നട്ടപ്പാതിരയ്ക്കും സൂര്യനസ്‍തമിക്കാത്ത സ്ഥലങ്ങളുണ്ടോ ഭൂമിയിൽ? ഇതാ, ഇവയാണ് പ്രത്യേകതകൾ

Published : Jul 18, 2021, 03:34 PM ISTUpdated : Jul 18, 2021, 03:36 PM IST

ലോകത്ത് നമ്മെ ഞെട്ടിക്കാന്‍ കഴിവുള്ള പ്രത്യേകതകളുമായി നിലനില്‍ക്കുന്ന കുറേയേറെ സ്ഥലങ്ങളുണ്ട്. അവയില്‍ പലതും യഥാര്‍ത്ഥത്തിലുള്ളത് തന്നെയാണോ എന്ന് പോലും നമുക്ക് സംശയം തോന്നാം. ഒന്ന് ആലോചിച്ച് നോക്കൂ, ഈ ലോകത്ത് 73 മുതല്‍ 76 വരെ ദിവസങ്ങളില്‍ സൂര്യനസ്തമിക്കാത്ത സ്ഥലങ്ങളുണ്ട് എന്ന കാര്യം. സത്യമാണ്, അങ്ങനെ ചില സ്ഥലങ്ങളും ഈ ലോകത്തുണ്ട്. നമ്മുടെ വാച്ചില്‍ മൂന്നുമണിയെന്നോ നാലുമണിയെന്നോ ഒക്കെ സമയം കാണിക്കുന്നു. എന്നാല്‍, അത് പുലര്‍ച്ചെയാണോ അതോ വൈകുന്നേരമാണോ എന്ന് നമുക്ക് സംശയം തോന്നുന്നു. എങ്ങനെയിരിക്കും അത്തരമൊരു അവസ്ഥ? ഏതായാലും ദിവസങ്ങളോളം സൂര്യന്‍ പൂർണമായും അസ്തമിക്കാത്ത ചില സ്ഥലങ്ങളെ പരിചയപ്പെടാം. 

PREV
16
നട്ടപ്പാതിരയ്ക്കും സൂര്യനസ്‍തമിക്കാത്ത സ്ഥലങ്ങളുണ്ടോ ഭൂമിയിൽ? ഇതാ, ഇവയാണ് പ്രത്യേകതകൾ

ഹാമർഫെസ്റ്റ്, നോര്‍വേ: ലോകത്തിലെ ഏറ്റവും വടക്കുഭാഗത്തുള്ള നഗരങ്ങളിലൊന്നാണ് ഹാമർഫെസ്റ്റ്, കൂടാതെ 8,000 -ത്തോളം ജനസംഖ്യയുള്ള വടക്കൻ നോർവേയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നുമാണ് ഇത്. യുനെസ്കോ ഇതിനെ ലോക പൈതൃക ഇടമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നഗരത്തിൽ രാവിലെ 12:43 -ന് സൂര്യൻ അസ്തമിക്കുകയും വെറും 40 മിനിറ്റ് ഇടവേളയ്ക്ക് ശേഷം വീണ്ടും ഉദിക്കുകയും ചെയ്യുന്നു. സൗന്ദര്യത്തിന് നോർവേ ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണിത്. ഇത് മാത്രമല്ല, ഇവിടത്തെ ആളുകൾ ആരോഗ്യത്തെക്കുറിച്ച് വളരെ ബോധവാന്മാരാണ്. എന്നാൽ, ഈ സവിശേഷതകളിൽ നോർവേയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ പ്രകൃതി സൗന്ദര്യമാണ്. ഈ രാജ്യം ആർട്ടിക് സർക്കിളിനുള്ളിൽ വരുന്നു. മെയ് മുതൽ ജൂലൈ വരെ ഏകദേശം 76 ദിവസം ഇവിടെ സൂര്യൻ പൂർണമായും അസ്തമിക്കുന്നില്ല.

26

ഐസ്‍ലൻഡ്: ഗ്രേറ്റ് ബ്രിട്ടനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ ദ്വീപും, കൊതുകുകളില്ലാത്ത രാജ്യവുമാണിത്. വേനൽക്കാലത്ത് ഐസ്‌ലൻഡിൽ രാത്രികൾ പ്രകാശമുള്ളതുമാണ്. ജൂൺ മാസത്തിൽ ഇവിടെ സൂര്യൻ അസ്തമിക്കുന്നില്ല. ആർട്ടിക് സർക്കിളിലെ ഗ്രിംസി ദ്വീപ്, അകുരേരി നഗരം എന്നിവ അർദ്ധരാത്രിയില്‍ സൂര്യനെ കാണാൻ അനുയോജ്യമായ സ്ഥലങ്ങളാണ്.

36

കിരുണ: 19,000 ജനസംഖ്യയുള്ള സ്വീഡനിലെ വടക്കേ അറ്റത്തുള്ള നഗരമാണ് കിരുണ. മെയ് മുതൽ ഓഗസ്റ്റ് വരെ ഏകദേശം 100 ദിവസം ഇവിടെ സൂര്യൻ അസ്തമിക്കുന്നില്ല. കിരുണയിലെ ആർട്ട് നൊവൊ ചർച്ച് സ്വീഡനിലെത്തന്നെ ഏറ്റവും മനോഹരമായ വാസ്തുവിദ്യാ പതിപ്പായി കണക്കാക്കുന്നു. 

46

നുനാവുട്ട്, കാനഡ: ആർട്ടിക് സർക്കിളിന് രണ്ട് ഡിഗ്രി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നുനാവുട്ട് കാനഡയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ മൂവായിരത്തിലധികം ആളുകൾ താമസിക്കുന്ന നഗരമാണ്. ശൈത്യകാലത്ത് തുടർച്ചയായി 30 ദിവസത്തെ ഇരുട്ട് ഇവിടുത്തെ പ്രത്യേകതയാണ്. അതുപോലെ തന്നെ വേനല്‍ക്കാലത്ത് ഇരുപത്തിനാല് മണിക്കൂറും സൂര്യനുമുണ്ട്. 

56

സെന്റ് പീറ്റേഴ്‌സ്ബർഗ്: 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള സെന്റ് പീറ്റേഴ്‌സ്ബർഗ് ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നഗരമാണ്. ഇത്രയും ഉയർന്ന അക്ഷാംശത്തിലായതിനാല്‍ ഒന്നരമാസം ഇവിടെ സൂര്യന്‍ അസ്തമിക്കാറില്ല. 

66

സ്വാൽബാർഡ്, നോർവേ: ധ്രുവക്കരടികളുടെ നാടാണ് ഇത്, 74° മുതൽ 82° വരെ വടക്ക് അക്ഷാംശത്തിൽ സ്ഥിതിചെയ്യുന്നു. മാത്രമല്ല, ഇവിടെ ഏപ്രിൽ പകുതി മുതൽ ജൂലൈ പകുതി വരെ സൂര്യൻ നാല് മാസത്തേക്ക് പൂർണമായും അസ്തമിക്കുന്നില്ല. 

click me!

Recommended Stories