വന്യജീവികളെ സംരക്ഷിക്കാന്‍ മനുഷ്യര്‍ക്കൊപ്പം പരിശീലനം സിദ്ധിച്ച നായകളും; കാണാം ചിത്രങ്ങള്‍

First Published May 22, 2020, 3:40 PM IST

പല കാരണങ്ങള്‍ കൊണ്ടും മനുഷ്യന്‍റെ അടുത്ത സുഹൃത്തുക്കളാണ് നായകളെന്ന് പറയാറുണ്ട്. അവർ വിശ്വസ്‍തരും മിടുക്കരുമാണ്. അതിനേക്കാള്‍ പ്രധാനമായി, നമ്മുടെ ഏറ്റവും കഠിനമായ സമയങ്ങളിൽ പോലും അവർ നമുക്കൊപ്പം നമ്മുടെ സഹായത്തിനും പിൻതുണയ്ക്കും എത്താറുണ്ട്. ഇത് കെ9 (K9) എന്ന സൗത്ത് ആഫ്രിക്കയിലെ സംഘത്തിനൊപ്പമുള്ള നായകളെ കുറിച്ചാണ്. കാട്ടുകൊള്ളക്കാരില്‍ നിന്നും വേട്ടക്കാരില്‍ നിന്നും വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്ന സംഘമാണ് കെ9. 

നമുക്കറിയാം സൗത്ത് ആഫ്രിക്കയിലെ എന്നല്ല ലോകത്തെല്ലായിടത്തും വനങ്ങളും വനവിഭവങ്ങളും കാട്ടുകൊള്ളക്കാരുടെ ഭീഷണിയിലാണെന്ന്. സൗത്ത് ആഫ്രിക്കയില്‍ അത്തരം ഭീഷണികളെ ചെറുക്കാനുള്ള ടീമാണ് K9. വനത്തെയും വനവിഭവങ്ങളെയും വന്യജീവികളെയും വേട്ടക്കാരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും സംരക്ഷിക്കുക എന്നത് തന്നെയാണ് ഈ സംഘത്തിന്‍റെയും കടമ. അതിന് മനുഷ്യര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് പരിശീലനം നേടിയ ഈ നായകള്‍.
undefined
കെ9 -ല്‍ അംഗങ്ങളാണ് ഈ നായകള്‍. അവയും ഈ മനുഷ്യസംരക്ഷകര്‍ക്കൊപ്പം ചേര്‍ന്ന് രാപ്പകലില്ലാതെ വനത്തിനും വന്യജീവികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഒരുപക്ഷേ, ഈ മനുഷ്യരേക്കാള്‍ കൂടുതല്‍ കഷ്ടപ്പെടാന്‍ തന്നെ തയ്യാറാണ് അവ. ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് കോളേജ് പട്രോളിന്‍റെ ഭാഗമായി പരിശീലിപ്പിച്ചെടുത്ത നായകളുടെ പ്രവര്‍ത്തനം 68 ശതമാനവും വിജയമാണെന്നാണ് പറയുന്നത്.
undefined
ഗ്രേറ്റർ ക്രൂഗർ നാഷണൽ പാർക്കിലെ സതേൺ ആഫ്രിക്കൻ വൈൽഡ്‌ലൈഫ് കോളേജിൽ കെ9 ഫാസ്റ്റ് റെസ്പോൺസ് യൂണിറ്റ് ഉണ്ട്. അത് വന്യജീവികളെ സംരക്ഷിക്കാൻ പരിശീലനം നേടിയ സംഘമാണ്. അവിടെ ബീഗിൾസ് മുതല്‍ ബ്ലഡ്‌ഹൗണ്ട് വരെ പലതരം നായകള്‍ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ തന്നെ പരിശീലനം നേടിത്തുടങ്ങുന്നു. ഇതുവരെ നാല്‍പ്പത്തിയഞ്ചോളം കണ്ടാമൃഗങ്ങളെയാണ് പരിശീലനം നേടിയ ഈ നായസംഘം വേട്ടക്കാരില്‍നിന്നും രക്ഷിച്ചത്.
undefined
ഒരിനത്തില്‍ പെട്ട നായകളും കെ9 ഫാസ്റ്റ് റെസ്പോണ്‍സ് ടീമിനെ സംബന്ധിച്ച് ചെറുതല്ല. ബീഗിള്‍ മുതല്‍ ബ്ലഡ്‌ഹൗണ്ട് വരെ പലയിനത്തില്‍ പെട്ട നായകള്‍ കെ9 -ന്‍റെ ഭാഗമായുണ്ട്. ഫെബ്രുവരി 2018 മുതലാണ് നായകള്‍ അവയുടെ പ്രവര്‍ത്തനം തുടങ്ങിയത്. കോളേജിലെ 'കെ9 മാസ്റ്ററെ'ന്ന് വിളിക്കുന്ന ജോഹന്‍ വാന്‍ സ്ട്രാറ്റണ്‍ പറയുന്നത് നായകളുടെ പ്രവര്‍ത്തനം വളരെ തൃപ്തികരമാണെന്നും വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നുമാണ്.
undefined
മനുഷ്യരേക്കാള്‍ വേഗത്തില്‍ കുതിക്കാനടക്കം കഴിയുന്നത് നായകളുടെ പ്രവര്‍ത്തനം മികച്ചതാവാന്‍ കാരണമാകുന്നു. ലോകത്തിലെ തന്നെ കണ്ടാമൃഗങ്ങളുടെ ഏറിയ പങ്കും സൗത്ത് ആഫ്രിക്കയിലാണ്. അതിനാല്‍ത്തന്നെ അവയുടെ സംരക്ഷണം വളരെ പ്രധാനവുമാണ്. ഈ കെ9 ടീമിനൊപ്പമുള്ള നായകളുടെ പ്രവര്‍ത്തനം അവയുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് തന്നെയാണ് സംഘത്തിലുള്ളവര്‍ പറയുന്നത്.
undefined
click me!