ഒരു കുട്ടിക്ക് 44,000 രൂപ, ജനസംഖ്യ കൂട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റി ചൈന

Published : Jul 31, 2025, 03:45 PM IST

ചൈനയിലെ മാതാപിതാക്കൾക്ക് അവരുടെ മൂന്ന് വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവർഷം 3,600 യുവാൻ (ഏകദേശം 44,000 രൂപ) ആണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

PREV
17

ഒരുകാലത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായിരുന്ന ചൈന ഇപ്പോള്‍ ജനനനിരക്ക് കൂട്ടാനുള്ള പെടാപ്പാടിലാണ്. രാജ്യത്ത് നടപ്പിലാക്കിയ ഒറ്റക്കുട്ടി നയവും യുവതലമുറയ്ക്ക് വിവാഹത്തോടുള്ള താൽപര്യം കുറഞ്ഞതുമാണ് ജനന നിരക്കിൽ ഉണ്ടായിരിക്കുന്ന ഇപ്പോഴത്തെ ഇടിവിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാൻ കൂടുതല്‍ കുട്ടികൾക്ക് ജന്മം നൽകാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍.

27

ചൈനയിലെ മാതാപിതാക്കൾക്ക് അവരുടെ മൂന്ന് വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവർഷം 3,600 യുവാൻ (ഏകദേശം 44,000 രൂപ) ആണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനനനിരക്ക് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ രാജ്യവ്യാപകമായി വിതരണം ചെയ്യുന്ന ആദ്യത്തെ സബ്സിഡിയാണ് ഇത്. കുട്ടിയുടെ ജനനം മുതൽ മൂന്നു വയസ്സ് ആകുന്നതുവരെയാണ് സബ്സിഡി തുക ലഭിക്കുക. ഈ പദ്ധതി പ്രകാരം ഒരു കുട്ടിക്ക് ആകെ 10,800 യുവാൻ (1.31 ലക്ഷം രൂപ) വരെ സബ്സിഡിയായി ലഭിക്കും.

37

ഈ വർഷാരംഭം മുതൽ ഈ നയം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്നാണ് ബെയ്ജിംഗിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്യുന്നത്. 2022 നും 2024 നും ഇടയിൽ ജനിച്ച കുട്ടികളുള്ള കുടുംബങ്ങൾക്കും ഭാഗികമായി ലഭിക്കുന്ന സബ്‌സിഡിക്ക് അപേക്ഷിക്കാം. ചൈനയിൽ ജനനനിരക്ക് വർദ്ധിപ്പിക്കാനുള്ള പ്രാദേശിക സർക്കാരുകളുടെ ശ്രമങ്ങളെ തുടർന്നാണ് ഈ നീക്കം.

47

കൂടുതൽ കുട്ടികളുണ്ടാകാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ചൈനയിലുടനീളമുള്ള നിരവധി പ്രവിശ്യകൾ പലതരത്തിലുള്ള പ്രോത്സാഹന തുകകൾ മാതാപിതാക്കൾക്ക് നൽകുന്നത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

57

മാർച്ചിൽ, ചൈനയുടെ വടക്കൻ മേഖലയിലെ നഗരമായ ഹോഹോട്ട്, കുറഞ്ഞത് മൂന്ന് കുട്ടികളുള്ള ദമ്പതികൾക്ക് 100,000 യുവാൻ വാഗ്ദാനം ചെയ്തിരുന്നു. ബെയ്ജിംഗിന്റെ വടക്കുകിഴക്കൻ നഗരമായ ഷെൻയാങ്, മൂന്ന് വയസ്സിന് താഴെയുള്ള മൂന്നാമത്തെ കുട്ടിയുള്ള പ്രാദേശിക കുടുംബങ്ങൾക്ക് പ്രതിമാസം 500 യുവാൻ നൽകി വരുന്നുണ്ട്.

67

ചൈന ആസ്ഥാനമായുള്ള യുവ പോപ്പുലേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച്, കുട്ടികളെ വളർത്തുന്നതിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളിൽ ഒന്നാണ് ചൈന. 17 വയസ് വരെ ഒരു കുട്ടിയെ വളർത്തുന്നതിന് ചൈനയിൽ ശരാശരി 75,700 ഡോളർ ചിലവാകുന്നുണ്ടെന്ന് പഠനം കണ്ടെത്തി.

77

ജനുവരിയിൽ പുറത്തുവിട്ട, ഔദ്യോഗിക കണക്കുകൾ പ്രകാരം 2024 -ൽ തുടർച്ചയായ മൂന്നാം വർഷവും ചൈനയുടെ ജനസംഖ്യ കുറഞ്ഞിരിക്കയാണ്. നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2024 -ൽ ചൈനയിൽ 9.54 ദശലക്ഷം കുഞ്ഞുങ്ങളുടെ ജനനമാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തേക്കാൾ ജനനിരക്കിൽ നേരിയ വർദ്ധനവ് ഉണ്ടെങ്കിലും രാജ്യത്തെ മൊത്തത്തിലുള്ള ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

Read more Photos on
click me!

Recommended Stories