വധു രാജാവിന്റെ സഹോദരി, വരന്‍ രാജ്ഞിയുടെ സഹോദരന്‍; കൊറോണക്കാലത്ത് ആരുമറിയാതെ ഒരു രാജകീയ വിവാഹം

First Published Nov 1, 2020, 3:47 PM IST

ഭൂട്ടനില്‍ കഴിഞ്ഞ ദിവസം ഒരു രാജകീയ വിവാഹം നടന്നു. രാജാവിന്റെ അര്‍ദ്ധ സഹോദരിയാണ് വധു. വരന്‍, രാജ്ഞിയുടെ സഹോദരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. 

ഭൂട്ടനില്‍ കഴിഞ്ഞ ദിവസം ഒരു രാജകീയ വിവാഹം നടന്നു. രാജാവിന്റെ അര്‍ദ്ധ സഹോദരിയാണ് വധു. വരന്‍, രാജ്ഞിയുടെ സഹോദരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.
undefined
ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ വാങ്ചൂക്കിന്റെ അര്‍ദ്ധ സഹോദരി യൂഫെല്‍മ രാജകുമാരിയും രാജ്ഞിയുടെ സഹോദരന്‍ ദാഷോ തിന്‍ലേ നോര്‍ബുവുമാണ് വിവാഹിതരായത്. രാജകുമാരിക്ക് 27 വയസ്സാണ് പ്രായം. വരന് 28 വയസ്സ്.
undefined
വലിയ ചടങ്ങുകളോടെ നടത്താറുള്ള രാജകീയ വിവാഹം ഇത്തവണ അതീവ ലളിതമായി, അധികമാരും അറിയാതെയാണ് നടന്നത്. കുടുംബാംഗങ്ങള്‍ മാത്രമേ വിവാഹത്തില്‍ പങ്കാളികളായുള്ളൂ.
undefined
രാജാവ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടില്‍ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ശേഷമാണ് വിവാഹ വാര്‍ത്ത പുറത്തറിഞ്ഞത്.
undefined
അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജി മാസ്‌റ്റേഴ്‌സ് കഴിഞ്ഞിറങ്ങിയ രാജകുമാരി ഭൂട്ടാന്‍ പാരാലിമ്പിക് അസോസിയേഷന്‍ പ്രസിഡന്റാണ്.
undefined
കായിക മേഖലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് രാജകുമാരിയാണ്.
undefined
ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പഠിച്ച വരന്‍ ദാഷോ പൈലറ്റാണ്.
undefined
വിവാഹത്തിന് മുമ്പ് ഇരുവരും സോഷ്യല്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
undefined
വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു ഇരുവരും.
undefined
കൊവിഡ് രോഗം ഭൂട്ടാനെ കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും ഈയടുത്ത കാലത്ത് സാമൂഹ്യ വ്യാപന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. അതിനിടെയാണ് രാജകുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത വിവാഹം നടക്കുന്നത്.
undefined
click me!