തൊഴിലാളികളായ മനുഷ്യരുടെ ജീവിതത്തില്‍ കാതലായ മാറ്റമുണ്ടാക്കിയ കാലമാണ് വ്യാവസായിക വിപ്ലവത്തിന്‍റെ കാലം. തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിനായി അതിരാവിലെ എഴുന്നേല്‍ക്കേണ്ടി വന്നു എന്നതാണ് അതിലെ ഒരു മാറ്റം. പക്ഷേ, സംഗതി പത്തൊമ്പതാം നൂറ്റാണ്ടല്ലേ? അന്ന് അലാറം ഒന്നും അത്ര പരിചിതമോ സാധാരണക്കാര്‍ക്ക് വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല.

പല ജോലിക്കാരെയും സംബന്ധിച്ച് അലാറം എന്നത് സ്വപ്നം കാണാന്‍ കൂടി കഴിയാത്തതായിരുന്നു. അങ്ങനെയാണ് അവര്‍ നോക്കര്‍-അപ്പേഴ്സിനെ (KNOCKER UPPERS) ജോലിക്ക് വച്ച് തുടങ്ങിയത്. രാവിലെ വന്ന് അവരെ വിളിച്ചുണര്‍ത്തുക എന്നതാണ് നോക്കര്‍-അപ്പേഴ്സിന്‍റെ ജോലി. ബ്രിട്ടണിലും അയര്‍ലന്‍ഡിലും ഇതൊരു വളരെ സാധാരണമായ ജോലിയായി തീര്‍ന്നു.

വലിയ നഗരങ്ങളിലും രാജ്യത്തിന്‍റെ വടക്കന്‍ മേഖലകളിലുമാണ് പ്രധാനമായും ഇവര്‍ ജോലി ചെയ്‍തിരുന്നത്. ആദ്യം നോക്കര്‍- അപ്പേഴ്സ് വന്ന് ബെല്ലടിക്കുകയോ, വാതിലില്‍ ചെറുതായി മുട്ടുകയോ ചെയ്യും. എന്നാല്‍, വളരെ പെട്ടെന്ന് തന്നെ ഇതത്ര പ്രായോഗികമല്ല എന്ന് അവര്‍ തിരിച്ചറിഞ്ഞു. കാരണം, വീട്ടിലെ മുഴുവന്‍ ആളുകളും ഇതോടെ ഉറക്കം ഉണരുന്ന അവസ്ഥ വന്നു. നേരത്തെ ഉറക്കം ഉണരേണ്ടതില്ലാത്ത അയല്‍ക്കാരും പരാതി പറഞ്ഞു തുടങ്ങി. അതോടെ, തൊഴിലാളികളെ ഉണര്‍ത്താനായി കുറച്ചുകൂടി മികച്ച എന്തെങ്കിലും വഴി സ്വീകരിക്കേണ്ടതായി വന്നു. അങ്ങനെ ഒരു മൊട്ട് പിടിപ്പിച്ച നീണ്ട ഒരു വടി ഉപയോഗിച്ച് തുടങ്ങി.

സാധാരണയായി തൊഴിലാളികളുടെ കിടപ്പുമുറി മുകള്‍നിലയിലാണ് ഉണ്ടായിരുന്നത്. അങ്ങനെ ഇവര്‍ ഈ വടി ഉപയോഗിച്ച് അതിന്‍റെ ജനാലകളില്‍ മുട്ടിവിളിച്ചു തുടങ്ങി. അങ്ങനെ അയല്‍ക്കാര്‍ക്ക് സമാധാനത്തോടെ ഉറങ്ങാമെന്ന അവസ്ഥ വന്നു. ആരെയാണോ ഉണര്‍ത്തേണ്ടത് അയാള്‍ ജനാലയ്ക്കല്‍ വരുന്നത് വരെ നോക്കര്‍-അപ്പേഴ്സ് മുട്ട് തുടര്‍ന്നു.

ഒരുദിവസം നൂറുപേരെ വരെ ഇവര്‍ ഇങ്ങനെ ഉണര്‍ത്തി പോന്നു. മിക്കവാറും പേര്‍ക്ക് അഞ്ച് മണിക്കും ആറ് മണിക്കും ഇടയിലായിരുന്നു ഉറക്കം ഉണരേണ്ടി വന്നിരുന്നത്. ഓരോ ആഴ്ചയും ഓരോ ജോലിക്കാരില്‍ നിന്നും ഏകദേശം സിക്സ്പെന്‍സ് (ആറുപെനിമൂല്യമുള്ള ഇംഗ്ലീഷ് വെള്ളി നാണയം) വരെ ഇവര്‍ക്ക് കൂലിയായി കിട്ടിയിരുന്നു.

ഇങ്ങനെ വടികൊണ്ട് മുട്ടി വിളിക്കുന്നത് കൂടാതെ തൊഴിലാളികളെ ഉണര്‍ത്താന്‍ വേറെയും വഴികള്‍ ഇവര്‍ കണ്ടെത്തിയിരുന്നു. ചിലര്‍ ചുറ്റികയും മറ്റും ഉപയോഗിച്ചു. നോക്കര്‍-അപ്പര്‍മാരില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു മേരി സ്‍മിത്ത്. അവരുടെ കയ്യില്‍ ഓടക്കുഴല്‍ പോലെ തോന്നിക്കുന്ന ഒരു ഉപകരണം ഉണ്ടായിരുന്നു. അതുപയോഗിച്ച് ജനാലയ്ക്കരികില്‍ നിന്നും ശബ്‍ദം ഉണ്ടാക്കുകയായിരുന്നു അവരുടെ രീതി.

എല്ലാ തൊഴിലാളികളും ഇങ്ങനെ മുട്ടിവിളിക്കുന്നവരോട് നന്ദിയോ സ്നേഹമോ കാണിക്കുന്നവരായിരുന്നില്ല. ചിലര്‍, തങ്ങള്‍ അങ്ങനെ വിളിച്ചുണർത്താൻ ചിലരെ നിയമിച്ചിരുന്നുവെന്ന കാര്യം പോലും പരിഗണിച്ചിരുന്നില്ല. ചിലരാകട്ടെ ഇങ്ങനെ മുട്ടിവിളിക്കാന്‍ എത്തിയവരുടെ ദേഹത്തേക്ക് ബക്കറ്റും വെള്ളവും വരെ വലിച്ചെറിഞ്ഞ് കളഞ്ഞു. അതുകൊണ്ടൊക്കെ തന്നെ ചിലപ്പോഴെല്ലാം നോക്കര്‍-അപ്പര്‍മാരുടെ ജോലി പ്രയാസമേറിയതും ആദരവ് കിട്ടാത്തതും ആയിത്തീര്‍ന്നിരുന്നു.

നഗരത്തില്‍ ആദ്യം ഉറക്കമുണരുന്നവര്‍ നോക്കര്‍-അപ്പര്‍മാരായിരുന്നു. പക്ഷേ, അപ്പോള്‍ അലാറം ഇല്ലാതെ അവരെങ്ങനെയായിരിക്കും ഉണര്‍ന്നിരിക്കുക? അതിന് മറുപടിയായി ഒരു തമാശ പ്രചരിക്കുന്നുണ്ട് -'ഞങ്ങള്‍ ഒരു നോക്കര്‍ അപ്പറെ നിയമിച്ചു, ഞങ്ങളുടെ നോക്കര്‍ അപ്പര്‍മാര്‍ ഒരു നോക്കര്‍ അപ്പറെ നിയമിച്ചു... അവർ...' എന്ന് അതങ്ങനെ നീണ്ടുപോയി.

എന്നാല്‍, ശരിക്കും എങ്ങനെ ആയിരുന്നു ഇവർ ഉറക്കം ഉണർന്നിരുന്നത്? യഥാര്‍ത്ഥത്തില്‍ രാത്രികാലങ്ങളില്‍ ഉറക്കമില്ലാത്തവരായിരുന്നു ഈ തൊഴിലിന് എത്തിയവര്‍. ജോലി കഴിഞ്ഞ ശേഷം പകലായിരുന്നു അവര്‍ ഉറങ്ങിയിരുന്നത്. 1940-50 -കളോട് കൂടി അലാറം ചിരപരിചിതവും വ്യാപകവുമായി. അതോടെ പല നോക്കര്‍-അപ്പര്‍മാര്‍ക്കും തൊഴിലും നഷ്ടപ്പെട്ടു. എന്നാല്‍, വടക്കന്‍ ഇംഗ്ലണ്ടിന്‍റെ ചില ഭാഗങ്ങളില്‍ 70 വരെ ഇങ്ങനെ നോക്കര്‍-അപ്പര്‍മാരെ നിയമിച്ചിരുന്നു എന്ന് പറയപ്പെടുന്നു.