100 വര്‍ഷമെങ്കിലും പഴക്കമുള്ള ചിത്രങ്ങള്‍, ലോകത്തിലെ തന്നെ സുന്ദരികളായ സ്ത്രീകള്‍

First Published Jun 4, 2020, 1:38 PM IST

സ്ത്രീകളുടെ സൗന്ദര്യത്തെ കുറിച്ചുള്ള സങ്കല്‍പം കാലത്തിനനുസരിച്ച് മാറാറുണ്ട്. ചരിത്രം പരിശോധിച്ചാല്‍ത്തന്നെ ചില സ്ത്രീകളെ അതീവ സുന്ദരികളായി അടയാളപ്പെടുത്തിയിരിക്കുന്നതായി കാണാം. ബാഹ്യസൗന്ദര്യം എന്നതിനുമപ്പുറം ധൈര്യം കൊണ്ടും കലയിലെ പ്രകടനം കൊണ്ടുമെല്ലാം സുന്ദരികളായവര്‍ ഏറെയുണ്ട്. എന്നാല്‍, സൗന്ദര്യ സങ്കല്‍പം എങ്ങനെയൊക്കെ മാറിമറിഞ്ഞാലും കാലത്തെ തോല്‍പ്പിച്ചുകൊണ്ട് തീക്ഷ്‍ണ സൗന്ദര്യത്താല്‍ നിലനിന്നവരും ഏറെയുണ്ട്. 

ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പതിറ്റാണ്ടുകള്‍ സ്ത്രീ സൗന്ദര്യസങ്കല്‍പത്തില്‍ മാറ്റത്തിന്‍റെ കാലമായിരുന്നു. ഫോട്ടോഗ്രഫിയുടെ കടന്നുവരവും സിനിമയുടെയും മറ്റ് മാധ്യമങ്ങളുടെയും സാന്നിധ്യവുമെല്ലാം അതിന് കാരണമായിത്തീര്‍ന്നിരുന്നു. സ്ത്രീ സൗന്ദര്യങ്ങളെ കുറിച്ച് അതുവരെയുണ്ടായിരുന്ന പല യാഥാസ്ഥിതിക ധാരണകളെയും തകിടം മറിക്കുന്നതായിരുന്നു ഇവയുടെ കടന്നുവരവ്.
undefined
സുന്ദരികള്‍, ഗാംഭീര്യമുള്ളവര്‍ എന്നതിനുമപ്പുറം പുരുഷന്മാരുടേതെന്ന് വിളിക്കപ്പെട്ട ലോകത്തേക്ക് കൂടിയുള്ള സ്ത്രീകളുടെ കടന്നുകയറ്റത്തിന്‍റെ കാലം കൂടിയായിരുന്നു അത്. പല സ്ത്രീകളും ഈ മാറ്റത്തിന്‍റെ മുന്‍നിരയില്‍ നിന്നു. സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം തന്നെ മാറിമറഞ്ഞിരുന്ന കാലം കൂടിയായിരുന്നു അത്.
undefined
ഈ ചിത്രങ്ങളില്‍ പലതും ഒരു നൂറ്റാണ്ട് മുമ്പെങ്കിലും പകര്‍ത്തപ്പെട്ടതാണ് എന്നത് ആ ചിത്രങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്നു. ഇന്നത്തെ ഫാഷനെയും ട്രെന്‍ഡുകളെയും പോലും വെല്ലുവിളിക്കാനുള്ള കരുത്തുള്ളവയാണ് ഈ ചിത്രങ്ങളില്‍ പലതും. ഇവയില്‍ ചിലരൊക്കെ സിനിമാനടികളാണ്. എന്നാല്‍ അങ്ങനെയല്ലാത്തവരുമുണ്ട്.
undefined
ഓപ്പറാ ഗായികമാരും ധനികകുടുംബത്തിലെ അംഗങ്ങളും എല്ലാം ഈ ചിത്രങ്ങളില്‍ പെടുന്നു. അന്ന് എടുത്തുവെച്ച അവരുടെ ഫോട്ടോഗ്രാഫുകളാണ് സ്ത്രീസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ കാലത്തെ തോല്‍പ്പിച്ച് ഇന്നും നിലനില്‍ക്കുന്നത്.
undefined
നാടകനടിമാരുടെയും ബാലേ നര്‍ത്തകിമാരുടെയും ചിത്രങ്ങളും ഇങ്ങനെ പകര്‍ത്തി വയ്ക്കപ്പെട്ടിട്ടുണ്ട്. അതീവസുന്ദരികളായിരുന്നു അവരില്‍ പലരും. പ്രത്യേകിച്ച് ഫിലിപ്പിന്‍സില്‍ നിന്നുള്ളവര്‍. യൂറോപ്യൻ, അമേരിക്കൻ സ്ത്രീകൾക്ക് വിപരീതമായി, ഫിലിപ്പൈൻസിലെ സ്ത്രീകള്‍ക്ക് അന്ന് മേക്കപ്പ് ഇല്ല. അതിനാല്‍ത്തന്നെ യഥാര്‍ത്ഥ സൗന്ദര്യത്തിന്‍റെ നേര്‍ക്കാഴ്‍ചയായി പലരുടെയും ചിത്രങ്ങള്‍.
undefined
മോഡലും അഭിനേത്രിയുമായ കാമിലേ ക്ലിഫോര്‍ഡ്. 1908 -ലേത് എന്ന് കരുതുന്ന ചിത്രം.
undefined
ഇംഗ്ലീഷ് അഭിനേത്രിയായ ഗ്ലാഡിസ് കൂപ്പര്‍. 1900 -ത്തിലെ ചിത്രം
undefined
ആരപാഹോ വാര്‍ ചീഫായിരുന്ന പ്രെറ്റി നോസ്
undefined
എവലിന്‍ നെസ്‍ബിറ്റിന്‍റെ ചിത്രം. ഏകദേശം 1900 -ത്തില്‍ പകര്‍ത്തപ്പെട്ടതെന്ന് കരുതുന്നു.
undefined
click me!