കഞ്ചാവിന് അനുകൂലമായി വോട്ടു ചെയ്തത് എന്തിന്, ജസീന്തയുടെ മറുപടി

First Published Oct 31, 2020, 4:21 PM IST

ന്യൂസിലാന്‍ഡില്‍ നടന്ന ഹിതപരിശോധനയില്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത് എന്തിനാണ്? 

ഈ ചോദ്യം ഉയര്‍ന്നു വന്നപ്പോള്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡണ്‍ അതിനു നല്‍കിയ മറുപടി ചര്‍ച്ചയാവുന്നു.
undefined
കഞ്ചാവ് ഉപയോഗത്തിന്റെ പേരില്‍ ജനങ്ങള്‍ ജയിലിലാവുന്ന സാഹചര്യം ഒഴിവാക്കാനാണ് അനുകൂലമായി വോട്ട് ചെയ്തത് എന്നാണ് ജസീന്ത വിശദീകരിച്ചത്.
undefined
തന്റെ വോട്ട് വ്യക്തിപരമായിരുന്നുവെന്നും ജസീന്ത വിശദീകരിച്ചു.
undefined
ഈ മാസം 17-ന് നടന്ന ഹിതപരിശോധനയിലാണ് ന്യൂസിലാന്‍ഡ് ഈ സുപ്രധാനമായ വിഷയം വോട്ടിനിട്ടത്. ഇപ്പോഴാണ് ഫലങ്ങള്‍ അറിവായത്.
undefined
53 ശതമാനം പേര്‍ എതിരായി വോട്ട് ചെയ്തു. 46 ശതമാനം പേര്‍ മാത്രമാണ് അനുകൂല നിലപാട് എടുത്തത്.
undefined
തെരഞ്ഞെടുപ്പിന് മുമ്പ് ജസീന്ത ആര്‍ഡണ്‍ ഇക്കാര്യം എതിര്‍ത്തിരുന്നു. കഞ്ചാവ് നിയമവിധേയമാക്കേണ്ടതില്ല എന്നതായിരുന്നു അവരുടെ അഭിപ്രായം.
undefined
എന്നാല്‍, ഹിതപരിശോധനയില്‍ പ്രധാനമന്ത്രി തീരുമാനം മാറ്റി. കഞ്ചാവ് നിയമവിധേയമാക്കണം എന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.
undefined
ചുരുക്കം രാജ്യങ്ങളില്‍ മാത്രമാണ് കഞ്ചാവ് നിയമവിധേയമാക്കിയത്. മെഡിക്കല്‍ ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുകയാണ്.
undefined
ഇതോടൊപ്പം ദയാവധം നിയമവിധേയമാക്കണോ എന്ന കാര്യവും വോട്ടിനിട്ടിരുന്നു. 65 ശതമാനത്തിലേറെ പേര്‍ ഇതിന് അനുകൂലമായി വോട്ട് ചെയ്തു.
undefined
കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് ദയാവധത്തിന് അനുകൂലമായ നിയമം പാസാക്കിയിരുന്നു.
undefined
എന്നാല്‍, ഇത് നിയമവിധേയമാവാന്‍ ഹിതപരിശോധനയില്‍ 50 ശതമാനത്തിലേറെ വോട്ടുകള്‍ വേണം. അതിന്റെ ഭാഗമായാണ് ഹിതപരിശോധന നടന്നത്.
undefined
നവംബര്‍ ആറിന് നിയമം നടപ്പില്‍ വരും. ഇതുപ്രകാരം ഗുരുതരമായ രോഗം നേരിട്ട്, ദയാവധം നല്‍കണമെന്ന് ആവശ്യപ്പെടുന്ന രോഗികള്‍ക്ക് മരിക്കാനുള്ള മരുന്ന് നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയും.
undefined
ദയാവധം അനുവദിക്കണമെന്നായിരുന്നു ആദ്യം മുതലേ ജസീന്തയുടെ അഭിപ്രായം.
undefined
click me!