അന്നയുടെ സ്തനാര്‍ബുദ ചികിത്സാക്കാലത്ത് ജോര്‍ദാന്‍ പകര്‍ത്തിയ ചിത്രങ്ങള്‍

First Published Oct 16, 2021, 1:45 PM IST

നിമിഷങ്ങള്‍ അവിശ്വസനീയമായിരുന്നു. അതിലൂടെ കടന്നുപോവുകയെന്നാല്‍... ഒടുവില്‍ ചിത്രങ്ങളെടുത്തു തുടങ്ങിയപ്പോള്‍, അതിന് പ്രത്യേകതയുണ്ടെന്ന് തോന്നിയപ്പോള്‍ തുടര്‍ന്നു. ഇപ്പോ നോക്കുമ്പോള്‍ ജീവിക്കാന്‍ കരുത്ത് പകര്‍ന്നത് ആ ചിത്രങ്ങള്‍ തന്നെയായിരുന്നില്ലേയെന്ന് തോന്നുന്നു....' ഭാര്യയുടെ സ്തനാര്‍ബുദ ചികിത്സയെ സ്വയം മറികടന്നതെങ്ങനെയെന്ന് , ജോർദാന്‍ ഗുഡ് മോർണിംഗ് അമേരിക്കയോട് പറഞ്ഞു. 2016 ല്‍ അന്ന റാത്ത്കോഫിന്‍റെ 37 -ാം ജന്മദിനത്തിലാണ് അവര്‍ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നത്. ജീവിതം ഒറ്റനിമിഷങ്ങള്‍ കീഴ്മേല്‍ മറിഞ്ഞ ആ ദിവങ്ങള്‍ തങ്ങള്‍ എങ്ങനെയാണ് മറികടന്നതെന്ന് ജോർദാന്‍ തന്‍റെ ഫോട്ടോഗ്രാഫുകളിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തു...

'ഭൂമി പിളര്‍ന്ന് താഴേക്ക് വീഴുന്നത് പോലെ തോന്നി'. തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ച ആ നിമിഷത്തെ അന്ന തിരിച്ചറിഞ്ഞതിങ്ങനെയായിരുന്നു. അന്ന് രോഗം സ്ഥിരീകരിക്കുമ്പോള്‍ മകന്‍ ജെസ്സിക്ക് രണ്ട് വയസായിരുന്നു പ്രായം. ചെറിയ കുടുംബങ്ങളെന്നത് കൊണ്ട്, രോഗം വരുമ്പോള്‍ കൂട്ടിരിക്കാനാളില്ലാതാകും, പ്രത്യേകിച്ചും ഇത്തരം നീണ്ട ചികിത്സ ആവശ്യമുള്ള രോഗങ്ങളാകുമ്പോള്‍. 

കീമോ ചികിത്സകൾ, റേഡിയേഷൻ, ശസ്ത്രക്രിയകൾ നീണ്ട ചികിത്സാകാലം , രണ്ട് വയസുള്ള മകനുമായി എങ്ങനെ മറികടക്കാന്‍ പറ്റുമെന്ന് ഒരു രൂപവുമില്ലാതിരുന്ന സമയമായിരുന്നു അത്. തങ്ങള്‍ക്ക് സഹായത്തിനായി ഒരു സഹായ കൂട്ടത്തെ തേടിയെങ്കിലും അതൊന്നും മുന്നോട്ട് പോയില്ല. ഒടുവില്‍ അവളെ ഞാന്‍ തന്നെ പരിപാലിക്കാമെന്ന് തീരുമാനിച്ചു. 

അങ്ങനെയാണ് സ്വയം പരിചരിക്കാമെന്ന തീരുമാനത്തിലെത്തിയത്. അവളെ ഞാനും മകനും നോക്കുമ്പോള്‍, അത് ഞങ്ങള്‍ ഞങ്ങളെ തന്നെ നോക്കുന്നത് പോലെയല്ല... ജെസ്സിയെ അതിനായി ശീലിപ്പിച്ചു. ചികിത്സാക്കാലത്തെ ഇടവേളകള്‍ മകന്‍റെ സാമ്മിധ്യം അന്നയ്ക്ക് ഏറെ ആശ്വാസമായിരുന്നു. അവന്‍ അമ്മയ്ക്ക് കൂട്ടായിരുന്നു ജോര്‍ദാന്‍ തന്‍റെ കുറിപ്പിലെഴുതി. 

അവന് രണ്ട് വയസ്സായിരുന്നു. അപ്പോഴാണ് രോഗം സ്ഥിരീകരിക്കുന്നതും ചികിത്സയാരംഭിക്കുന്നതും. കീമോയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷമുള്ള നീണ്ട സമയങ്ങളില്‍ അവന്‍ കൂടെയുണ്ടാകുന്നത് ഒരു ആശ്വാസമായിരുന്നെന്ന് അന്ന പറയുന്നു. 

ജോര്‍ദാന്‍ ചിത്രങ്ങളെടുക്കുമ്പോള്‍ ആദ്യമൊക്കെ വേദനയായിരുന്നു. പിന്നീട് ആ ചിത്രങ്ങള്‍ക്ക് എന്നെ ജീവിപ്പിക്കാന്‍ കഴിയുമെന്ന് തോന്നിയപ്പോള്‍ ആശ്വാസമായിരുന്നു. ഇന്ന് ആ ചിത്രങ്ങള്‍ കാണുമ്പോള്‍ ഏറ്റവും വേദന നിറഞ്ഞ ആ കാലം ഏങ്ങനെ മറികടക്കാന്‍ പ്രേയരിപ്പിച്ചതിനെ കുറിച്ച് ഞാനോര്‍ക്കും അന്ന തന്‍റെ അതിജീവന കാലം ഓര്‍ത്തെടുത്തു. 

 "പരിചരിക്കുന്നവര്‍ക്ക് പ്രായോഗിക പിന്തുണ നൽകാൻ കഴിയും, ദൈനംദിന ജോലികൾ, ഭക്ഷണം തയ്യാറാക്കൽ, ആശുപത്രിയില്‍ കൂട്ടിരിക്കല്‍ അങ്ങനെ... വൈകാരിക പിന്തുണ നൽകുന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും, പക്ഷേ, യഥാർത്ഥത്തിൽ അവിടെത്തന്നെ നിൽക്കുക, അവരെ കേൾക്കുക, കൈപിടിക്കുക... അങ്ങനെ... അതിജീവിക്കാനായി പോരാടുന്നവര്‍ക്ക് അതൊരു വലിയ കൈത്താങ്ങാകും, മുൻ ഓങ്കോളജിസ്റ്റ് സൂസൻ ബ്രൗൺ പറയുന്നു.

'അക്ഷരാർത്ഥത്തിൽ ഞാൻ അക്കാലത്ത് ഒരു നൂലിൽ തൂങ്ങിക്കിടക്കുകയായിരുന്നു. മറ്റാരും എന്നെ കാണാൻ ആഗ്രഹിക്കാത്തതിനാൽ ഞാൻ എന്‍റെ ഹൃദയത്തിൽ പോയി മണിക്കൂറുകളോളം കരയും, അന്നയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ നിമിഷങ്ങളെ കുറിച്ച് ജോര്‍ദാന്‍ തന്‍റെ ഓർത്തു.

'ഞാൻ ഒരുപാട് സെൽഫികൾ എടുക്കുകയും എന്നെത്തന്നെ നോക്കുകയും ചെയ്തു, രണ്ട് വർഷം മുമ്പുള്ള ഒരു ശരീരം എങ്ങനെ ജീവൻ തിരിച്ചു നൽകി എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. അതിനിടെ ഞാന്‍ മരിക്കാനിടയായാല്‍ അത് വിശ്വാസ വഞ്ചനയാകുമെന്ന് ഞാന്‍ കരുതി. ജോര്‍ദാന്‍റെ ചിത്രങ്ങള്‍ ഓരോ തവണയും എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു...

2017 ജനുവരിയിൽ ലമ്പെക്ടമി ഉപയോഗിച്ചുള്ള ചികിത്സ അവസാനിച്ചു. 2018 ജനുവരിയിൽ മറ്റ് ചികിത്സകളും അവസാനിപ്പിച്ചു. 2028 വരെ സ്തനാര്‍ബുദം ആവര്‍ത്തിക്കാരിക്കാനുള്ള തമോക്സിഫെന്‍റെ പ്രതിദിന മരുന്നുകള്‍ മാത്രമാണ് അന്നയ്ക്ക് ഇപ്പോഴുള്ളത്. 

അന്നയൊടൊത്തുള്ള ആ നിമിഷങ്ങള്‍ ഒടുവില്‍ ജോര്‍ദാന്‍ സമാഹരിച്ചു. തങ്ങള്‍ അനുഭവിച്ച ഏറ്റവും വേദന നിറഞ്ഞ ആ കാലം മറികടന്നതെങ്ങനെയെന്ന് ജോര്‍ദാന്‍ തന്‍റെ സാമൂഹ്യമാധ്യമം വഴി , സമാനാവസ്ഥയിലൂടെ കടന്ന് പോകുന്ന കുടുംബങ്ങളുമായി പങ്കുവച്ചു.

“മെഡിക്കൽ റിപ്പോർട്ടുകളും ശാസ്ത്രീയ റിപ്പോർട്ടുകളും ഞാൻ പലആവര്‍ത്തി വായിച്ചു. അവർ ചെയ്യുന്ന പരീക്ഷണ - പഠനങ്ങൾ. അത് ക്ലിനിക്കൽ, മെഡിക്കൽ വശം മാത്രമാണെന്ന് എനിക്ക് തോന്നി, പക്ഷേ മനുഷ്യന്‍റെ കാര്യമോ ?, അർബുദവുമായി ജീവിക്കുന്നതിനെക്കുറിച്ച്, അവരുടെ വിലപ്പെട്ട നിമിഷങ്ങള്‍ ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു."  ജോര്‍ദാന്‍ പറയുന്നു. 

വേദനയ്ക്കിടയിലും ജീവിതത്തില്‍ പകര്‍ത്തപ്പെടുന്ന ചില നിമിഷങ്ങള്‍ ഏങ്ങനെ അതിജീവനം സാധ്യമാക്കാന്‍ സാഹായിക്കുന്നുവെന്നത് ഇന്ന് ജോര്‍ദാന്‍റെയും അന്വേഷണ വിഷയമാണ്. അന്നയും താന്‍ കടന്ന് പോയ ആ വേദനിക്കുന്ന കാലത്തിലൂടെ കടന്ന് പോകുന്ന സ്ത്രീകള്‍ക്ക് സഹായിയാകുന്നു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!