ട്രംപിന്റെ തടി 11 കിലോ കുറഞ്ഞു, എന്താണ് അതിന്റെ രഹസ്യം?

First Published Oct 12, 2021, 8:19 PM IST

വൈറ്റ് ഹൗസ് വിട്ടശേഷം മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്ല കാലമാണെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ തടി 11 കിലോ തടി കുറഞ്ഞതായും അദ്ദേഹത്തിന്റെ മുന്‍ ഉപദേഷ്ടാവ് ജെയ്‌സണ്‍ മില്ലറെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്താണ് ഇതിന്റെ രഹസ്യം? 

താന്‍ ഈയടുത്ത് ഫ്‌ളോറിഡയില്‍ചെന്ന് ട്രംപിനെ സന്ദര്‍ശിക്കുകയും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തപ്പോള്‍ ട്രംപിനോട് ഇക്കാര്യം അന്വേഷിച്ചതായി മില്ലര്‍ അഭിമുഖത്തില്‍ പറഞ്ഞു. 


ആ ചോദ്യത്തിന് ട്രംപ് എന്താണ് മറുപടി പറഞ്ഞതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ഇതായിരുന്നു മറുപടി: ''24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹൗസ് കാന്റീന്‍ ഇപ്പോഴില്ലല്ലോ. പിന്നെ അല്‍പ്പം ഗോള്‍ഫ് കളി, പിന്നെ നമ്മുടെ സ്വന്തം സ്ഥാനാര്‍ത്ഥികളെ 'പ്രോല്‍സാ
ഹിപ്പിക്കുന്നതിന്റെ സന്തോഷം...'

ബ്രിട്ടീഷ് ചാനലായ ജി ബി ന്യൂസുമായുള്ള അഭിമുഖത്തിലാണ് മില്ലര്‍ ഇക്കാര്യം പറഞ്ഞത്. വൈറ്റ് ഹൗസില്‍നിന്ന് ഇറങ്ങിയതോടെ ട്രംപ് നല്ല സന്തോഷത്തിലും സമാധാനത്തിലുമൊക്കെ ആണെന്നും മില്ലര്‍ പറഞ്ഞു. 


ട്രംപുമായി ഏറെ അടുപ്പമുള്ള ഒരാളെ ഉദ്ധരിച്ച്, ട്രംപിന്റെ ഭാരം ആറു കിലോ കുറഞ്ഞതായി  ഈയടുത്ത് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്കാര്യം ഏറെ ചര്‍ച്ചയായതിനു പിന്നാലെയാണ് മില്ലറിന്റെ അഭിമുഖം വന്നത്. 

താന്‍ ഈയടുത്ത് ഫ്‌ളോറിഡയില്‍ചെന്ന് ട്രംപിനെ സന്ദര്‍ശിക്കുകയും ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തപ്പോള്‍ ട്രംപിനോട് ഇക്കാര്യം അന്വേഷിച്ചതായി മില്ലര്‍ അഭിമുഖത്തില്‍ പറഞ്ഞു. 

ട്രംപിന്റെ ഭാരം പതിനൊന്ന് കിലോയോളം കുറഞ്ഞതായാണ് മില്ലറര്‍ അഭിമുഖത്തില്‍ പറഞ്ഞത്. പഴയതിലും ഉന്‍മേഷവാനും ശാന്തനുമാണ് ട്രംപ് എന്നും മില്ലര്‍ പറഞ്ഞു. ട്രംപിപ്പോള്‍ കുറച്ചു കൂടി ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നുണ്ട്. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈറ്റ് ഹൗസ് കാന്റീനാണ് തന്റെ തടി കൂട്ടിയത് എന്ന് ട്രംപ് പറഞ്ഞുവെങ്കിലും, 24 മണിക്കൂറും അവിടെ ജോലിയൊന്നുമില്ലെന്നാണ് മുന്‍ കാന്റീന്‍ ജീവനക്കാര്‍ പറയുന്നത്. 

ഒരു പ്രസിഡന്റുമാരും പാതിരായ്ക്ക് സ്‌നാക്‌സ് ചോദിക്കാറില്ലെന്നും മുന്‍ ഷെഫ് ബില്‍ യോസസ് ഹഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞിരുന്നു. 

എന്നാല്‍, ട്രംപ് ജങ്ക് ഭക്ഷണവും മധുര പരലഹാരങ്ങളും ഇഷ്ടപ്പെടുന്ന ആളാണ് എന്നും മുന്‍ ഷെഫ് ബില്‍ യോസസ് ഹഫിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞിരുന്നു


പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ സഞ്ചരിക്കുമ്പോള്‍ ട്രംപ് ഇടയ്ക്കിടെ സ്‌നാക്‌സ് കഴിക്കാറുണ്ടെന്ന് നേരത്തെ അദ്ദേഹവുമായി അടുപ്പമുള്ള ഒരാള്‍ ഇന്‍സൈഡറിനോട് പറഞ്ഞിരുന്നു.  

ട്രംപിന്റെ ഭാരം കൂടി 110 കിലോയില്‍ എത്തിയതായി 2020 ജൂണില്‍ എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രംപ് അധികാരത്തിന്റെ അവസാന വര്‍ഷം എത്തുമ്പോഴേക്കും പൊണ്ണത്തടിയനായി മാറിയെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 


ട്രംപിന്റെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതായി വൈറ്റ് ഹൗസിലെ ചികില്‍സകനായിരുന്ന റോണി ജാക്‌സനും കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. വണ്ണം കൂടിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍. 

click me!