ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചു ചുവന്നതെരുവുകൾ; രാജ്യത്തെ പ്രധാന റെഡ്‌ലൈറ്റ് ഏരിയകളുടെ ചിത്രങ്ങൾ കാണാം

First Published Oct 1, 2020, 12:14 PM IST

വേശ്യാവൃത്തി എന്നും ഏറെ വിവാദാസ്പദമായ ഒരു വിഷയമാണ്. ഇന്ത്യയിൽ ഇന്നും നിയമം മൂലം നിഷേധിക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണ് ലൈംഗിക തൊഴിൽ എന്നത്. എന്നാൽ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പല അനുബന്ധ പ്രവർത്തനങ്ങളും നിയമവിരുദ്ധമാണ് താനും. ഉദാ. പൊതു ഇടങ്ങളിൽ വെച്ച് നേരിട്ടോ പിമ്പുകൾ വഴിയോ ലൈംഗിക തൊഴിലിനു പ്രലോഭനം സൃഷ്ടിക്കുക, വേശ്യാലയങ്ങൾ നടത്തുക, ഹോട്ടലിൽ വെച്ച് വേശ്യാവൃത്തിയിൽ ഏർപ്പെടുക, പിമ്പിങ് നടത്തുക, അതുസംബന്ധിച്ച പരസ്യങ്ങൾ ചെയ്യുക, പീഡോഫീലിയയിൽ ഏർപ്പെടുക ഒക്കെയും ക്രിമിനൽ കുറ്റങ്ങളാണ് നാട്ടിൽ. എന്നിരുന്നാലും, നിയമാനുസൃതം പ്രവർത്തിക്കുന്ന റെഡ് ലൈറ്റ് ഏരിയകൾക്ക് പുറമെ, അനധികൃതമായി ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും തന്നെ വേശ്യാലയങ്ങൾ പ്രവർത്തിച്ചു പോരുന്നുണ്ട്. 2016 -ൽ UNAIDS നടത്തിയ സർവേ പ്രകാരം ഇന്ത്യയിൽ ചുരുങ്ങിയത്  657,829 ലൈംഗിക തൊഴിലാളികൾ എങ്കിലുമുണ്ട് എന്നാണ് കണക്ക്. 

ഈ തൊഴിലാളികളിൽ പലരും ഇത്തരത്തിലുള്ള റെഡ് ലൈറ്റ് ഏരിയകളിൽ അഥവാ ചുവന്ന തെരുവുകളെന്നറിയപ്പെടുന്ന വേശ്യാലയങ്ങളിൽ എത്തിപ്പെടുന്നത് ചതിക്കപ്പെട്ടോ, മറ്റുമാർഗങ്ങളില്ലാഞ്ഞിട്ടോ ഒക്കെയാണ്. സ്വമേധയാ ഇവിടങ്ങളിൽ ജീവിതം ഹോമിക്കാനെത്തുന്നവർ തുലോം തുച്ഛമാണ് എന്നുതന്നെ പറയാം. ഇന്ത്യയിലെ അറിയപ്പെടുന്ന അഞ്ചു ചുവന്ന തെരുവുകളിലൂടെ ഒരു ദൃശ്യസഞ്ചാരമാകാം. 

ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈംഗിക തൊഴിലിടങ്ങളിൽ ഒന്നാണ്. ഇത് മറ്റൊരു അധോലോകം തന്നെയാണ്. ഇവിടത്തെ ബഹുനില വേശ്യാലയങ്ങളിൽ താമസിച്ച് ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് 7,000 ലധികം വരുന്ന സ്ത്രീകളാണ്. വടക്കൻ കൊൽക്കത്തയിൽ ചിത്തരഞ്ജൻ അവന്യൂവിനും ശോഭബസാറിനും ഇടയിലായിട്ടാണ് സോനാഗാച്ചി സ്ഥിതി ചെയ്യുന്നത്.സോനാഗച്ചി എന്ന വാക്കിന്റെ അർഥം സ്വർണ്ണമരം എന്നാണ്. മുമ്പ് ഇവിടം സനാവുള്ള എന്ന് പേരായ ഒരു ഭീകരകൊള്ളക്കാരന്റെ ഇടമായിരുന്നത്രെ. സനാവുള്ള മരിച്ചപ്പോൾ മരിച്ചപ്പോൾ, മരണത്തിൽ സങ്കടപ്പെട്ടു കരഞ്ഞുകൊണ്ടിരുന്ന അയാളുടെ അമ്മയടക്കമുള്ള സ്ത്രീകൾ, അയാൾ താമസിച്ചിരുന്ന കുടിലിൽ നിന്ന് "അമ്മേ കരയേണ്ട, ഞാനൊരു ഗാസി (പോരാളി) ആയതാണ് " എന്നൊരു അടക്കം പറച്ചിൽ കേട്ടെന്നാണ് ലെജൻഡ്. അന്ന് മുതൽ ആണ് സനാ ഗാസി എന്നും, പിന്നീട് സോനാ ഗാസി എന്നും പറഞ്ഞു പറഞ്ഞ് സോനാ ഗാച്ചിയിലേക്ക് എത്തുന്നത്
undefined
ഇന്ന് അവിടെ ലൈംഗിക രോഗങ്ങൾ പടർന്നു പിടിക്കുന്നത് തടയാൻ വേണ്ടി നിരവധി സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. 'BORN IN TO BROTHELS' എന്നുപേരായ ഒരു ഓസ്കാർ വിന്നിങ് ഡോക്യൂമെന്ററി ചിത്രം തന്നെയുണ്ട് സോനാഗാച്ചിയെപ്പറ്റി. കമലഹാസന്റെ മഹാനദി എന്ന ചിത്രത്തിലും മലയാളത്തിൽ ബ്ലെസ്സി സംവിധാനം ചെയ്ത കൽക്കത്ത ന്യൂസ് എന്ന ചിത്രത്തിലും ഈ ചുവന്ന തെരുവ് പശ്ചാത്തലമായി വരുന്നുണ്ട്. ലാർസ് വോൻ ട്രയർ എന്ന ഡാനിഷ് ഫിലിം മേക്കറുടെ The Five Obstructions എന്ന ഡോക്യൂമെന്ററിയിൽ അദ്ദേഹം കവിയും സിനിമാസംവിധായകനുമായ യോർഗെൻ ലേത്തിനോട് നിങ്ങൾ ഇന്നോളം സഞ്ചരിച്ചു ചെന്നതിൽ വെച്ചേറ്റവും മോശപ്പെട്ട സ്ഥലം ഓർത്തെടുക്കാൻ പറയുമ്പോൾ ലേത്ത് പറയുന്നത് പേര്, "റെഡ് ലൈറ്റ് ഡിസ്ട്രിക്ട് ഓഫ് കൊൽക്കത്ത" അഥവാ സോനാഗാച്ചി എന്നാണ്.
undefined
ഇത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചുവന്ന തെരുവാണ്. ലൈംഗിക തൊഴിലാളികൾ തിങ്ങിനിറഞ്ഞു താമസിക്കുന്ന ഈ തെരുവിൽ ഒരു ചെറിയ ബീഡി ഫാക്ടറി കൂടി പ്രവർത്തിക്കുന്നുണ്ട്. എൺപതുകളിൽ കുപ്രസിദ്ധ ഗ്യാങ്സ്റ്റർമാരായ ഹാജി മസ്താൻ, ദാവൂദ് ഇബ്രാഹിം എന്നിവർ ഇവിടെ നിരന്തരം സന്ദർശനം നടത്തിയിരുന്നു എന്ന് പറയപ്പെടുന്നു. കാമാത്തി എന്ന വാക്കിന് തൊഴിലാളി എന്നാണർത്ഥം. 1795 -ൽ മുംബൈയിലെ കോസ്‌വേ നിർമാണ സമയത്താണ് ഈ പ്രദേശത്ത് അതിനായി വന്നെത്തിയ തൊഴിലാളികൾ ആദ്യമായി കുടിലുവെച്ച് താമസം തുടങ്ങുന്നത്. അന്നത് ലാൽ ബസാർ എന്നാണ് അറിയപ്പെട്ടിരുന്നത്.
undefined
തൊണ്ണൂറുകളിൽ ഈ പ്രദേശത്തുനിന്ന് പലരും സംസ്ഥാനത്തിന്റെ മറ്റു പലഭാഗങ്ങളിലേക്കുമായി മാറി. 1992 -ൽ കാമാത്തിപുരയിൽ അരലക്ഷത്തോളം ലൈംഗിക തൊഴിലാളികൾ ഉണ്ടായിരുന്നത്, 2009 ആയപ്പോഴേക്കും 1600 ആയി ചുരുങ്ങി. നഗരത്തിന്റെ ഹൃദയഭാഗത്തു കിടക്കുന്ന പ്രദേശം ആയതുകൊണ്ടുതന്നെ അവിടം റിയൽ എസ്റ്റേറ്റ് വികസനത്തിന് പ്രയോജനപ്പെടുത്താൻ സർക്കാരുകളും ബിൽഡർമാരും ഒരുപോലെ മത്സരിച്ചു. 2018 -ൽ ആ പ്രദേശത്തെ സകല കെട്ടിടങ്ങളും ഇടിച്ച് കളഞ്ഞ് അവിടം ഡെവലപ്പ് ചെയ്യാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനമെടുക്കുകയും ചെയ്തു.
undefined
പുണെ നഗരത്തിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്ന ഈ പ്രദേശം പൂർണമായും റെഡ്ലൈറ്റ് ഏരിയ ഒന്നും അല്ല. ഇവിടെ നിരവധി ഇലക്ട്രോണിക്സ് ഷോപ്പുകളും നിലവിൽ ഉണ്ട്. എന്നാലും, ഈ പ്രദേശത്തിന് പുണെ നഗരത്തിന്റെ ചുവന്ന തെരുവ് എന്ന കുഖ്യാതിയും സ്വന്തമാണ്. ഈ പ്രദേശത്തു തന്നെയാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായ മഹാത്മാ ജ്യോതിബാ ഫുൾ രാജ്യത്ത് ആദ്യമായി പെണ്കുട്ടികൾക്കുവേണ്ടി ഒരു സ്‌കൂൾ തുറക്കുന്നത്. അദ്ദേഹത്തിന്റെ പത്നി സാവിത്രി ബായി ഫുലെ അന്നവിടെ അധ്യാപികയും ആയിരുന്നു.
undefined
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ചുവന്ന തെരുവ് ബുധ് വാർ പേട്ടിൽ ആണുള്ളത്. ഇവിടെ എഴുനൂറോളം വേശ്യാലയങ്ങളും 5000 -ലധികം ലൈംഗിക തൊഴിലാളികളും ഉണ്ടെന്നാണ് കണക്ക്. മുൻ കാലങ്ങളിൽ എയിഡ്സ് ഇവിടെ ഒരു വലിയ പ്രശ്നമായിരുന്നു എങ്കിൽ ഇന്ന് സന്നദ്ധസംഘടനകളുടെ ഇടപെടൽ നിമിത്തം എയിഡ്സ് ബാധിതരുടെ എണ്ണം കാര്യമായി കുറഞ്ഞുവന്നിട്ടുണ്ട്.
undefined
ഗാർസ്റ്റിൻ ബാസ്റ്റിൻ റോഡ് അഥവാ ജിബി റോഡ് ദില്ലിയിലെ അജ്മീരി ഗേറ്റിനും ലാഹോറി ഗേറ്റിനും ഇടയിലുള്ള ഒരു പ്രദേശമാണ്. ഇതൊരു വലിയ റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റ് തന്നെയാണ്. ഏകദേശം ആയിരത്തോളം സെക്സ് വർക്കർമാർ ഇവിടെ താമസമുണ്ട്. രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങൾ ഇങ്ങനെ നിരന്നു കിടക്കുകയാണിവിടെ.
undefined
പകൽ സമയത്ത് താഴത്തെ നിലയിലെ സാധാരണ കടകൾ പ്രവർത്തിക്കുമ്പോൾ, സന്ധ്യയോടെ ഒന്നാം നിലകളിൽ വേശ്യാലയങ്ങളിലും കസ്റ്റമേഴ്‌സിനെ ബഹളമാണ്. ഇത് ദില്ലിയിലെ ഏറ്റവും വലിയ റെഡ് ലൈറ്റ് ഏരിയ ആണ്. 1966 -ൽ ഈ പ്രദേശത്തിന്റെ പേര് സ്വാമി ശ്രദ്ധാനന്ദ് മാർഗ് എന്ന് ഔപചാരികമായിത്തന്നെ മാറ്റിയിട്ടുണ്ട് എങ്കിലും, പലരും ഇന്നും ഇതിനെ വിളിക്കുന്നത് പഴയ ജിബി റോഡ് എന്ന പേരിൽ തന്നെയാണ്.
undefined
ബിഹാറിലെ മുസഫർ പൂർ ജില്ലയിലെ കുപ്രസിദ്ധമായ ഒരു ചുവന്ന തീരുവാൻ ചതുർഭുജ് സ്ഥാൻ. ഇവിടെ 3500 -ൽ പരം സെക്സ് വർക്കർമാർ ഉണ്ട്. ഇവിടെയുള്ള ചതുർഭുജ് സ്ഥാൻ ക്ഷേത്രത്തിന്റെ പേരിലാണ് ഈ പ്രദേശത്തിന്റെ പേര് ഇങ്ങനെ വന്നത്.
undefined
ഇവിടവും സെക്സ് ട്രാഫിക്കിങ്ങിന്റെ പേരിൽ അധികൃതർക്ക് തലവേദന സൃഷ്ടിച്ചിട്ടുള്ള പ്രദേശമാണ്. ഇവിടങ്ങളിൽ കസ്റ്റമര്മാര്ക്കായി മുജ്‌റ എന്ന നൃത്ത രൂപം അവതരിപ്പിക്കുന്ന പതിവ് ഇന്നും നിലവിലുണ്ട്.
undefined
click me!