക് സംശയം തോന്നാം. കൊളംബിഡേ കുടുംബത്തിൽ പെട്ട ഒരിനമാണ് ഇത്. സബ്-സഹാറൻ ആഫ്രിക്കയിലാണ് ഇത് കൂടുതലായി ഉള്ളത്.
undefined
ബ്രണ്ണർ പൗട്ടർ പിജിയൻ: ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഫാൻസി പ്രാവുകളുടെ ഇനമാണ് ഇത്. ഇത് യഥാർത്ഥത്തിൽ വികസിപ്പിച്ചെടുത്തത് ചെക്ക് റിപ്പബ്ലിക്കിലെ ബ്രൺ പ്രദേശത്താണ്. നിലവിൽ ഇതിന് ലോകമെമ്പാടും ആരാധകരുണ്ട്, പ്രത്യേകിച്ചും ജർമ്മനിയിൽ.
undefined
click me!