അമേരിക്കയിലെ ആദ്യ സൂപ്പര്‍ മോഡല്‍, പൂര്‍ണ നഗ്നയായി അഭിനയിച്ച സ്ത്രീ; ആരായിരുന്നു മണ്‍സണ്‍? കാണാം, ചിത്രങ്ങള്‍

First Published Jun 24, 2020, 9:32 AM IST

അമേരിക്കയിലെ ആദ്യ സൂപ്പര്‍മോഡല്‍ എന്നറിയപ്പെടുന്ന വ്യക്തിയാണ് ഓഡ്രി മണ്‍സണ്‍. അന്നത്തെ പ്രധാന കലാകാരന്മാരുടെയെല്ലാം മോഡലായിരുന്നു മണ്‍സണ്‍. അവളെ മോഡലാക്കിക്കൊണ്ട് നിരവധി ശില്‍പങ്ങളുണ്ടായിട്ടുണ്ട്. അന്നത്തെ നാല് നിശബ്‍ദ സിനിമകളില്‍ വേഷവുമിട്ടിട്ടുണ്ട് മണ്‍സണ്‍. മണ്‍സണിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ പോലും ന്യൂയോര്‍ക്കില്‍ മാന്‍ഹട്ടാന്‍ മുനിസിപ്പല്‍ ബില്‍ഡിംഗിലടക്കം  ഒരുപക്ഷേ, മണ്‍സണിനെ മോഡലാക്കി പണിത പ്രതിമകള്‍ കണ്ടിട്ടുണ്ടാവും. അസൂയ ജനിപ്പിക്കും വിധം അളവും അഴകുമുള്ള മണ്‍സണിന്‍റെ പ്രതിമകള്‍. എന്നാല്‍, അമേരിക്കയിലെ ആദ്യ സൂപ്പര്‍ മോഡല്‍ എന്ന് പിന്നീട് വിളിക്കപ്പെട്ട മണ്‍സണിന്‍റെ അവസാനകാലമേറെയും ഒരു മനോരോഗാശുപത്രിയിലായിരുന്നു എന്നത് ഖേദകരമാണ്. 
 

1891 -ല്‍ റോച്ചസ്റ്ററിലാണ് മണ്‍സണ്‍ ജനിക്കുന്നത്. അമേരിക്കയിലെ ആദ്യ സൂപ്പര്‍മോഡല്‍ എന്ന് മാത്രമല്ല, മിസ് മാന്‍ഹട്ടാന്‍, പനാമ-പസഫിക് ഗേള്‍, എക്സ്പോസിഷന്‍ ഗേള്‍ തുടങ്ങി ഒരുപാട് വിളിപ്പേരുകളുണ്ട് മണ്‍സണിന്. ന്യൂയോര്‍ക്ക് സിറ്റിയിലെ പന്ത്രണ്ടിലധികം പ്രതിമകള്‍ക്ക് മോഡലായത് ഈ സുന്ദരിയാണ്. ന്യൂയോര്‍ക്ക് സിറ്റിക്ക് പുറമെ വേറെയും സ്ഥലങ്ങളില്‍ മണ്‍സണിനെ മോഡലാക്കി ചെയ്‍ത പ്രതിമകള്‍ കാണാം. ആദ്യമായി ഒരു സിനിമയില്‍ പൂര്‍ണ നഗ്നയായി പ്രത്യക്ഷപ്പെടുന്നതും മണ്‍സണ്‍ ആണ്. 1915 -ലിറങ്ങിയ ഇന്‍സ്‍പിരേഷന്‍ ആയിരുന്നു ആ സിനിമ.
undefined
അമ്മയും അച്ഛനും വേര്‍പിരിഞ്ഞപ്പോഴാണ് 1909 -ല്‍ മണ്‍സണും അമ്മയും ന്യൂയോര്‍ക്കിലേക്ക് പോകുന്നത്. അന്ന് മണ്‍സണിന് 17 വയസ്സായിരുന്നു. മ്യൂസിക് സ്‍കൂളില്‍ പ്രവേശനം നേടുമ്പോഴും അവളുടെ ആഗ്രഹം ഒരു സിനിമാനടിയാവുക എന്നുള്ളതായിരുന്നു. എന്നാല്‍, ഫോട്ടോഗ്രാഫറായ ഫെലിക്സ് ബെനഡിക്ട് ഹെര്‍സോഗ് അതിനിടയില്‍ അവളെ കണ്ടിരുന്നു. അവളുടെ സൗന്ദര്യം അദ്ദേഹത്തെ ആകര്‍ഷിച്ചു. അതാണവളെ ക്യാമറയുടെ മുന്നിലെത്തിക്കുന്നത്. പിന്നീട്, അദ്ദേഹം അവളെ ശില്‍പിയായ ഇസിഡോര്‍ കോണ്‍ടിക്ക് പരിചയപ്പെടുത്തി. അങ്ങനെ നഗ്നമോഡലായും മണ്‍സണ്‍ പ്രവര്‍ത്തിച്ചു.
undefined
ഏതായാലും അദ്ദേഹത്തിന് വേണ്ടി മോഡലിംഗ് ചെയ്‍തതോടെ കൂടുതല്‍പ്പേര്‍ മണ്‍സണിനെ കുറിച്ച് അറിഞ്ഞു. മോഡലെന്ന നിലയിലുള്ള അവളുടെ പ്രശസ്‍തി വര്‍ധിക്കുകയും സ്റ്റുഡിയോയില്‍ നിന്നും സ്റ്റുഡിയോയിലേക്ക് അവള്‍ സഞ്ചരിക്കുകയും ചെയ്‍തു. ന്യൂയോര്‍ക്കിലാകെ മണ്‍സണ്‍ പ്രസിദ്ധി നേടുകയും മിസ് മാന്‍ഹട്ടാന്‍ എന്നവള്‍ അറിയപ്പെടുകയും ചെയ്‍തു..
undefined
ഓരോ ശില്‍പ്പത്തിലും അവളുടെ രൂപം വ്യത്യാസപ്പെട്ടിരുന്നു. ചില കലാകാരന്മാർ മൻസണിനെ മെലിഞ്ഞവളായി ചിത്രീകരിച്ചു, ചിലര്‍ അവളെ ചെറുതായി ചിത്രീകരിച്ചു. എന്തായാലും അവശേഷിക്കുന്നത് അവളുടെ പ്രത്യക്ഷവും സമർഥവുമായ മുഖഭാവങ്ങളാണ്. മണിക്കൂറുകള്‍ അവള്‍ കലാകാരന്മാര്‍ക്കായി പോസ് ചെയ്‍തു. അവരുടെ വര്‍ക്കുകളെ കുറിച്ച് പഠിക്കാനുള്ള അവസരം കൂടിയായിരുന്നു അവള്‍ക്കത്. മിക്ക ദിവസവും നിശ്ചലമായി നിൽക്കേണ്ടിവന്നെങ്കിലും, ജോലിയോടുള്ള അവളുടെ സമീപനത്തിൽ മണ്‍സണ്‍ ഒരു തരത്തിലും അലംഭാവം കാണിച്ചിരുന്നില്ല. മാത്രവുമല്ല, അവള്‍ ചെയ്യുന്ന ജോലിയെ കുറിച്ചും കൂടെ ജോലി ചെയ്യുന്ന കലാകാരന്മാരെ കുറിച്ചും അവള്‍ക്ക് ധാരണയുണ്ടായിരുന്നു. ആ കലയെ മനസിലാക്കാന്‍ കൂടി അവളാ സമയം ചെലവഴിച്ചു. ആരുടെ കൂടെയാണോ ജോലി ചെയ്യുന്നത് അവരെയും അവരെന്താണ് ചെയ്യുന്നതെന്നും കൂടി പഠിച്ചെങ്കില്‍ മാത്രമേ ഓരോ മോഡലും യഥാര്‍ത്ഥ വിജയത്തിലെത്തൂ എന്നാണ്‍ മണ്‍സണ്‍ വിശ്വസിച്ചിരുന്നത്.
undefined
1915 -ൽ സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഇന്‍റർനാഷണൽ എക്‌സ്‌പോസിഷനെ തുടർന്ന് മണ്‍സണ്‍ ഒരു നടിയാകാൻ തീരുമാനിച്ചു. അവളുടെ ഓൺ-സ്‌ക്രീൻ കരിയർ ഹ്രസ്വകാലത്തേക്കായിരുന്നു. എന്നിരുന്നാലും, അവര്‍ മോഡലായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ഇന്‍സ്‍പിരേഷന്‍ എന്ന സിനിമയില്‍ പൂര്‍ണ നഗ്നയായി അഭിനയിച്ചതോടെ അങ്ങനെയൊരു ചുവടുവെപ്പ് നടത്തുന്ന സ്ത്രീ എന്നുകൂടി അവര്‍ അറിയപ്പെട്ടു.
undefined
അവരുടെ രണ്ടാമത്തെ ചിത്രം, പ്യൂരിറ്റി (1916), കാലിഫോർണിയയിലെ സാന്താ ബാർബറയിൽ നിർമ്മിച്ച സിനിമയാണ്, 1993 -ൽ ഫ്രാൻസിലെ ഒരു 'അശ്ലീലസാഹിത്യ' ശേഖരത്തിൽ നിന്ന് ഇത് വീണ്ടും കണ്ടെത്തുകയും ഫ്രഞ്ച് ദേശീയ സിനിമാ ആർക്കൈവ് സ്വന്തമാക്കുകയും ചെയ്‍തു. സാന്താ ബാർബറയിൽ നിർമ്മിച്ച അവളുടെ മൂന്നാമത്തെ ചിത്രമായ 'ദി ഗേൾ ഓ ഡ്രീംസ്' 1916 അവസാനത്തോടെ പൂർത്തിയായി, 1918 ഡിസംബർ 31 -ന് പകർപ്പവകാശം നേടി. പക്ഷേ, ഒരിക്കലും റിലീസ് ചെയ്‍തിട്ടില്ലെന്നാണ് മനസിലാവുന്നത്.
undefined
പിന്നീട്, 1916 ഒക്കെ കഴിയുമ്പോഴേക്കും മണ്‍സണ്‍ റോഡ് ഐലന്‍ഡിലേക്ക് പോന്നു. അവര്‍ വിവാഹം കഴിച്ചുവെന്നും കഴിച്ചില്ലെന്നും വാദങ്ങളുണ്ട്. ഏതായാലും പില്‍ക്കാലത്ത് അവരുടെ മോഡലിംഗ് കരിയറില്‍ താഴ്‍ചകളുണ്ടായി. പിന്നീട്, അവരുടെ മാനസികാരോഗ്യത്തില്‍ പ്രശ്‍നങ്ങളുണ്ടാവുകയും അവരെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‍തു. വിഷാദവും സ്‍കീസോഫ്രീനിയയും അടക്കം പലവിധ മാനസിക പ്രയാസങ്ങളിലൂടെ അവര്‍ കടന്നുപോയി. 104 -ാമത്തെ വയസ്സിലാണ് ഓഡ്രി മണ്‍സണ്‍ മരണത്തിന് കീഴടങ്ങുന്നത്
undefined
click me!