ഒറ്റ ഫോട്ടോ കൊണ്ട് താരമായ പാക്കിസ്താനി ചായക്കാരന്‍ ‌നാലുവര്‍ഷങ്ങള്‍ക്കു ശേഷം ഈ അവസ്ഥയിലാണ്!

First Published Oct 7, 2020, 12:14 AM IST

ഒരൊറ്റ ഫോട്ടോ കൊണ്ട്, ജീവിതമാകെ മാറിപ്പോയ ആ ചായക്കടക്കാരനെ ഓര്‍മ്മയുണ്ടോ? ഒരൊറ്റ ദിവസം കൊണ്ട് ലോകമാകെയുള്ള വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സുന്ദരന്‍ ചെറുപ്പക്കാരന്‍. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

ഒരൊറ്റ ഫോട്ടോ കൊണ്ട്, ജീവിതമാകെ മാറിപ്പോയ ആ ചായക്കടക്കാരനെ ഓര്‍മ്മയുണ്ടോ? ഒരൊറ്റ ദിവസം കൊണ്ട് ലോകമാകെയുള്ള വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സുന്ദരന്‍
undefined
നാലു വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.സ്വന്തമായി ഒരു കിടിലന്‍ റെസ്റ്റാറന്റ് തുടങ്ങിയാണ് അവന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. തെരുവു ധാബയില്‍ ചായ അടിച്ചു കൊടുത്ത പയ്യന്റെ സ്വന്തം ചായക്കടയില്‍ സെലിബ്രിറ്റികളും പണക്കാരും വന്നു നിറയുകയാണ്.
undefined
ഇനി അവനെ കുറിച്ചു പറയാം. അവന്റെ പേര് അര്‍ഷാദ് ഖാന്‍. പാക്കിസ്താനിലെ നീലക്കണ്ണുള്ള ചുള്ളന്‍ ചായക്കടക്കാരന്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്കും അവനെ ഓര്‍മ്മ വരും.
undefined
നാലു വര്‍ഷം പഴക്കമുള്ള ഒരു കഥയാണ് ഇനി പറയുന്നത്.
undefined
പാക്കിസ്ഥാനിലെ ഒരു ചായക്കടക്കാരന്റെ ഒരു പടം ഒരു ദിവസം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ ജിയ അലി പകര്‍ത്തിയ ചിത്രം അവരുടെ ഇന്‍സ്റ്റഗ്രാമിലാണ് വന്നത്.
undefined
നീലക്കണ്ണുള്ള, സുന്ദരനായ ഒരു ചുള്ളന്‍ ചെറുക്കനായിരുന്നു ഫോട്ടോയില്‍. അവന്‍ ചായ ഉണ്ടാക്കുകയായിരുന്നു. കണ്ണുകളുടെ അതേ നിറമുള്ള നീല വസ്ത്രമണിഞ്ഞ് ക്യാമറയെ നോക്കുന്ന ആ ചായ്‌വാലയുടെ പടം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി.
undefined
തൊട്ടുപിന്നാലെ അവന്‍ വാര്‍ത്തയായി. പാക്കിസ്താനിലെ ഏറ്റവും സുന്ദരനായ ചായക്കടക്കാരന്‍ എന്ന് മാധ്യമങ്ങള്‍ അവനെ വിശേഷിപ്പിച്ചു. ലോകമെങ്ങും അവന് ആരാധകരുണ്ടായി.
undefined
ആദ്യമൊന്നും അവന്‍ മാധ്യമങ്ങള്‍ക്ക് പിടി കൊടുത്തില്ല. അമ്പരപ്പിലായിരുന്നു അന്നവന്‍. അവനാകെയുള്ള അമ്മാവന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വായടച്ചു.
undefined
കൂട്ടുകാര്‍ ഡോണ്‍ ന്യൂസിനോടും ജിയോ ന്യൂസിനോടും അവന്റെ അഭിമുഖത്തിന് ലക്ഷങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത പുറത്തുവന്നു. മാധ്യമങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ അവന്‍ ഒളിച്ചു നടന്നു.
undefined
എന്നിട്ടും അവന്‍ വാര്‍ത്തയായി. അവനിലേക്ക് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ക്യാമറയുമായെത്തി. ഒറ്റദിവസം കൊണ്ട് താരമായ ചായക്കടക്കാരനെക്കുറിച്ച് പത്രങ്ങളും ചാനലുകളും റേഡിയോയും ഓണ്‍ലൈന്‍ മാധ്യമങ്ങളും വാചാലരായി.
undefined
അതോടെ, ഭാഗ്യം അവനെത്തേടി വരികയായിരുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ചായ ഉണ്ടാക്കി ജീവിച്ച പയ്യന്റെ താരമൂല്യം ഒറ്റയടിക്ക് ഉയര്‍ന്നു.
undefined
സിനിമാക്കാരും മൂസിക് വീഡിയോക്കാരും ദൃശ്യ മാധ്യമങ്ങളും അവനെത്തേടി വന്നു. വമ്പന്‍ പരസ്യകമ്പനികള്‍ അവനെ മോഡലാക്കി
undefined
ചായവാല എന്ന പേരിട്ട മ്യൂസിക് വീഡിയോയാണ് ആദ്യം വന്നത്. പാക് റാപ്പ് ഗായകന്‍ ലില്‍ മാഫിയ മുന്‍ദീറിന്റെ പാട്ടിലാണ് അര്‍ഷാദ് കടന്നു വന്നത്. ഒരു ചായക്കടക്കാരന്റെ ജീവിതം മാറിമറിയുന്നതാണ് ഗാനത്തിന്റെ പൊരുള്‍.
undefined
അതിനു പിന്നാലെ, മറ്റനേകം മ്യൂസിക് വീഡിയോകള്‍ അവനെ തേടിയെത്തി. സാധാരണ വേഷത്തില്‍ അതുവരെ കണ്ടിരുന്ന അവന്‍ വെട്ടിത്തിളങ്ങുന്ന ആഡംബര വേഷങ്ങളോടെ ക്യാമറയ്ക്ക് മുന്നിലെത്തി.
undefined
കബീര്‍ എന്നായിരുന്നു അര്‍ഷാദ് അഭിനയിച്ച ആദ്യ സിനിമയുടെ പേര്. ഇംഗ്ലണ്ടിലും ദുബായിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ആ സിനിമ പാക്കിസ്താനില്‍ ഏറെ ശ്രദ്ധേയമായിരുന്നു.
undefined
നിരവധി പരസ്യ ചിത്രങ്ങളിലും അര്‍ഷാദ് പ്രത്യക്ഷപ്പെട്ടു. അതിവേഗമാണ്, പ്രൊഫഷണല്‍ മോഡല്‍ എന്ന നിലയിലേക്ക് ആ ചായക്കാരന്‍ വളര്‍ന്നത്.
undefined
തൊട്ടുപിന്നാലെ വന്നു, വിവാദങ്ങള്‍.
undefined
സുന്ദരിയായ പാക് ഗായിക മുക്‌സാന്‍ ജേയുമൊത്തുള്ള അവന്റെ ഫോട്ടോഷൂട്ടാണ് വിവാദമായത്.
undefined
സിനിമാ സ്‌റ്റെലില്‍ അടുത്തിടപഴകിയ ഫോട്ടോഷൂട്ട് യാഥാസ്ഥിതികരുടെ പുരികം ചുളിപ്പിച്ചു.
undefined
അര്‍ഷാദിനെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും വ്യാപക വിമര്‍ശനം ഉയര്‍ന്നു. തെറിവിളികള്‍ ഉയര്‍ന്നു. അവന്‍ നിലമറന്നു പെരുമാറുന്നു എന്ന് ആരോപണം ഉയര്‍ന്നു.
undefined
ഒട്ടും വൈകിയില്ല, അര്‍ഷാദ് പരസ്യമായി മാപ്പു പറഞ്ഞു. ഇനി അങ്ങനെ ഉണ്ടാവില്ലെന്ന് അര്‍ഷാദ് ആരാധകര്‍ക്ക് ഉറപ്പു നല്‍കി.
undefined
നാലു വര്‍ഷം കൊണ്ട് അവന്റെ ജീവിതം മാറിയത് അതിവേഗമാണ്.
undefined
അതിന്റെ തുടര്‍ച്ചയാണ്, അവന്റെ പുതിയ സ്വന്തം റസ്‌റ്റോറന്റ് സംരംഭം.
undefined
ഇസ്‌ലാമാബാദ് നഗരത്തിലാണ് അര്‍ഷാദിന്റെ സ്വന്തം റസ്‌റ്റോറന്റ് വന്നത്.
undefined
ഒരൊറ്റ ഫോട്ടോ കൊണ്ട്, ജീവിതമാകെ മാറിപ്പോയ ആ ചായക്കടക്കാരനെ ഓര്‍മ്മയുണ്ടോ? ഒരൊറ്റ ദിവസം കൊണ്ട് ലോകമാകെയുള്ള വാര്‍ത്തകളില്‍ നിറഞ്ഞ ഒരു സുന്ദരന്‍ ചെറുപ്പക്കാരന്‍. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അവന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
undefined
കഫെ ചായ്‌വാലാ റൂഫ് ടോപ്പ് എന്നാണ് കടയുടെ പേര്.
undefined
കമനീയമായി ഡിസൈന്‍ ചെയ്ത, അത്യാധുനിക സൗകര്യങ്ങളുള്ള കിടിലന്‍ തീം റസ്‌റ്റോറന്റ്.
undefined
ട്രക്കുകളില്‍ ഉപയോഗിക്കുന്ന ഡിസൈന്‍ വര്‍ക്കുകളാണ് അര്‍ഷാദ് കടയുടെ ചുവരുകള്‍ക്ക് ഉപയോഗിച്ചത്.
undefined
വെട്ടിത്തിളങ്ങുന്ന ലൈറ്റുകള്‍. പഴയ മട്ടിലുള്ള ഫര്‍ണീച്ചറുകള്‍. പല തരം ചായകള്‍. പല തരം ഭക്ഷണങ്ങള്‍.
undefined
ചെറിയ വേതനത്തിന് ചായ ഉണ്ടാക്കുന്ന പഴയ അര്‍ഷാദ് തന്റെ വേരുകളിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
undefined
എന്നാല്‍, അതു പഴയ ചായക്കാരനായല്ല. അടിമുടി മാറിയ ചായ്‌വാല ആയിട്ടാണ്.
undefined
click me!