പത്താം നാള്‍...
പ്രജീഷിനെ കൊലപ്പെടുത്തിയ അതേ സ്ഥലം. അവന്‍ വീണ്ടും വന്നു.
കൂടല്ലൂരിലെ ആളെക്കൊല്ലി കടുവ
കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തിൽ വച്ച ഒന്നാം നമ്പര്‍ കൂട്.
നാല്‍പത്തിയഞ്ചാമന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ പതിയെ കൂട്ടിലേക്ക് കയറി.
വരവറിയിച്ച് ഒമ്പത് രാത്രികള്‍ പിന്നിട്ടിരിക്കുന്നു.
അലച്ചില്‍ അവന്‍റെ പ്രായത്തെയും ബാധിച്ചിരിക്കുന്നു. മനസിന്‍റെ ചെറുപ്പം ഇതുവരെ ഊര്‍ജ്ജം നല്‍കി.
പക്ഷേ, തളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ മങ്ങിയ കാഴ്ചയില്‍ ഒന്നാം നമ്പര്‍ കൂടിലേക്ക് മറ്റെന്തോ ആലോചിച്ച് അവന്‍ നടന്ന് കയറി.
കൂട്ടില്‍ കയറിയപ്പോഴാണ് പെട്ടെന്ന് സ്ഥലകാല ബോധം വന്നത്.
പിന്നെ പരാക്രമമായി.
അകത്ത് കടുവയും പുറത്ത് പ്രദേശവാസികളും.
കടുവ സ്വാതന്ത്ര്യത്തിനായി അകത്തും
ജനങ്ങള്‍ ജീവന് വേണ്ടി പുറത്തും.
ഇതിനിടെയില്‍ വനം വകുപ്പ്.
നാല്പത്തിയഞ്ചാമനുമായി പോകാനൊരുങ്ങിയ വാഹനവ്യൂഹം തടയപ്പെട്ടു.
കടുവയുടെ പരാക്രമങ്ങള്‍ കൂട്ടിലൊടുങ്ങിയപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം മണിക്കൂറുകളും കടന്ന് തുടര്‍ന്നു.
ആവശ്യം ഒന്ന് മാത്രം.
തങ്ങളിലൊരുവനെ കൊന്നവനെ അവിടെ വച്ച് കൊല്ലണം.
ചോരയ്ക്ക് ചോരയല്ല നിയമ വഴിയെന്ന് വനം വകുപ്പ്.
വീണ്ടും ചര്‍ച്ചകള്‍... ചര്‍ച്ചകള്‍... ചര്‍ച്ചകള്‍....
അകത്ത് പതിമൂന്ന് വര്‍ഷം കാട് വാണവന്‍, വയനാടന്‍ നാല്പത്തിയഞ്ചാമന്‍.
പുറത്ത്
കൂടുതല്‍ പോലീസെത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എത്തി.
എംഎല്‍എ എത്തി.
ഇരുവരും ജനങ്ങള്‍ക്കൊപ്പം പ്രതിഷേധിച്ചു.
ഉച്ചയ്ക്ക് തുടങ്ങിയ പ്രതിഷേധം സന്ധ്യകഴിഞ്ഞപ്പോള്‍ റോഡില്‍ തീ കൂട്ടിപ്രതിഷേധമായി.
സബ് കളക്ടർ മിസൽ സാഗർ ഭരത് എത്തി.
പക്ഷേ...
തങ്ങളിലൊരുവനെ ഇല്ലാതാക്കിയവനെ...
ഒടുവില്‍ രാത്രി എട്ട് മണിയോടെ പ്രജീഷിന്‍റെ അനിയന്
ആദ്യം താത്കാലിക ജോലിയും പിന്നെ സ്ഥിരപ്പെടുത്തലും എന്ന സര്‍ക്കാര്‍ വാഗ്ദാനം.
പ്രതിഷേധക്കാര്‍ അടങ്ങി. പിന്നെ താത്കാലിക ആശ്വാസത്തില്‍ വീടുകളിലേക്ക് മടങ്ങി.
കൂട്ടിലാക്കപ്പെട്ട കടുവയുമായി ദൌത്യസംഘം തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക്...