കൊവിഡിന്‍റെ മറവില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.!

First Published May 18, 2020, 1:09 PM IST

ന്ത്യയുടെ ഔദ്യോഗിക സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ സൈബര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) കൊവിഡ് 19 സംബന്ധിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകളുമായി രംഗത്ത്. കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയത്തിന്‍റെ കീഴിലുള്ള സ്ഥാപനമാണ് സിഇആര്‍ടി-ഇന്‍. ചില ഓണ്‍ലൈന്‍ തട്ടിപ്പുകാരും, ഹാക്കര്‍മാരും കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ചാരിറ്റിയുടെയും മറ്റും പേരില്‍ പണം തട്ടാനും ബാങ്കിംഗ് വിവരങ്ങള്‍ ചോര്‍ത്താനും സൈബര്‍ കെണി ഒരുക്കുന്നു എന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

പല സൈബര്‍ തട്ടിപ്പുകാരും ലോക്ക്ഡൗണ്‍കാലത്ത് ഏറെ പ്രചാരം നേടിയ ആപ്പുകളുടെ വ്യാജന്‍ ഉണ്ടാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. സൂം, ഗൂഗിള്‍ മീറ്റ് തുടങ്ങിയവയോട് സാമ്യം തോന്നുന്ന വ്യാജന്മാര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇടയാക്കരുത്. വീഡിയോ കോളിംഗ് ആപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക
undefined
എസ്എംഎസ്, ഇ-മെയില്‍ എന്നിവ വഴി ആളുകളെ കുടുക്കാനുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. സ്പാം സന്ദേശങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
undefined
കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി അറിയുവാന്‍ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാന്‍ സിഇആര്‍ടി-ഇന്‍ നിര്‍ദേശിക്കുന്നു.
undefined
ഡബ്യൂഎച്ച്ഒയുടെ പേരില്‍ എന്ന പേരില്‍ മെയില്‍ അയച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നുണ്ട്. അതില്‍ കുടുങ്ങരുത്.
undefined
ഇ-മെയിലുകളില്‍ വരുന്ന ലിങ്കുകള്‍, ഡോക്യൂമെന്‍റുകള്‍ എന്നിവ ഓപ്പണ്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
undefined
ഏത് സൈറ്റ് സന്ദര്‍ശിക്കുമ്പോഴും അതിന്‍റെ യുആര്‍എല്‍ കൃത്യമായി പരിശോധിക്കുക
undefined
പരിചയമില്ലാത്ത സൈറ്റുകളില്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും നല്‍കരുത്.
undefined
സമ്മാനം നേടാം, ക്യാഷ് റിവാര്‍ഡ്, ക്യാഷ് ബാക്ക് തുടങ്ങിയവയുമായി എത്തുന്ന പരിചയമില്ലാത്ത സന്ദേശങ്ങള്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.
undefined
സുരക്ഷിതമായ ബ്രൗസര്‍ എന്നും ഉപയോഗിക്കുക. ഫയര്‍വാള്‍, ആന്‍റി വൈറസ് സംവിധാനങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തുക
undefined
"relief package", "safety tips during corona", "corona testing kit", "corona vaccine", "payment and donation during corona". - ഇത്തരം കീവേര്‍ഡുകളില്‍ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ കൃത്യമായി അവ വ്യാജമല്ലെന്ന് ഉറപ്പുവരുത്തണം. ഇത്തരം സന്ദേശങ്ങളിലെ അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
undefined
click me!