Ong Dam Sorot : എട്ട് ഭാര്യമാരുള്ള ടാറ്റൂ ആർട്ടിസ്റ്റ്, ഒരിക്കൽ പോലും ഭാര്യമാർ വഴക്കിട്ടിട്ടില്ല എന്നും യുവാവ്

Published : Jan 31, 2022, 03:45 PM ISTUpdated : Feb 02, 2022, 02:14 PM IST

തായ്‌ലൻഡി(Thailand)ലെ യുവ ടാറ്റൂ ആർട്ടിസ്റ്റായ(Tattoo artist) ഓങ് ഡാം സോറോട്ട്(Ong Dam Sorot) ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ ഇപ്പോൾ വാർത്തയാവുകയാണ്. എന്നാൽ, ഒരു ടാറ്റൂ ആർട്ടിസ്റ്റ് എന്ന പേരിലല്ല അത്. മറിച്ച് അദ്ദേഹത്തിന്റെ ദാമ്പത്യത്തിന്റെ പേരിലാണ്. സോറോട്ടിന് ഒന്നും രണ്ടുമല്ല എട്ട് ഭാര്യമാരാണുള്ളത്. അവരെല്ലാം അദ്ദേഹത്തോടൊപ്പം ഒരേ വീട്ടിൽ സന്തോഷത്തോടെ കഴിയുന്നു. കഴിഞ്ഞ ആഴ്ച തായ്‌ലൻഡിലെ ഒരു കോമഡി ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതോടെ അദ്ദേഹത്തെ കുറിച്ച് ലോകമെങ്ങും ചർച്ച ചെയ്യാൻ തുടങ്ങി. ഇപ്പോൾ, സോറോട്ടും അദ്ദേഹത്തിന്റെ എട്ട് ഭാര്യമാരും കൂടി ഇരിക്കുന്ന ചിത്രങ്ങൾ ഓൺലൈനിൽ വൈറലാകുന്നു.    

PREV
15
Ong Dam Sorot : എട്ട് ഭാര്യമാരുള്ള ടാറ്റൂ ആർട്ടിസ്റ്റ്, ഒരിക്കൽ പോലും ഭാര്യമാർ വഴക്കിട്ടിട്ടില്ല എന്നും യുവാവ്

രണ്ട് ഭാര്യമാരെപ്പോലും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ് എന്നിരിക്കേ, അദ്ദേഹം എട്ടു പേരോടൊപ്പം എങ്ങനെയാണ് സന്തോഷത്തിൽ കഴിയുന്നതെന്ന് ആളുകൾ ചോദിക്കുന്നു. തായ്‌ലൻഡിലെ പരമ്പരാഗത ടാറ്റൂ ആർട്ടായ 'യന്ത്ര'യിൽ പ്രഗത്ഭനാണ് സോറോട്ട്. ചാനലിലെ പരിപാടിയിൽ, സോറോട്ട് തന്റെ ഓരോ ഭാര്യമാരെയും പരിചയപ്പെടുത്തുകയും എങ്ങനെയാണ് ഓരോരുത്തരെയും കണ്ടുമുട്ടിയത് എന്ന് പറയുകയും ചെയ്തു. ആ എട്ട് ഭാര്യമാരും തങ്ങളുടെ ഭർത്താവിനെ ലോകത്തെ ഏറ്റവും മികച്ച ഭർത്താവെന്നാണ് വിശേഷിപ്പിച്ചത്. യൂട്യൂബിൽ മാത്രം ഇതുവരെ 3 ദശലക്ഷത്തിലധികം ആളുകളാണ് ഷോ കണ്ടത്.  

25

ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വച്ചാണ് ആദ്യ ഭാര്യയായ നോങ് സ്പ്രൈറ്റിനെ സോറോട്ട് കണ്ടുമുട്ടിയത്. രണ്ടാമത്തെ ഭാര്യ, നോങ് എലിനെ മാർക്കറ്റിൽ വച്ചാണ് കണ്ടുമുട്ടിയത്. മൂന്നാമത്തെ ഭാര്യ നോങ് നാൻ ആശുപത്രിയിൽ. നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ഭാര്യമാരെ സോറോട്ട് യഥാക്രമം സോഷ്യൽ മീഡിയ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക് എന്നിവയിലൂടെ പരിചയപ്പെട്ടു. ഏഴാമത്തെ ഭാര്യ, നോങ് ഫിലിമിനെ ഒരു ആരാധനാലയത്തിൽ വച്ചാണ് കണ്ടുമുട്ടിയത്. എട്ടാമത്തെയും അവസാനത്തെയും ഭാര്യ നോങ് മയിയെ പട്ടായയിൽ തന്റെ നാല് ഭാര്യമാരോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് കണ്ടുമുട്ടിയത്. തങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കരുതലും പരിഗണനയും ഉള്ള മനുഷ്യൻ അദ്ദേഹമാണെന്ന് എട്ട് സ്ത്രീകളും പറയുന്നു. തങ്ങളോട് അദ്ദേഹം വളരെ നന്നായിട്ടാണ് പെരുമാറുന്നതെന്നും, തങ്ങൾക്കിടയിൽ ഒരിക്കൽ പോലും വഴക്കുണ്ടായിട്ടില്ലെന്നും ഭാര്യമാർ പറയുന്നു.  

35

സോറോട്ടിന്റെ രണ്ട് ഭാര്യമാർ നിലവിൽ ഗർഭിണിയാണ്. ആദ്യ ഭാര്യ നോങ് സ്പ്രൈറ്റിൽ അദ്ദേഹത്തിന് ഇതിനകം ഒരു മകനുണ്ട്. നാല് കിടപ്പുമുറികളുള്ള ആ വീട്ടിൽ ഒരു മുറിയിൽ രണ്ട് സ്ത്രീകൾ വീതമാണ് കഴിയുന്നത്. ഭർത്താവിനൊപ്പം കിടക്ക പങ്കിടാൻ ഊഴമനുസരിച്ച് അവർ  കാത്തിരിക്കുന്നു. ഇതിൽ ആർക്കും ഒരു പരാതിയുമില്ലതാനും. സോറോട്ട് വിവാഹിതനാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഏഴ് സ്ത്രീകളും കല്യാണത്തിന് സമ്മതിച്ചത്. കാരണം അവരെല്ലാം അദ്ദേഹത്തെ ഭ്രാന്തമായി പ്രണയിക്കുന്നു. അദ്ദേഹം അത്രകണ്ട് നല്ലൊരു വ്യക്തിയാണെന്ന് അവർ പറയുന്നു. എന്നാൽ അവരുടെ കുടുംബങ്ങളിൽ ഇതേ കുറിച്ച് പറഞ്ഞപ്പോൾ പല സ്ത്രീകൾക്കും കടുത്ത എതിർപ്പിനെ നേരിടേണ്ടി വന്നു. എന്നിട്ടും പക്ഷേ അവർ അദ്ദേഹത്തെ ഉപേക്ഷിച്ചില്ല, ഒടുവിൽ, അവരുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ആ ബന്ധത്തിനെ അംഗീകരിക്കേണ്ടി വന്നു.  

45

തന്നോട് എപ്പോഴും സത്യസന്ധത പുലർത്താൻ ഭാര്യമാരോട് പറഞ്ഞതായി സോറോട്ട് അഭിമുഖത്തിനിടെ വെളിപ്പെടുത്തി. വേറെ ആളെ കിട്ടിയാൽ നേരെ തന്റെ അടുത്ത് വന്ന് പറയാനുള്ള സ്വാതന്ത്ര്യം താൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. പിരിയാൻ ആഗ്രഹിക്കുന്നുവെന്ന് ഉറപ്പുണ്ടോ എന്ന് അദ്ദേഹം ചോദിക്കും, അവർ 'അതെ' എന്ന് പറഞ്ഞാൽ, അവർക്ക് അവരുടെ വഴിക്ക് പോകാം, അത് ഇതുവരെ സംഭവിച്ചിട്ടില്ലെങ്കിലും. 

 

55

സ്വന്തമായി യൂട്യൂബ് അക്കൗണ്ടുകൾ ഉള്ള ആളാണ് സോറോട്ട്. ഇത്ര വലിയ ഒരു കുടുംബത്തെ പോറ്റുന്ന താൻ സമ്പന്നനാണെന്നാണ് ആളുകൾ കരുതുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ അത് ശരിയല്ലെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കുടുംബത്തിലെ ഓരോ അംഗത്തിനും അവരവരുടെതായ കടമയുണ്ട്. സ്ത്രീകൾ വീട്ടിലെ ജോലികൾ പങ്കിട്ട് ചെയ്യുന്നതിന് പുറമേ, തങ്ങളെ കൊണ്ടാകും വിധം ജോലി ചെയ്ത് വരുമാനവും നേടുന്നു.

click me!

Recommended Stories