തുടക്കത്തിൽ പക്ഷികളൊന്നും വന്നില്ലെങ്കിലും ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ പരീക്ഷണം ഫലം കണ്ടു. 2013-ൽ, നാൽപതു വർഷങ്ങൾക്കിടെ ആദ്യമായി, ഒരു മീൻറാഞ്ചിപ്പക്ഷി മാനാ ദ്വീപിലേക്ക് പറന്നിറങ്ങി. അവരതിനെ 'നൈജൽ' എന്ന് പേരിട്ടു വിളിച്ചു. നൈജലിന് ആ തീരത്തുനിന്നും പറന്നുയരാൻ തോന്നിയില്ല. കാരണം, കടൽത്തീരത്തെ പാറക്കെട്ടുകൾക്കിടയിൽ അവൻ കണ്ട എൺപതോളം മീൻറാഞ്ചിപക്ഷികളിൽ ഒന്നിൽ അവൻ അനുരക്തനായികഴിഞ്ഞിരുന്നു. തന്റെ ഇണക്കിളിക്ക് മഴകൊള്ളാതിരിക്കാൻ നൈജൽ കടൽപ്പായലും ചുള്ളിക്കമ്പുകളും കൊണ്ടൊരു കൂടുകൂട്ടി. മഞ്ഞുപെയ്യുന്ന രാത്രികളിൽ അവളുടെ കോൺക്രീറ്റ് ചിറകുകൾ കോച്ചാതിരിക്കാൻ അവൻ തന്റെ ചുണ്ടുകൾ കൊണ്ട് ചൂട് പകർന്ന്, അവളെ ചിറകുകളാൽ അടക്കിപ്പിടിച്ചുകൊണ്ടിരുന്നു.