ഹോർമോൺ ചികിത്സ ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷം, 2015 -ലാണ്, ബെന്നറ്റ് തന്റെ സ്തനങ്ങൾ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുന്നത്. പെൺ സ്തനങ്ങൾ ഉള്ളതിൽ താൻ എത്രമാത്രം അസന്തുഷ്ടനാണെന്ന് മനസ്സിലാക്കിയാണ് ബെന്നറ്റ് ഓപ്പറേഷന് തയ്യാറെടുക്കുന്നത്. 'അത് ശരിക്കും വിമോചനമായിരുന്നു. ഇത് ഞാൻ ചെയ്യേണ്ട ഒരു കാര്യമാണെന്ന് എനിക്ക് തോന്നൽ ഉണ്ടായിരുന്നു, പക്ഷേ ചില ട്രാൻസ് ആളുകളെപ്പോലെ എനിക്ക് ഒരിക്കലും എന്റെ സ്തനങ്ങളോട് സ്വയം വെറുപ്പ് തോന്നിയിട്ടില്ല' എന്നും അദ്ദേഹം പറയുന്നു. തനിക്ക് ചില ശരീരഭാഗങ്ങളെക്കുറിച്ച് ഡിസ്ഫോറിയ ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല. എന്നാല്‍ അത് പോയിക്കഴിഞ്ഞപ്പോള്‍ വലിയ ആശ്വാസമായി എന്നും ബെന്നറ്റ് പറയുന്നു.