ഭയം, സമ്മര്‍ദ്ദം, ഗതികേട് ; പാക്കിസ്താന്‍ സ്വന്തം ഭൂമി ചൈനയ്ക്ക് വില്‍ക്കുന്നു

First Published Oct 25, 2020, 6:56 PM IST

പാക്കിസ്താന്‍ ദ്വീപുകള്‍ ചൈനയ്ക്ക് കൈമാറാന്‍ ഇംറാന്‍ ഖാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത് എന്താണ്? കാശുണ്ടാക്കാനാണോ, അതോ ചൈനയോടുള്ള ഭയം കാരണമോ? 
 

പാക്കിസ്താനിലെ ദ്വീപുകള്‍ തോന്നും വിധം കൈകാര്യം ചെയ്യുന്നതിന് ഇംറാന്‍ ഖാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചോദ്യങ്ങള്‍ ഉയരുന്നത്.
undefined
കഴിഞ്ഞ വര്‍ഷം അവസാനം നിലവില്‍ വന്നതുമുതല്‍ വിവാദത്തിലായ പാക്കിസ്താന്‍ ദ്വീപ് വികസന അതോറിറ്റി ഓര്‍ഡിനന്‍സ് വഴി, സിന്ധ് പ്രദേശത്തെ ബുദ്ധൂ, ബുന്ധല്‍ എന്നീ ദ്വീപുകള്‍ ചൈനയ്ക്ക് വില്‍ക്കാനാണ് നീക്കം നടക്കുന്നത്.
undefined
പാക്കിസ്താന്‍ അധിനിവേശ കശ്മീരിലെ ഖനികള്‍ അടക്കമുള്ള ്രപദേശങ്ങള്‍ നിലവില്‍ കൈകാര്യം ചെയ്യുന്നത് ചൈനയാണ്. പാക് മണ്ണില്‍ നിരവധി ചൈനീസ് പ്രൊജക്ടുകള്‍ നടന്നുവരുന്നുണ്ട്.
undefined
അതിനിടെയാണ്, സിന്ധിലെ ഭൂമി ചൈനയ്ക്ക് വിറ്റഴിക്കാനുള്ള നീക്കം. ഇതിനെതിരെ സിന്ധ് ജനത പ്രക്ഷോഭത്തിലാണ്. കറാച്ചിയിലും പുതിയ നീക്കത്തില്‍ പ്രതിഷേധമുയര്‍ന്നു.
undefined
സര്‍ക്കാര്‍ നീക്കത്തിനെതിരെ പാക്കിസ്താന്‍ നിയമനിര്‍മാണ സഭയായ സെനറ്റില്‍ ഈ മാസം നാലിന് വലിയ ബഹളമുണ്ടായിരുന്നു. ചൈനപ്പേടിയാണ് സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.
undefined
പുതിയ ഓര്‍ഡിനന്‍സിനെതിരെ സിന്ധ് ഹൈക്കോടതിയില്‍ കേസ് നടക്കുകയാണ്. സിന്ധ് ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ദ്വീപുകളില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്തില്ലെന്നാണ് കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്.
undefined
ഓര്‍ഡിനന്‍സ് അവസാന വാക്കല്ലെന്നും ഇനിയും വ്യവസ്ഥകളില്‍ മാറ്റം വരുമെന്നു കൂടി ഇന്നലെ അറ്റോര്‍ണി ജനറല്‍ ബാരിസ്റ്റര്‍ ഖാലിദ് ജാവേദ് ഖാന്‍ പറഞ്ഞിരുന്നു.
undefined
കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ച ഇംറാന്‍ ഖാന്‍ സിന്ധ്, ബലൂചിസ്ഥാന്‍ തീരങ്ങളിലെ വിവിധ ദ്വീപുകള്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ്, വിവാദ ഓര്‍ഡിനന്‍സ് നിലവില്‍ വന്നത്.
undefined
ഈ ഓര്‍ഡിനന്‍സ് പ്രകാരം, ദ്വീപുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍, പ്രാദേശിക സര്‍ക്കാറുകള്‍ക്കോ പൊലീസിനോ കോടതികള്‍ക്കോ അവിടെയുള്ള ഒരു കാര്യത്തിലും ഇടപെടാന്‍ കഴിയില്ല.
undefined
ദ്വീപുകളുടെ ഉടമസ്ഥത ലഭിക്കുന്നവരുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനോ എതിര്‍ക്കാനോ ജനങ്ങള്‍ക്കോ ജനപ്രതിനിധികള്‍ക്കോ സര്‍ക്കാറിനോ പോലും കഴിയില്ല. രാജ്യത്തിന്റെ പരമാധികാരത്തിന് തന്നെ എതിരാണ് ഈ ഓര്‍ഡിനന്‍സ് എന്നാണ് വിമര്‍ശനം.
undefined
ജനാധിപത്യ സ്ഥാപനങ്ങളുടെ അധികാരങ്ങളെ മറികടക്കുന്ന ഭരണഘടനാ ബാഹ്യ അധികാരവ്യവസ്ഥ പാക്കിസ്താനില്‍ ഇതോടെ നടപ്പിലാവുകയാണെന്നാണ് പ്രധാന വിമര്‍ശനം.
undefined
ദ്വീപുകളില്‍ അനുമതിയില്ലാതെ കടന്നുകയറുന്ന ആരെയും പുറത്താക്കാന്‍ അതോറിറ്റി ചെയര്‍മാനോ ചെയര്‍മാന്‍ ചുമതലപ്പെടുത്തിയ ആളിനോ അധികാരമുണ്ടെന്നതാണ് ഓര്‍ഡിനന്‍സിലെ ഒരു വ്യവസ്ഥ
undefined
രാജ്യത്തിനകത്ത് രാജ്യത്തിന്റെ ഒരു നിയമവും ബാധകമല്ലാത്ത, സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പോലും പ്രവര്‍ത്തിക്കാന്‍ അവകാശമില്ലാത്ത ഒരിടമാണ് ഈ ഓര്‍ഡിനന്‍സിലൂടെ സ്ഥാപിക്കപ്പെടാന്‍ പോവുന്നതെന്ന് ജിയോ പൊളിറ്റിക്കല്‍ അനലിസ്റ്റ് മാര്‍ക് കിന്റ എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തല്‍ പറയുന്നു.
undefined
മറ്റൊരു വ്യവസ്ഥ ഇതാണ്: ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കുന്ന ഭൂമി വില്‍ക്കാനോ പാട്ടത്തിന് നല്‍കാനോ സര്‍ക്കാറിന് അധികാരമുണ്ട്.
undefined
ഇതാണ് ഏറ്റവും വിമര്‍ശനമുണ്ടാക്കിയത്. ലോകത്തൊരു രാജ്യവും തങ്ങളുടെ സ്വത്തുക്കള്‍ അയല്‍രാജ്യങ്ങള്‍ക്ക് വില്‍ക്കാന്‍ താല്‍പ്പര്യപ്പെടാത്ത സാഹചര്യത്തില്‍ ഇംറാന്‍ ഖാന്‍ ചെയ്യുന്നത് രാജ്യദ്രോഹമാണ് എന്നതാണ് വിമര്‍ശനം.
undefined
സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമിയും മറ്റ് സ്വത്തുക്കളും പാക്കിസ്താനിലോ വിദേശത്തോ ഉള്ള ആര്‍ക്കും വിറ്റഴിക്കുമെന്ന് 2019 ഡിസംബര്‍ ആദ്യ വാരത്തില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞിരുന്നു.
undefined
2020-ലെ ദുബൈ എക്‌സ്‌പോയില്‍ ഇതിനായി പ്രത്യേക പരിപാടി നടത്തുമെന്നും ഇംറാന്‍ പറഞ്ഞിരുന്നു. എന്നാല്‍, കൊവിഡ് ബാധ കാരണം എക്‌സ്‌പോ നീട്ടിവെക്കുകയായിരുന്നു.
undefined
പാക്ക് അധിനിവേശ കശ്മീരില്‍ ഉള്‍പ്പെട്ട ഖനികളും ഭൂമിയും ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ജില്‍ജിത് ബാല്‍ട്ടിസ്താന്‍ തിങ്കേഴ്‌സ് ഫോറം പ്രസിഡന്റ് വജഹത് ഹസന്‍ കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു.
undefined
64 ബില്യണ്‍ രൂപയുടെ ചൈന -പാക്കിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ മറവിലാണ് ചൈനയുടെ അധിനിവേശം.
undefined
2015-ല്‍ ബലൂചിസ്താനിലെ ഗ്വാദാറില്‍ തുറമുഖം നിര്‍മിക്കുന്നതിന് പാക് സര്‍ക്കാര്‍ 2000 ഏക്കര്‍ ഭൂമി ചൈനയ്ക്ക് കൈമാറിയിരുന്നു.
undefined
അയല്‍രാജ്യങ്ങളിലേക്ക് പടര്‍ന്നുകയറാന്‍ ചൈന എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്.
undefined
നേപ്പാളിന്റെ വിവിധ പ്രദേശങ്ങള്‍ ചൈന അനധികൃതമായി കയ്യേറുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
undefined
ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ചൈന സമാനമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.
undefined
click me!