മൂന്നുതവണ എവറസ്റ്റ് കീഴടക്കി; എവറസ്റ്റിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാന്‍ പ്രതിജ്ഞയെടുത്ത വിദേശ വനിത

First Published Nov 1, 2020, 12:01 PM IST

മൂന്നു തവണയാണ് അവര്‍ എവറസ്റ്റ് കൊടുമുടി കയറിയത്. എന്നാല്‍, ആ നേട്ടത്തോടൊപ്പം മറ്റൊരു കാര്യം കൂടി അവര്‍ ചെയ്‍തു. സഞ്ചാരികള്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങളെല്ലാം നീക്കം ചെയ്‍തു. ടിബറ്റന്‍ ഭാഗത്തുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിച്ചയാളാണ് മരിയോണ്‍ ഷ്യാഗ്‍നഡ് ഡൂപേ. 1980 -ല്‍ ഫ്രാന്‍സിലാണ് മരിയോണ്‍ ജനിച്ചത്. പതിനെട്ടാമത്തെ വയസ് കഴിഞ്ഞപ്പോള്‍ ടിബറ്റന്‍ ബുദ്ധിസത്തെ കുറിച്ച് മനസിലാക്കി. തുടര്‍ന്ന് വടക്കേ ഇന്ത്യയിലെ ഒരു ആശ്രമത്തില്‍ പഠിക്കാനായി അവള്‍ തീരുമാനിച്ചു. അവിടെ നാല് വര്‍ഷം ചെലവഴിച്ചു. ശേഷം ഹിമാലയയുടെ മറ്റ് ഭാഗങ്ങളിലേക്കും ടിബറ്റിലേക്കുമായി യാത്ര തിരിച്ചു. 
 

മാലിന്യം നീക്കം ചെയ്‍ത പ്രവര്‍ത്തനങ്ങളെ കുറിച്ച് മരിയോണ്‍ പറയുന്നത് ഇങ്ങനെ: 2018 -ലാണ് അക്കാര്യം ഞാനറിയുന്നത്. മൂന്നുതവണ എവറസ്റ്റ് കീഴടക്കിയ വിദേശ വനിത എന്ന റെക്കോര്‍ഡ് ഞാന്‍ ഭേദിച്ചിരിക്കുന്നു. ആദ്യ തവണ പോയപ്പോള്‍ തന്നെ ബേസ് ക്യാമ്പിന് ചുറ്റുമുള്ള സ്ഥലങ്ങളെല്ലാം ഞാന്‍ എക്സ്പ്ലോര്‍ ചെയ്‍തിരുന്നു. അപ്പോഴാണ് എനിക്ക് അക്കാര്യം മനസിലാവുന്നത് അതൊരു മാലിന്യക്കൂമ്പാരം തന്നെ ആയിട്ടുണ്ട്. കുപ്പികള്‍, ജാറുകള്‍, ടൂത്ത്പേസ്റ്റുകള്‍, പഴയ ടെന്‍റുകള്‍ എന്നിവയെല്ലാം അവിടെ വലിച്ചുവാരിയിട്ടിരിക്കുകയാണ്.
undefined
എവറസ്റ്റ് കയറാനുള്ള മൂന്നാമത്തെ സോണ്‍ അറിയപ്പെടുന്നത് 'ഡെഡ് സോണ്‍' എന്നാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് അവിടെയൊന്നിനും നിലനില്‍ക്കാനാവില്ല എന്നാണ്. കുറേനേരം ആ സ്ഥലത്ത് ചെലവഴിച്ചാല്‍ നിങ്ങള്‍ മരിച്ചുപോവും. അവിടെയും ഒരുപാട് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. കാരണം, അവിടെയെത്തുമ്പോള്‍ ആളുകള്‍ തിരക്കിലാവും ഒന്നുകില്‍ മുകളിലോട്ട് കയറണം, അല്ലെങ്കില്‍ തിരിച്ചിറങ്ങണം.
undefined
അതുകൊണ്ട് ആളുകള്‍ അവിടെ നില്‍ക്കുകയോ ആ സ്ഥലത്തെ ബഹുമാനിക്കുകയോ ഒന്നും ചെയ്യാറില്ല. ചുരുക്കത്തില്‍ എവറസ്റ്റ് കയറുന്നത് വരെയുള്ള വഴിയിലെ ആറ് ക്യാമ്പുകളില്‍ ഏറ്റവുമധികം മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത് ടിബറ്റന്‍ ഭാഗത്താണ്.
undefined
ടിബറ്റിലേക്കെത്തിയ ആദ്യനാളുകളില്‍ അവിടെ നാടോടികളായ ആളുകളെ സഹായിക്കുന്ന പ്രൊജക്ട് മാനേജരായി ജോലി നോക്കുകയായിരുന്നു മരിയോണ്‍. തന്നെത്തന്നെ കണ്ടെത്താനുള്ള ആത്മീയ യാത്രയായിട്ടാണ് അവര്‍ എവറസ്റ്റ് യാത്രയെ കണ്ടത്.
undefined
2011-2012 വര്‍ഷങ്ങളില്‍ അവര്‍ അവിടെ ഗൈഡായിരുന്നു. അതിനാല്‍ ബേസ് കാമ്പുകളൊക്കെ പരിചയമുണ്ട്. 2012 -ല്‍ ഗൈഡ് കമ്പനി എന്തുകൊണ്ടാണ് ആളുകള്‍ മാലിന്യങ്ങള്‍ ഇങ്ങനെ വലിച്ചെറിയുന്നതെന്നും മറ്റും മനസിലാക്കാന്‍ മരിയോണിനോട് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് മാലിന്യം കൃത്യമായി സംസ്‍കരിക്കാനുള്ള ഒരു മാര്‍ഗം കണ്ടെത്താന്‍ വിദഗ്ദര്‍ക്ക് കഴിയാത്തത് എന്നതും അവര്‍ പരിശോധിച്ചു. മാലിന്യം നീക്കം ചെയ്‍ത് പ്രകൃതിക്ക് തനതായ സൗന്ദര്യം തിരികെ കൊടുക്കണമെന്ന് അങ്ങനെ അവര്‍ തീരുമാനമെടുത്തു.
undefined
വര്‍ധിച്ചുവരുന്ന സഞ്ചാരികള്‍ക്കൊപ്പം തന്നെ എവറസ്റ്റിന്‍റെയും പരിസരത്തെയും മാലിന്യങ്ങളും വര്‍ധിച്ചുവരുന്നുവെന്നത് വേദനിപ്പിക്കുന്ന ഒരു സത്യമായിരുന്നു. അത് മരിയോണിനെ വിഷമിപ്പിച്ചു. അങ്ങനെ അത് വൃത്തിയാക്കുക എന്ന കടമയിലേക്ക് അവര്‍ പ്രവേശിക്കുന്നു. 2016 -നും 2019 -നും ഇടയില്‍ ടിബറ്റന്‍ ഭാഗത്തുള്ള മാലിന്യം നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ മരിയോണും സംഘവും ഏര്‍പ്പെട്ടു. 'ക്ലീന്‍ എവറസ്റ്റ്' എന്നതായിരുന്നു ഈ ശുചീകരണ പ്രവര്‍ത്തനത്തിന്‍റെ പേര്. മാലിന്യങ്ങള്‍ ശേഖരിച്ച്, സംസ്‍കരിക്കാന്‍ കഴിയുന്നവയെന്നും കഴിയാത്തവയെന്നും വേര്‍തിരിക്കും. പിന്നീട് സംസ്‍കരിക്കാനുള്ള മാര്‍ഗം തേടും. ഒരുപാട് ബുദ്ധിമുട്ടുകള്‍ മാലിന്യം ശേഖരിക്കുന്നതിനുണ്ടായിരുന്നു.
undefined
വളരെ ഉയര്‍ന്ന സ്ഥലങ്ങളില്‍ ചെന്ന് മാലിന്യം ശേഖരിച്ചെത്തിക്കണമെങ്കില്‍ പ്രവര്‍ത്തനപരിചയമുള്ള ഷെര്‍പ്പകള്‍ക്കും മറ്റുമേ സാധ്യമാകൂവായിരുന്നുള്ളൂ. അതിനവര്‍ക്ക് തികച്ചും ന്യായമായ പണം നല്‍കിയേ മതിയാകുവായിരുന്നുള്ളൂ. അതുകൊണ്ട്, 'കാഷ് ഫോര്‍ ട്രാഷ്' എന്ന ഒരു പദ്ധതിക്കും അവര്‍ രൂപം നല്‍കി. ഓരോ കിലോ മാലിന്യത്തിനും വില എന്നതായിരുന്നു ഇത്.
undefined
ഇതിനൊക്കെയൊപ്പം തന്നെ പുതുതായി മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. പ്രത്യേകം പ്രത്യേകം മാലിന്യങ്ങളിടുന്നതിന് സംവിധാനങ്ങളൊരുക്കി. ഒപ്പം എവറസ്റ്റ് കയറുന്നവരും മാലിന്യം ശേഖരിച്ചെത്തിക്കണമെന്നഭ്യര്‍ത്ഥിച്ചു. അതിന് തയ്യാറാവാത്ത ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് വരുന്ന വര്‍ഷത്തേക്ക് റദ്ദ് ചെയ്യുമെന്ന തീരുമാനവുമെടുത്തു.
undefined
ഏതായാലും അവരുടെ ശ്രമങ്ങള്‍ വിജയത്തിലേക്കെത്തി. മരിയോണിന്‍റെ ആഗ്രഹം പോലെ പ്രകൃതിക്ക് അതിന്‍റെ ദൈവീകമായ ഭംഗി തിരികെ നല്‍കാനുള്ള ശ്രമം ഒരു പരിധിവരെ വിജയിച്ചു. മൂന്നു വര്‍ഷത്തിനുള്ളില്‍ 8.5 ടണ്‍ മാലിന്യമാണ് ക്ലീന്‍ എവറസ്റ്റിന്‍റെ ഭാഗമായി നീക്കം ചെയ്‍തത്.
undefined
കാടും പക്ഷികളുമൊക്കെയുള്ള ഒരു കാര്‍ഷിക കുടുംബത്തിലാണ് താന്‍ ജനിച്ചത്. അതിനാല്‍ പ്രകൃതിയെ കൂടാതെയൊരു ജീവിതം തനിക്ക് സാധ്യമല്ല എന്ന് മരിയോണ്‍ പറയുന്നു. ആത്മീയമായ തന്‍റെ ജീവിതയാത്രക്ക് ടിബറ്റ് തരുന്ന സാന്ത്വനത്തിന് പകരമാണ് താന്‍ നല്‍കിയതെന്നാണ് മരിയോണ്‍ പറയുന്നത്. പ്രകൃതി ദൈവമാണ് അവ നമുക്ക് നല്‍കുന്നതിനെല്ലാം പകരമായി അവയെ വൃത്തിയായി സൂക്ഷിക്കുക എന്നത് കടമയാണെന്നും മരിയോണ്‍ പറയുന്നു. വരും വര്‍ഷങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഉറപ്പ് തരുന്നു മരിയോണ്‍.
undefined
click me!