രണ്ടാം ലോക മഹായുദ്ധത്തിൽ നാസി പതനവും, ബെർലിന്റെ നാശവും ചിത്രങ്ങളിലൂടെ...

First Published May 8, 2020, 4:19 PM IST

രണ്ടാം ലോകമഹായുദ്ധ കാലത്ത്, നാലുവർഷത്തോളം നീണ്ട പോരാട്ടത്തിനുശേഷം, സോവിയറ്റ് സൈന്യം 1945 ഏപ്രിൽ 16 -ന് ബെർലിനിൽ ആക്രമണം നടത്തി. നാസി ജർമ്മനിയെ 1941 ജൂണിൽ സോവിയറ്റ് യൂണിയൻ ആക്രമിക്കുകയും രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരെയും സൈനികരെയും വധിക്കുകയും ചെയ്തു. ഒടുവിൽ, അഡോൾഫ് ഹിറ്റ്ലറുടെ ജർമ്മനി മുട്ടുകുത്തുക തന്നെ ചെയ്തു. ഏകദേശം 15 ദശലക്ഷം സോവിയറ്റ് സൈനികർ തലസ്ഥാനത്തെ വളയുകയും ആക്രമിക്കുകയും ചെയ്തു. യൂറോപ്പിലെ യുദ്ധത്തിന്റെ അവസാനത്തെ പ്രധാന ആക്രമണമായിരുന്നു അത്.

എന്നാൽ തോൽക്കുമെന്ന് ഉറപ്പായിട്ടും, അഡോൾഫ് ഹിറ്റ്ലർ തലസ്ഥാനം വിടാൻ വിസമ്മതിച്ചു. തന്റെ ജീവിതത്തിന്റെ അവസാന നാളുകൾ നഗരമധ്യത്തിലുള്ള ഫ്യൂറർബങ്കറിലെ ഭൂഗർഭഅറയിലാണ്  അദ്ദേഹം ചെലവഴിച്ചത്. 1945 ഏപ്രിൽ 20 -നായിരുന്നു അദ്ദേഹത്തിന്റെ 56-ാം ജന്മദിനം. അന്നാണ് നഗരത്തെ പ്രതിരോധിക്കുന്നവർക്ക് മെഡലുകൾ നൽകാനായി അദ്ദേഹം അവസാനമായി നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. അന്നുതന്നെ, സോവിയറ്റ് സൈന്യം നഗരമധ്യത്തിൽ ഷെല്ലുകൾ വർഷിക്കാൻ തുടങ്ങി. ഏപ്രിൽ 23 -നാണ് ബെർലിൻ പൂർണ്ണമായും ചുറ്റപ്പെട്ടത്.

തങ്ങളുടെ സേനയെക്കാൾ ശക്തരായ സോവിയറ്റ് സേനയെ എതിർത്ത് നില്ക്കാൻ നാസി സൈന്യത്തിനായില്ല. ഇവാ ബ്രൗണിനെ വിവാഹം കഴിച്ചതിന്റെ പിറ്റേന്ന് 1945 ഏപ്രിൽ 30 -ന് ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു. 

അധികം താമസിയാതെ, സോവിയറ്റ് സൈന്യം റീച്ച്സ്റ്റാഗ് പിടിച്ചെടുത്തു. മെയ് രണ്ടിന് നഗരം ഔദ്യോഗികമായി കീഴടങ്ങിയെങ്കിലും മെയ് എട്ടിന് യൂറോപ്പിൽ യുദ്ധം അവസാനിക്കുന്നതുവരെ ഇവിടെയും യുദ്ധം തുടർന്നു. അപ്പോഴേക്കും ബെർലിൻ പൂർണമായി നശിച്ചിരുന്നു. അധിനിവേശ സോവിയറ്റ് സൈന്യം ആളുകൾക്ക് ആഹാരവും, അവശ്യവസ്തുക്കളും നൽകി. എന്നാൽ ചില സൈനികർ ജനങ്ങളോട് അതിക്രമങ്ങളും കാണിക്കുകയും ചെയ്തു.  

യുദ്ധാനന്തരം വിജയിച്ച സഖ്യശക്തികൾ ബെർലിൻ കൈവശപ്പെടുത്തി. ജനങ്ങൾ നഗരം വൃത്തിയാക്കാൻ‌ തുടങ്ങി. യു‌എസ്, യുകെ, യു‌എസ്‌എസ്ആർ നേതാക്കൾ എല്ലാവരും ബെർലിൻ നഗരപ്രാന്തമായ പോട്‌സ്ഡാമിൽ കണ്ടുമുട്ടി.

രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന തെരുവുയുദ്ധത്തിനൊടുവിൽ ബെർലിൻ വീണു.
undefined
സോവിയറ്റ് സൈന്യം നഗരം വളഞ്ഞു ആക്രമിച്ചു.
undefined
സോവിയറ്റ് സേന മുന്നേറുന്നതിനിടെ സാധാരണക്കാർ നഗരം വിട്ട് പലായനം ചെയ്യുന്നു.
undefined
തങ്ങളുടെ തലസ്ഥാനം കാക്കാൻ നാസികൾ വൃദ്ധരെയും കുട്ടികളെയും ഉപയോഗിച്ചു. അഡോൾഫ് ഹിറ്റ്ലർ സൈനികർക്ക് മെഡലുകൾ നൽകുന്നത് ചിത്രത്തിൽ കാണാം.
undefined
15 ദശലക്ഷം സോവിയറ്റ് സൈനികർ നാസി ജർമ്മനിയുടെ തലസ്ഥാനത്തെ വളയുകയും ആക്രമിക്കുകയും ചെയ്തു.
undefined
പാർലമെന്റ് മന്ദിരത്തിന് മുകളിൽ സോവിയറ്റ് സൈനികൻ സോവിയറ്റ് യൂണിയന്റെ പതാക ഉയർത്തുന്നതായി പ്രസിദ്ധമായ ഒരു ഫോട്ടോയാണിത്.
undefined
പോരാട്ടത്തിൽ നഗരം നശിച്ചു.
undefined
നഗരത്തിന്റെ പതനത്തിനുശേഷം ശേഷിച്ച ആളുകൾക്ക് സോവിയറ്റ് സൈന്യം സൂപ്പും ബ്രെഡും നൽകുന്നു.
undefined
തകർന്ന നഗരം വൃത്തിയാക്കുന്ന ജനങ്ങൾ
undefined
ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ 1945 ജൂലൈയിൽ ബെർലിൻ സന്ദർശിക്കുകയും ഹിറ്റ്ലറുടെ ബങ്കറിന് പുറത്ത് ഒരു കസേരയിൽ ഇരിക്കുകയും ചെയ്യുന്നു.
undefined
click me!