Russian - Ukraine war: നെഞ്ചോട് ചേര്‍ത്ത്; വളര്‍ത്ത് മൃഗങ്ങളുമായി പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഉക്രൈനികള്‍

First Published Feb 26, 2022, 3:26 PM IST

രാഷ്ട്രതലവന്മാര്‍ക്ക് മറ്റൊരു രാജ്യത്തെ അക്രമിക്കാനായി നൂറായിരം കാര്യങ്ങള്‍ നിരത്താനുണ്ടാകും. ഇനി കാരണമൊന്നും ഇല്ലെങ്കില്‍ അതുണ്ടാക്കിയിട്ടായാലും അക്രമണം നടത്തുന്ന രാജ്യങ്ങളും നമ്മുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ ഈ യുദ്ധങ്ങളിലൊന്നും താത്പര്യമില്ലാത്ത മനുഷ്യനുള്‍പ്പെടെയുള്ള അനേകായിരം ജീവിവര്‍ഗ്ഗങ്ങള്‍ തന്നെ നമ്മുക്ക് ചുറ്റുമുണ്ട്. എന്നാല്‍, മനുഷ്യന്‍ സ്വന്തം താത്പര്യങ്ങള്‍ക്കിടെ അവയെയൊക്കെ സൗകര്യപൂര്‍വ്വം മറക്കാറാണ് പതിവ്. കേരളത്തില്‍ പ്രളയജലം ഇറങ്ങിയപ്പോള്‍ കണ്ട വേദനിപ്പിക്കുന്ന കാഴ്ചകളിലൊന്ന്, കഴുത്തില്‍ കെട്ടിയ കയറില്‍ കിടന്ന് ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ നൂറ് കണക്കിന് വളര്‍ത്ത് മൃഗങ്ങളെയാണ്. വെള്ളം പൊങ്ങി, പ്രളയമായപ്പോള്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായി മനുഷ്യന്‍ സുരക്ഷിത സ്ഥാനം തേടിപ്പോയി. അപ്പോഴും അസ്വാതന്ത്രത്തിന്‍റെ കയറില്‍ കുരുക്കപ്പെട്ട് കിടന്ന മിണ്ടാപ്രണികള്‍ പ്രളയജലത്താല്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. എന്നാല്‍, അങ്ങ് ഉക്രൈനിലേക്ക് റഷ്യയുടെ യുദ്ധക്കൊതി കടന്ന് കയറുമ്പോള്‍ പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെടുന്ന ജനങ്ങളുടെ കൈയില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ മാത്രമല്ല ഉള്ളത്. അവര്‍ക്കേറെ പ്രീയപ്പെട്ട സ്വന്തം വളര്‍ത്തുമൃഗങ്ങളുമുണ്ട്. കാണാം ആ കാഴ്ചകള്‍. 

ഉക്രൈനിലേക്ക് റഷ്യന്‍ സൈന്യം കടന്ന് കയറുമ്പോള്‍, ജനങ്ങള്‍ ഷെല്‍ട്ടറുകളിലോ ബങ്കറുകളിലോ അതുമല്ലെങ്കില്‍ അതിര്‍ത്തി കടക്കാനോ ഉള്ള ശ്രമത്തിലാണ്. എന്നാല്‍, അവര്‍ വെറും കൈയാലല്ല രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്. 

തങ്ങള്‍ക്ക് അത്യാവശ്യമുള്ളതും വിലപിടിപ്പുള്ളതുമായി വസ്തുക്കളോടൊപ്പം തങ്ങളുടെ പ്രീയപ്പെട്ട മൃഗങ്ങളെയും ഒപ്പം കൂട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കുകയാണ് ഉക്രൈനികള്‍. രക്ഷപ്പെടുന്ന മിക്ക ആളുകളുടെയും കൈയില്‍ വളര്‍ത്ത് പൂച്ചകളോ, പട്ടികളോ കാണാം. 

മൂന്നാം ദിവസവും അവസാനിക്കാതെ യുദ്ധം തുടരുമ്പോള്‍ ഇരുവശത്തും കനത്ത ആള്‍നാശം സംഭവിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. '

രണ്ടാം ദിവസം മുതല്‍ വ്യോമാക്രമണം ആരംഭിച്ച ഖാർകിവല്‍ നിന്ന് പ്രദേശവാസിയായ കാമൻ ഡെനിസെങ്കോ തന്‍റെ വളര്‍ത്ത് പൂച്ചയെ റഷ്യൻ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെടുത്താനായി മെട്രോ സബ്‌വേ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.

കൈവിലെ കൈവ്-പസാജിർസ്‌കി റെയിൽവേ സ്റ്റേഷന് സമീപത്ത് തന്‍റെ പൂച്ചയുമായി ഒരു സ്ത്രീ പോകുന്നു. 

റഷ്യൻ അധിനിവേശത്തിന്‍റെ ആദ്യ ദിവസം ഏകദേശം 11,000 ഉക്രൈനിയക്കാർ റൊമാനിയയിലേക്ക് കടന്നതായി റൊമാനിയൻ ആഭ്യന്തര മന്ത്രി ലൂസിയൻ ബോഡ് പറഞ്ഞു. 

ഏകദേശം 11,000 ആളുകളിൽ, 7,000 പേർ റൊമാനിയയിൽ അവശേഷിക്കുന്നുവെന്നും 3,660 ആളുകൾ ബൾഗേറിയയിലേക്കും ഹംഗറിയിലേക്കും കടന്നെന്നും ബോഡെ അറിയിച്ചു.

undefined
undefined
undefined
undefined
undefined
click me!