1941 -ലാണ്, പോളിഷ് സൈനികരുടെ ഒരു സംഘം ഇറാനിലൂടെ കടന്നുപോവുകയാണ്. അപ്പോഴാണ് അവര്‍ക്കൊപ്പം ഒരു പുതിയ അംഗം കൂടി വന്നെത്തിയത്. അത് ഒരു സാധാരണ അംഗമായിരുന്നില്ല. അതൊരു കരടിക്കുഞ്ഞായിരുന്നു. അവന്‍റെ അമ്മ വേട്ടക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അങ്ങനെ ആ മരുഭൂമിയില്‍ ആ കരടിക്കുഞ്ഞ് തനിച്ചാവുകയായിരുന്നു. എന്നാല്‍, വൈകാതെ അവന്‍ 22 -ന്‍ഡ് ആര്‍ട്ടിലറി സപ്ലൈ കമ്പനിക്കൊപ്പം ചേര്‍ന്നു. സൈനികര്‍ അവന് വോയ്ടെക് എന്ന് പേരും നല്‍കി. സന്തോഷവാനായ പോരാളി എന്നായിരുന്നു ആ വാക്കിന്‍റെ അര്‍ത്ഥം.

എല്ലാത്തരത്തിലും സന്തോഷവാനായൊരു പോരാളി തന്നെയായിരുന്നു അവൻ. സൈനികർക്കെല്ലാവർക്കും അത്രമേൽ പ്രിയപ്പെട്ടവൻ. വോയ്ടെക് ഒരു കുഞ്ഞിനെ പോലെ തന്നെയായിരുന്നു സൈനികര്‍ക്ക്, ഒരു കുപ്പിയില്‍ അവർ ആ കരടിക്കുഞ്ഞിന് പാല്‍ നല്‍കി, ഒരു കുഞ്ഞിന് നല്‍കും പോലെ തന്നെ. അതുകൊണ്ട് സൈനികരെയും അവൻ തന്റെ മാതാവിനെ പോലെ എന്നവണ്ണം തന്നെ സ്നേഹിച്ചു.

സൈനികര്‍ക്കൊപ്പം വളരുന്തോറും അവനില്‍ ചില ആകാംക്ഷ ചെലുത്തുന്ന ശീലങ്ങളും വളര്‍ന്നു തുടങ്ങി. കാരണം, അവൻ തന്റെ ചുറ്റിലും കാണുന്നതെല്ലാം സൈനികരെയാണല്ലോ? സിഗരറ്റ് വലിക്കുക, ബിയര്‍ കുപ്പിയില്‍ നിന്നും തന്നെ കുടിക്കുക എന്നിവയൊക്കെ അധികം വൈകാതെ അവന്റയും ശീലങ്ങളായി. അതുപോലെ മറ്റ് സൈനികരുമായി ഗുസ്തി പിടിക്കുക എന്നതും അവന്‍റെ ഇഷ്ടവിനോദങ്ങളിൽ ഒന്നായി മാറി.

സൈനികര്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ ക്യാമ്പ് ഫയറില്‍ വോയ്ടെക്കും പങ്കെടുക്കും. മറ്റ് സൈനികര്‍ക്കൊപ്പം ടെന്‍റുകളില്‍ തന്നെയാണ് അവനും ഉറങ്ങിയിരുന്നത്, അല്ലാതെ അവനായി ഏതെങ്കിലും പ്രത്യേകം കൂടോ, ടെന്റോ ഉണ്ടായിരുന്നില്ല. യുദ്ധഭൂമിയിലും അവൻ വേറിട്ട് നിന്നില്ല. ഏതെങ്കിലും മിഷനുമായി ബന്ധപ്പെട്ട് സൈനികര്‍ പോകുമ്പോഴും അവര്‍ക്കൊപ്പം അവനും മാര്‍ച്ച് ചെയ്തു.

1942 -ല്‍ ഈ പോളിഷ് സൈന്യം ബ്രിട്ടീഷ് 8 -ത് ആര്‍മ്മിയുമായി ലയിച്ചു. അതിലെ പ്രശ്നം എന്തായിരുന്നുവെന്ന് വച്ചാല്‍ ബ്രിട്ടീഷ് ഹൈക്കമാന്‍ഡ് അവരുടെ ക്യാമ്പിലേക്ക് ഒരു മൃഗത്തെയും അനുവദിച്ചിരുന്നില്ല. അതോടെ വോയ്ടെക്കിന്റെ കാര്യത്തിൽ പ്രശ്നം ആവുമെന്ന് ഉറപ്പായി. അത് പരിഹരിക്കാനായി അവരൊരു മാർഗവും കണ്ടു. പോളിഷ് ആര്‍മ്മി വോയ്ടെക്കിനെ ഔദ്യോഗികമായി തങ്ങളുടെ റാങ്കുകളില്‍ ഉള്‍പ്പെടുത്തി. പ്രൈവറ്റ് റാങ്കിലാണ് അവനുള്‍പ്പെട്ടത്. അങ്ങനെ ഓരോ ഔദ്യോഗിക യൂണിറ്റ് റോസ്റ്ററുകളിലും അവനും ഉള്‍പ്പെട്ടു. അവൻ പൂർണമായും സൈനികരിൽ ഒരാളായി മാറി.

പോളിഷ് സൈനികരുള്‍പ്പെട്ട പ്രധാനപ്പെട്ട യുദ്ധമായിരുന്നു Battle of Monte Cassino. ആ യുദ്ധത്തില്‍ വളരെ മികച്ച സാന്നിധ്യമായിരുന്നു വോയ്ടെകിന്‍റേത്. സപ്ലൈ ട്രക്കുകളില്‍ നിന്നും ആവശ്യമുള്ളിടത്തേക്ക് വസ്തുക്കളെത്തിക്കാനെല്ലാം തന്നെ അവന്‍ സജീവമാായി നിന്നു. അതില്‍ പലതും നൂറ് പൌണ്ട് വരെ ഭാരം വരുന്നതായിരുന്നു. ആ യുദ്ധത്തിന്‍റെ മുഖം തന്നെ അവനായി മാറി. അങ്ങനെ അവന്‍ പ്രൊമോഷനും നേടി.

എന്നാല്‍, അവന്‍റെ യൂണിറ്റിനെ സൈന്യത്തില്‍ നിന്നും പിരിച്ചു വിട്ടതോടെ എഡിന്‍ബര്‍ഗ് മൃഗശാലയിലേക്ക് അവനെ മാറ്റേണ്ടി വന്നു. പോളിഷ് സൈന്യത്തില്‍ നിന്നുള്ള അവന്‍റെ പഴയ സൈനിക സുഹൃത്തുക്കള്‍ അപ്പോഴും മൃഗശാലയിലെത്തി അവനെ ഇടയ്ക്കിടെ സന്ദര്‍ശിച്ചു പോന്നു. 1963 -ല്‍ ഇരുപത്തി രണ്ടാമത്തെ വയസില്‍ വോയ്ടെക് മരിച്ചു. എഡിന്‍ബര്‍ഗില്‍ ഇപ്പോഴും അവന്‍റെ സ്മാരകം കാണാം. തങ്ങള്‍ക്ക് അവന്‍ അടുത്ത സുഹൃത്തും സഹോദരതുല്യനും ആയിരുന്നുവെന്ന് അവനൊപ്പമുണ്ടായിരുന്ന മിക്ക സൈനികരും ഓര്‍മ്മിക്കുകയുണ്ടായി. ഇന്നും അവിടെ എത്രയോ ആളുകൾ അവനെ ഓർക്കുകയും ആദരിക്കുകയും ചെയ്യുന്നു.