ഫാഷന്‍ വീക്കില്‍ മോഡലുകളെത്തി, ജയിലിലെ അന്തേവാസികള്‍ തയ്യാറാക്കിയ വസ്ത്രങ്ങളുമായി; ചിത്രങ്ങള്‍

First Published Jun 2, 2019, 5:48 PM IST

ജയിലഴിക്കുള്ളിലുള്ളവര്‍ തയ്യാറാക്കിയ ഫാഷന്‍... കേരളത്തിലടക്കം പല ജയിലുകളിലും ഇന്ന് അന്തേവാസികള്‍ക്കായി പല തൊഴില്‍ പരിശീലനങ്ങളും നടന്നു വരുന്നുണ്ട്. അതുപോലെ ബ്രസീലിലെ ഈ ജയിലില്‍ നല്‍കിയ പരിശീലനം ഫാഷന്‍ വസ്ത്രങ്ങള്‍ തയ്യാറാക്കാനാണ്... 

ബ്രസീലില്‍ കഴിഞ്ഞ ദിവസം നടന്ന 'സാവോ പൗലോ ഫാഷന്‍ വീക്കി'ല്‍ മോഡലുകള്‍ ധരിച്ചത് ജയിലിലെ അന്തേവാസികള്‍ തയ്യാറാക്കിയ വസ്ത്രങ്ങളാണ്.
undefined
ജയിലില്‍ കഴിയുന്നവര്‍ തയ്യാറാക്കിയ ഡെനിം വസ്ത്രങ്ങളും, അതിമനോഹരമായ സ്കേര്‍ട്ടുകളും, ഗൗണുമെല്ലാം ഫാഷന്‍ വീക്കില്‍ ശ്രദ്ധിക്കപ്പെട്ടു. ഫാഷന്‍ വീക്കിലെത്തിയ എല്ലാവരും തന്നെ ഈ വസ്ത്രങ്ങള്‍ തയ്യാറാക്കിയവരെ അഭിനന്ദിക്കാന്‍ മറന്നില്ല. ബ്രസീലിയന്‍ ഫാഷന്‍ ഡിസൈനറായ ഗസ്താവോ സില്‍വസ്റ്ററിന്‍റേതാണ് പ്രൊജക്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
undefined
റീഹാബിലിറ്റേഷന്‍ പ്രൊജക്ടായിട്ടാണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനും തുന്നിയെടുക്കാനും അന്തേവാസികളെ പരിശീലിപ്പിച്ചത്. മൂന്ന് വര്‍ഷങ്ങളായി നടക്കുന്ന പരിശീലനമാണ് ഈ വസ്ത്രങ്ങള്‍ തയ്യാറാക്കാന്‍.
undefined
'ഞാന്‍ തയ്യാറാക്കിയ വസ്ത്രങ്ങള്‍ ധരിച്ച് മോഡലുകള്‍ ആളുകളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് കണ്ടപ്പോള്‍ വല്ലാത്ത അഭിമാനം തോന്നി'. ഫിഡലൈസണ്‍ എന്ന നാല്‍പ്പത്തിയൊന്നുകാരന്‍ പറയുന്നു. കവര്‍ച്ച, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് 18 വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. ഇതുപോലെ അന്തേവാസികള്‍ക്ക് ആത്മവിശ്വാസമാവുകയാണ് ഈ പുതിയ പരിശീലനം.
undefined
ജയിലില്‍ നിന്നിറങ്ങിയാലും കുറ്റകൃത്യങ്ങളിലേക്ക് തിരികെ പോകാതെ ഇത്തരം ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാന്‍ അന്തേവാസികള്‍ തയ്യാറാവണം എന്ന ലക്ഷ്യം കൂടി ഈ പരിശീലനത്തിന് പിറകിലുണ്ട്.
undefined
ഈ ആത്മവിശ്വാസവും സന്തോഷവും അംഗീകരിക്കപ്പെടുന്നതിലെ ആനന്ദവും ഇവരെ ഇനിയും തിരികെ ജയിലഴികളിലേക്ക് വരുന്നതില്‍ നിന്ന് തടയുമെന്നാണ് പ്രതീക്ഷ.
undefined
click me!