ചെര്‍ണോബില്‍ ദുരന്തഭൂമിയില്‍ ഒരു ട്രാവല്‍ ബ്ലോഗര്‍ കണ്ട കാഴ്ചകള്‍

First Published Oct 25, 2020, 3:01 PM IST

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ്ജ ദുരന്തമെന്നറിയപ്പെടുന്ന ദുരന്തമാണ് ചെര്‍ണോബില്‍ ദുരന്തം. 1986 ഏപ്രില്‍ 26 -ന് രാത്രി ഒന്നരയോടടുപ്പിച്ചായിരുന്നു ആ ദുരന്തം സംഭവിച്ചത്. നേരത്തെ സോവിയറ്റ് യൂണിയന്‍റെ ഭാഗമായിരുന്നതും ഇപ്പോള്‍ യുക്രൈനിന്‍റെ ഭാഗമായതുമായ പ്രിപ്യാറ്റിലുള്ള ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്‍റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചതായിരുന്നു അപകടത്തിന് കാരണം. അതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് ജീവന്‍ നഷ്‍ടമായി. മാരകമായ പല അസുഖങ്ങളും ആളുകള്‍ക്ക് പിടിപ്പെട്ടു. ആളുകള്‍ രോഗത്തെ ഭയന്ന് അവിടെനിന്നും പലായനം ചെയ്‍തു. ഭൂമിയിലെത്തന്നെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്ന് എന്നൊരിക്കല്‍ മുദ്ര കുത്തപ്പെട്ടെങ്കിലും ആ സ്ഥലത്തേക്ക് ആളുകള്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുണ്ട്. ഒരു ട്രാവല്‍ ബ്ലോഗര്‍ അങ്ങോട്ട് കഴിഞ്ഞ വര്‍ഷം ഒരു യാത്ര നടത്തുകയുണ്ടായി. അതിന്‍റെ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ബെഞ്ചമിന്‍ റിച്ച് എന്ന ഇംഗ്ലീഷ് ട്രാവല്‍ ബ്ലോഗറാണ് അങ്ങോട്ട് യാത്ര നടത്തിയത്. 

ചെര്‍ണോബില്‍ എക്സ്ക്ലൂഷന്‍ സോണിലേക്കാണ് റിച്ച് യാത്ര നടത്തിയത്. ഏറ്റവും അപകടകരമായി അറിയപ്പെടുന്ന സ്ഥലമാണ് ഇത്. സാധാരണയായി മാധ്യമപ്രവര്‍ത്തകര്‍, ഗവേഷകര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ ഇവിടം സന്ദര്‍ശിക്കാറുണ്ട്. അവിടെ ആരംഭിച്ചിട്ടുള്ള ഡാര്‍ക്ക് ടൂറിസവും പ്രസിദ്ധമാണ്. ദുരന്തം സംഭവിച്ച് 30 വര്‍ഷം മുമ്പ് ദുരന്തം സംഭിച്ചപ്പോഴുണ്ടായ അത്രയും അപകടം ഇപ്പോഴില്ലെങ്കിലും സത്യത്തില്‍ ഇവിടേക്ക് ആളുകളെ അധികം സ്വാഗതം ചെയ്യുന്നില്ല.
undefined
അവിടെ എത്തിയ റിച്ച് എക്സ്ക്ലൂഷന്‍ സോണിലേക്ക് കാൽനടയാത്ര ആരംഭിച്ചു. ഇന്നവിടെ ഭൂരിഭാഗമിടവും തരിശുഭൂമിയാണ്. റിച്ച് കയ്യില്‍ ഒരു കത്തിയും കരുതിയിരുന്നു. വല്ല ചെന്നായയോ കരടിയോ എങ്ങാനും വന്നാല്‍ പ്രതിരോധിക്കാനായിരുന്നു ഇത്. ഇവിടെ ഭൂരിഭാഗവും ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഭൂമിയാണ്. പല വീടുകളും തകര്‍ന്നും ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.
undefined
കുറച്ച് ദൂരം നടന്നു കഴിഞ്ഞപ്പോഴാണ് റിച്ച്, ഇഗോര്‍ എന്ന് പേരായ ഒരു യുവാവിനെ കാണുന്നത്. എക്സ്ക്ലൂഷന്‍ സോണിലെ താമസക്കാരനാണ് ഈ യുവാവ്. തീര്‍ന്നില്ല, അദ്ദേഹത്തിന്‍റെ 92 വയസുള്ള അമ്മയ്ക്കൊപ്പമാണ് അദ്ദേഹം അവിടെ താമസിക്കുന്നത്. ഇഗോറിനെ കണ്ട റിച്ച് അദ്ദേഹത്തെ ഒരു ഡ്രിങ്കിന് ക്ഷണിക്കുകയായിരുന്നു. പകരമായി ഇഗോര്‍ റിച്ചിനെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്‍തു.
undefined
അവിടെയുള്ള താമസക്കാര്‍ ഇഗോറും അമ്മയും മാത്രമല്ല. വേറെയും കുടുംബങ്ങള്‍ അവിടെ തന്നെ താമസിക്കുന്നുണ്ട്. 200 പേരെങ്കിലും അവിടെ കൂര കെട്ടി പാര്‍ക്കുന്നു. അതില്‍ ഭരിഭാഗവും 60 വയസിന് മുകളിലുള്ളവരാണ്. 1986 -ല്‍ ഇവിടെ നിയമവിരുദ്ധമായി 1200 പേരെങ്കിലും താമസിക്കുന്നുണ്ടായിരുന്നു.
undefined
അധികൃതര്‍ അവരോട് അവിടെനിന്നും ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. അര്‍ഹമായ ചികിത്സാസഹായമോ ആനുകൂല്യങ്ങളോ ലഭിച്ചില്ലെന്ന് പരാതി ഉയര്‍ത്തിയിരുന്നു ഇവിടെ താമസിച്ചിരുന്നവര്‍. ഒടുവില്‍ അധികൃതര്‍ അവരെ ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
undefined
പിന്നീട്, ഉരുളക്കിഴങ്ങും മറ്റും കൃഷി ചെയ്ത് അവരൊക്കെ അവിടെത്തന്നെ ജീവിച്ചു. റേഡിയേഷന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയപ്പോഴും അവര്‍ അവിടെ തന്നെ കുഴിച്ച കിണറില്‍ നിന്നും വെള്ളമെടുക്കുകയും ആ ദുരന്തഭൂമിയില്‍ തന്നെ ജീവിക്കുകയും ചെയ്തു.
undefined
ഇഗോറിനും കുടുംബത്തിനും ആദ്യമൊക്കെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടിയിരുന്നുവെങ്കിലും പിന്നീടതൊക്കെ നിന്നു. മാത്രവുമല്ല, റേഡിയേഷനെ കുറിച്ച് അവരും മറന്നു തുടങ്ങി. റിച്ചും ഇഗോറും സംസാരിക്കുന്ന സമയത്ത് ഇഗോറിന്‍റെ അമ്മ റിച്ചിനായി ലഡോഷ്കി എന്ന പാന്‍കേക്ക് പോലുള്ള വിഭവം കഴിക്കാനായി നല്‍കി.
undefined
സംഭാഷണത്തില്‍ നിന്നും റിച്ച് തിരിച്ചറിഞ്ഞ കാര്യങ്ങളിതൊക്കെയാണ്, 1927 ഡിസംബറിലാണ് ഇഗോറിന്‍റെ അമ്മ ജനിച്ചത്. 10 മക്കളാണവര്‍ക്ക്. അതില്‍ മൂന്നുപേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ എവിടെയൊക്കെയോ ആയി ജീവിക്കുന്നു. ചെര്‍ണോബില്‍ ദുരന്തത്തിനുശേഷം ഇവിടേക്ക് തന്നെ തിരിച്ചെത്തി നിയമവിരുദ്ധമായി താമസിക്കുന്ന ഇരുന്നൂറുപേരിലൊരാളാണ് അവര്‍.
undefined
പല വീടുകളും തകര്‍ന്നിരുന്നുവെങ്കിലും പല സ്ഥലങ്ങളും ഉപേക്ഷിക്കപ്പെട്ട് കിടന്നുവെങ്കിലും ഇവരാരും ഈ സ്ഥലം വിട്ട് പോവാന്‍ തയ്യാറാവാത്തവരാണ്. ഉപേക്ഷിക്കപ്പെട്ട സ്ഥലത്തിന് പുറമേ നിരവധി ശവകുടീരങ്ങളും ഇവിടെ കാണാം. ഏതായാലും 2019 മാര്‍ച്ചില്‍ അപ്‍ലോഡ് ചെയ്ത റിച്ചിന്‍റെ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.
undefined
click me!