അഴുക്കുചാലില്‍ വീണ അമ്മ ആനയുടെ ബോധം പോയി; കുട്ടിയാനയ്ക്കൊപ്പം അമ്മയ്ക്ക് സിപിആര്‍ കൊടുത്ത് രക്ഷാസംഘം

Published : Jul 14, 2022, 02:46 PM ISTUpdated : Jul 14, 2022, 03:08 PM IST

സെൻട്രൽ തായ്‌ലൻഡിലെ നഖോൺ നയോക്കിൽ ഇന്നലെ അത്യന്തം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി തായ്‍ലാഡിന്‍റെ കനത്ത മഴ തുടരുകയാണ്. അതിനിടെ 10 വയസുള്ള ഒരു അമ്മ ആനയും കുഞ്ഞും 7 അടി ആഴമുള്ള അഴുക്കു ചാലില്‍ വീണു. ശ്രമകരമായ ദൌത്യത്തിനൊടുവില്‍ ആനയെയും കുഞ്ഞിനെയും രക്ഷിച്ചെങ്കിലും അമ്മ ആനയുടെ ബോധം നഷ്ടമായിരുന്നു. അമ്മയെ ഉണര്‍ത്താനുള്ള കുഞ്ഞിന്‍റെ ശ്രമം കണ്ട മൃഗഡോക്ടര്‍മാര്‍ ഒടുവില്‍ അമ്മയ്ക്ക് സിപിആര്‍ നല്‍കി. അവളുടെ ശ്വാസം തിരിച്ച് പിടിച്ചു. കാണാം ആ കാഴ്ചകളിലേക്ക്...

PREV
112
അഴുക്കുചാലില്‍ വീണ അമ്മ ആനയുടെ ബോധം പോയി;  കുട്ടിയാനയ്ക്കൊപ്പം അമ്മയ്ക്ക് സിപിആര്‍ കൊടുത്ത് രക്ഷാസംഘം

കനത്ത മൺസൂൺ മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ അഴുക്കു ചാലിലേക്കായിരുന്നു അമ്മയും കുഞ്ഞും വീണത്. ഇരുവരെയും തിരിച്ചെടുക്കാന്‍ ശ്രമകരമായ ദൌത്യമായിരിന്നു ഇന്നലെ തായ്‍ലന്‍റില്‍ അരങ്ങേറിയത്. ഏറെ നേരം ഇരുവരെയും പുറത്തെടുക്കാനായി ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

212

ഒടുവില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് അമ്മ ആനയെ അഴുക്കുചാലില്‍ നിന്നും പുറത്തെടുത്തത്. ഇതിനിടെ അമ്മ ആനയുടെ തല കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിക്കുകയും അവള്‍ ബോധരഹിതയുമായി. എന്നാല്‍, അഴുക്കു ചാലില്‍ നിന്നും പുറത്ത് വന്ന കുട്ടിയാന അമ്മയെ ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 

312

ബോധരഹിതയായി കിടക്കുന്ന തന്‍റെ അമ്മയെ ഉണര്‍ത്താനുള്ള അവളുടെ കുഞ്ഞിന്‍റെ നിഷ്ഫലമായ ശ്രമം കണ്ടിനിന്നവരില്‍ ഏറെ വേദനയുണ്ടാക്കി. ഇതെ തുടര്‍ന്ന് മൃഗഡോക്ടര്‍മാരുടെ സംഘം ആനയ്ക്ക് സിപിആര്‍ കൊടുക്കാന്‍ തയ്യാറായി. 

412

എന്നാല്‍ അത്രയും വലിയൊരു ജീവിക്ക് എങ്ങനെയാണ് സിപിആര്‍ കൊടുക്കകയെന്ന് ആശങ്കയുയര്‍ന്നു. ഒടുവില്‍ ആനയുടെ ഹൃദയഭാഗത്ത് രണ്ട് മൃഗഡോക്ടര്‍മാര്‍ കയറി നിന്ന് മുകളിലേക്ക് ചാടുകയും താഴേയ്ക്ക് ശക്തമായി അമര്‍ത്തുകയും ചെയ്തു. 

512

ഏതാണ്ട് മൂന്ന് മണിക്കൂറോളം നിരന്തര പ്രയത്നത്തിന്‍റെ ഫലമായി ആനയ്ക്ക് ശ്വാസം തിരിച്ച് കിട്ടി. 'അമ്മ അടുത്തുണ്ടായിരുന്നപ്പോൾ കുഞ്ഞിന്‍റെ അടുത്തേക്ക് പോകുക അസാധ്യമാണ്. അതിനാൽ ഞങ്ങൾ അവൾക്ക് മൂന്ന് ഡോസ് ട്രാൻക്വിലൈസറുകൾ നൽകി.

612

എങ്കിലും ആ മയക്കത്തിനിടെയിലും അവള്‍ കുഞ്ഞിന്‍റെ അടുത്തെത്താന്‍ ശ്രമിച്ചു. ഈ സമത്തിനിടയിലാണ് അവളുടെ തല കോണ്‍ക്രിറ്റ് ഭിത്തിയില്‍ ഇടിക്കുന്നത്.'    രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ലീഡ് നാഷണൽ പാർക്ക് വെറ്റ് ഡോ.ചാനന്യ കാഞ്ചനസാരക് പറഞ്ഞു. 

712

തുടര്‍ന്ന് ഞങ്ങളുടെ സംഘവും കുഞ്ഞും ഒരേ സമയം അവളെ ഉണര്‍ത്താന്‍ ശ്രമിച്ചതിന്‍റെ ഫലമായി അവളുടെ ജീവന്‍ തിരിച്ച് കിട്ടിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അമ്മയില്‍ നിന്ന് കുഞ്ഞിനെ വേര്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍  കുറച്ച് അകലെയായി നിലയുറപ്പിച്ച 30 ഓളം വരുന്ന ആനക്കൂട്ടത്തെ അവള്‍ സഹായത്തിനായി വിളിച്ചാല്‍ അത് കാര്യങ്ങള്‍ വീണ്ടും വഷളാക്കും.

812

ഇതിനാല്‍ തങ്ങള്‍ മൃഗഡോക്ടര്‍മാരുടെ സഹായം തേടുകയായിരുന്നെന്ന് പാർക്ക് റേഞ്ചർമാർ പറഞ്ഞു. സുരക്ഷിതരായി അമ്മയെയും കുഞ്ഞിനെയും പുറത്തെടുക്കാനായി ആനക്കൂട്ടത്തെ അകറ്റി നിര്‍ത്തുന്നതിന് ചില താത്കാലിക തടസങ്ങള്‍ സൃഷ്ടിച്ചശേഷമായിരുന്നു ഇവരുടെയും രക്ഷാദൌത്യം ആരംഭിച്ചത്. 

912

ആദ്യത്തെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണ് ക്രെയിന്‍ ഉപയോഗിച്ച് അമ്മയെ പുറത്തെടുത്തത്.  ആദ്യം കുഴിയില്‍ നിന്ന് അമ്മയെ പുറത്തെടുത്തു. ഈ സമയം ഒരു രാത്രിമുഴുവനും ആ അഴുക്കു ചാലില്‍ കിടന്ന കുഞ്ഞ് ഓടി വന്ന് അമ്മയുടെ മുലപ്പാല്‍ കുടിക്കുന്നത് കണ്ടപ്പോള്‍ കൂടെ നിന്ന മനുഷ്യരില്‍ അത് വേദനിക്കുന്ന കാഴ്ചയായി. 

1012

ഈ സമയമത്രയും അമ്മയ്ക്ക് ബോധമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ആ കുഞ്ഞിനോടൊപ്പം മൃഗഡോക്ടര്‍മാരും അമ്മയെ ഉണര്‍ത്താനായി ശ്രമമാരംഭിച്ചു. അമ്മ ആനയ്ക്ക് സിപിആര്‍ നല്‍കാനാരംഭിച്ചു. സിപിആര്‍ നല്‍കുന്നതിനായി രണ്ട് ഡോക്ടര്‍മാര്‍ അവളുടെ നെഞ്ചിന്‍റെ ഭാഗത്ത് കയറി നിന്ന് ശക്തമായി ഉയര്‍ന്ന് ചാടി. ഒടുവില്‍ അമ്മ ആനയ്ക്ക് ബോധം വീണു. 

1112

തുടര്‍ന്ന് ഇരുവര്‍ക്കും പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇരുവരും സമീപത്തുള്ള ആനക്കൂട്ടത്തിനടുത്തേക്ക് പോയി. ആ വലിയ ആനക്കൂട്ടം കാട് കയറിയ ശേഷമാണ് മൃഗഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം തിരിച്ചിറങ്ങിയത്. ‘തടസ്സങ്ങൾക്കിടയിലും അമ്മ കുഞ്ഞിന്‍റെ അരികിൽ നിന്ന് മാറിയതേയില്ല. ഈ അനുഭവം ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. ഞങ്ങൾ ചെയ്ത ഏറ്റവും അവിസ്മരണീയമായ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നായിരിക്കും ഇത്.'ഡോ.ചനന്യ കൂട്ടിച്ചേർത്തു.

1212

'അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന്' മൃഗഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. 'രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരുടെയും കഠിനാധ്വാനത്തിന് നന്ദിയും അവര്‍ പറഞ്ഞു. തായ്‌ലൻഡിൽ ഏകദേശം 4,000 ആനകളുണ്ടെന്നാണ് കണക്ക്. ഇവയില്‍ പകുതിയോളം ആനകളുടം മൃഗങ്ങളുടെ ക്യാമ്പുകളിലും മൃഗശാലകളിലും വന്യജീവി സങ്കേതങ്ങളിലും തടവിലാണ്. ബാക്കിയുള്ളവ ദേശീയ വന്യജീവി പാർക്കുകളിൽ സുഖ ജീവിതം നയിക്കുന്നു. 

Read more Photos on
click me!

Recommended Stories