Migratory Monarch Butterfly: മൊണാര്‍ക്ക് ചിത്രശലഭങ്ങളും വംശനാശ ഭീഷണി പട്ടികയില്‍

Published : Jul 23, 2022, 12:26 PM ISTUpdated : Jul 23, 2022, 12:33 PM IST

ഓരോ വര്‍ഷവും അമേരിക്കയില്‍  4,000 കിലോമീറ്ററുകളോളം യാത്ര ചെയ്യുന്ന സഞ്ചാരിയായ മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ ഉപജാതിയായ ദേശാടന മൊണാര്‍ക്ക് ശലഭങ്ങളെ (migratory monarch butterfly) 2022 ജൂലൈ 21 ന് ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) 'വംശനാശഭീഷണി നേരിടുന്ന' റെഡ് ലിസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി. ആവാസവ്യവസ്ഥയുടെ നാശവും കാലാവസ്ഥാ വ്യതിയാനവുമാണ് ചെറു പ്രാണികളെ വംശനാശത്തിലേക്ക് തള്ളിവിടുന്നതിന് പ്രധാനമായും ഉത്തരവാദികളെന്ന് ആഗോള ജൈവവൈവിധ്യ നിരീക്ഷകർ പറഞ്ഞു. ദേശാടന മൊണാര്‍ക്കുകള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐയുസിഎന്നിന്‍റെ നിരീക്ഷണപ്പട്ടികയിലുള്ള ജീവിവര്‍ഗ്ഗമാണ്.   

PREV
110
Migratory Monarch Butterfly:  മൊണാര്‍ക്ക് ചിത്രശലഭങ്ങളും വംശനാശ ഭീഷണി പട്ടികയില്‍

മൊണാർക്കുകൾ, ചിത്രശലഭങ്ങളുടെ ഏറ്റവും തിരിച്ചറിയാവുന്ന ഇനമാണ്.  ഇവ പ്രാണി ലോകത്തിലെ പ്രധാന പരാഗണകാരികളാണ്. കൂടാതെ ആഗോള ഭക്ഷ്യ ശൃംഖല പരിപാലിക്കുന്നത് പോലെ ആവാസവ്യവസ്ഥയ്ക്ക് വലിയ സേവനങ്ങൾ നൽകുന്നു. എന്നാല്‍ കഴിഞ്ഞ ദശകത്തിൽ ഇവയുടെ എണ്ണത്തില്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രം അവരുടെ ജനസംഖ്യ 23-72 ശതമാനം കുറഞ്ഞു.

210

യുഎസ് സംസ്ഥാനമായ വ്യോമിംഗിലെ (Wyoming) റോക്കി പർവതനിരകളുടെ (Rocky Mountains) പടിഞ്ഞാറ് ജീവിച്ചിരുന്ന പടിഞ്ഞാറന്‍ മോണാര്‍ക്കുകളുടെ എണ്ണത്തില്‍ 99.9 ശതമാനം കുറവ് സംഭവിച്ചു കഴിഞ്ഞു. 1980 കളിൽ ഉണ്ടായിരുന്ന 10 ദശലക്ഷത്തിൽ നിന്ന് 2021 ൽ 1,914 ചിത്രശലഭങ്ങളായി ഇവ എണ്ണത്തില്‍ ശോഷിച്ചു. 

310

കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും കാനഡയിൽ നിന്നും കുടിയേറുന്ന കിഴക്കൻ മൊണാര്‍ക്കുകളുടെ ജനസംഖ്യ (ഇവയയായിരുന്നു ഏറ്റവും വലിയ ഗ്രൂപ്പ്)  1996-2014 മുതൽ 84 ശതമാനം ചുരുങ്ങി. ഈ ചിത്രശലഭങ്ങളിൽ ഭൂരിഭാഗവും ശൈത്യകാലത്ത് കാലിഫോർണിയ തീരത്തും മധ്യ മെക്സിക്കോയിലെ വനങ്ങളിലും കാണപ്പെടുന്നു.

410

ഓസ്‌ട്രേലിയ, ഹവായ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ഈ ഇനത്തിന്‍റെ ഒരു ചെറിയ ജനസംഖ്യ കാണപ്പെടുന്നു. കാർഷിക - നഗരവികസനത്തിനുമായുള്ള നിയമപരവും നിയമവിരുദ്ധവുമായ മരംവെട്ടലും വനനശീകരണവും മെക്സിക്കോയിലും കാലിഫോർണിയയിലും ചിത്രശലഭങ്ങളുടെ ശീതകാല അഭയകേന്ദ്രത്തിന്‍റെ വലിപ്പം ഗണ്യമായി നശിപ്പിച്ചെന്ന് ഐയുസിഎന്‍ അഭിപ്രായപ്പെട്ടു. 

510

ഈ ചിത്രശലഭങ്ങൾ സവിശേഷമായ ഒരു ജീവിതശൈലി പിന്തുടരുന്നു. അവർ വർഷത്തിൽ രണ്ട് തവണ അമേരിക്കൻ ഭൂഖണ്ഡത്തിന്‍റെ നീളത്തിലും വീതിയിലും സഞ്ചരിക്കുന്നു. പ്രാണി വര്‍ഗ്ഗത്തിലെ ദീര്‍ഘദൂര സഞ്ചാരികളാണിവര്‍. വൈവിധ്യമാർന്ന സസ്യജാലങ്ങളിൽ നിന്നുള്ള തേന്‍ തന്നെയാണ് ഇവയുടെ ഭക്ഷണം. 

610

എന്നാൽ അവർ ഒരു പ്രത്യേക സസ്യത്തെ മാത്രമാണ് പ്രജനനത്തിനായി തെരഞ്ഞെടുക്കുന്നത്. മില്‍ക്ക് വീഡെന്ന് (milkweed) അറിയപ്പെടുന്ന ഈ സസ്യത്തിന്‍റെ ഇലകള്‍ സ്വാഭാവികമായും ആയിരക്കണക്കിന് ലാവകള്‍ തിന്ന് തീര്‍ക്കുന്നു. ലാര്‍വകള്‍ കൃഷി നാശത്തിന് കാരണമാകുമെന്ന് ആരോപിച്ച് വാണിജ്യ കര്‍ഷകര്‍ പൂമ്പാറ്റയുടെ ലാര്‍വയ്ക്ക് നേരെ വിഷപ്രയോഗം നടത്തുന്നത് ഇവയുടെ നാശത്തിന് മറ്റൊരു പ്രധാനകാരണമാണ്. 

710

2000-കളിൽ, മിഡ്‌വെസ്റ്റിലെ ഫാമുകളിൽ ഗ്ലൈഫോസേറ്റ് എന്ന കളനാശിനി വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് ന്യൂ മെക്‌സിക്കോ ബയോപാർക്ക് സൊസൈറ്റിയിലെ ഐയുസിഎന്‍ എസ്എസ്സി ബട്ടർഫ്ലൈ ആൻഡ് മോത്ത് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പിലെ അംഗവും സ്‌പീഷീസ് സർവൈവൽ ഓഫീസറുമായ അന്ന വാക്കർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. 

810

അവയുടെ യാത്രവേളയിലെ ഈ പ്രജനനകാലം മുഴുവന്‍ ഇത്തരത്തില്‍ വലിയ തോതിലുള്ള കീടനാശിനി പ്രയോഗത്തിന് ഇവ വിധേയരാകുന്നു. ഇതോടെ ഇവയുടെ വംശനാശം പൂര്‍ത്തിയാക്കുന്നു. കാലാവസ്ഥാ വ്യതിയാനം,  ചുഴലിക്കാറ്റും വരൾച്ചയും കൂടുതൽ തീവ്രമാക്കുകയും പൂച്ചെടികളുടെ വളര്‍ച്ചാ ചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്തുന്നത്  സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു.

910

കീടനാശിനി പ്രയോഗം കുറയ്ക്കുകയും ഇവയുടെ പ്രജനനത്തിന് സഹായകമാകുന്ന സസ്യങ്ങളെ സംരക്ഷിച്ചും മൊണാര്‍ക്ക് ചിത്രശലഭങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ മോണാര്‍ക്ക് ചിത്രശലഭങ്ങളില്ലെങ്കിലും കാഴ്ചയില്‍ ഇവയോട് സാമ്യമുള്ള വരയന്‍ കടുവ എന്ന് ചിത്രശലഭം കേരളത്തില്‍ പരിചിതമാണ്. 

1010

അമേരിക്കയിലൂടെ 4,000 കിലോമീറ്റർ വരെയുള്ള അതിമനോഹരമായ വാർഷിക യാത്രയ്ക്ക് പേരുകേട്ട ഈ തീര്‍ത്ഥാടന മോണാർക്ക് ചിത്രശലഭങ്ങള്‍ പ്രദേശത്തെ ജൈവീകാവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിലും പരാഗണത്തിനും ഏറെ വിലപ്പെട്ട സംഭാവനകളാണ് നല്‍കുന്നത്. 

click me!

Recommended Stories