പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നുണ്ടോ?; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

First Published Jul 7, 2019, 2:39 PM IST

ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ എന്തെല്ലാം ശ്രദ്ധിക്കണം. ഇത്തരത്തില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ എന്തൊക്കെ എന്ന് അറിയാം.

1. പ്രോസസ്സര്‍ - ഒരു ഫോണിന്‍റെ പ്രോസസ്സര്‍ ശേഷി പല കാര്യങ്ങള്‍ അനുസരിച്ച് വ്യത്യസപ്പെട്ടിരിക്കും. ഇതില്‍ പ്രധാന കാര്യങ്ങള്‍ ഇവയാണ്. ഓപ്പറേറ്റിംഗ് സിസ്റ്റം ഏത് പതിപ്പാണ്, ബ്ലോട്ട് വെയര്‍, യൂസര്‍ ഇന്‍റര്‍ഫേസ് എന്നിവ. നിങ്ങള്‍ ഒരു ഫോണ്‍ തിര‌ഞ്ഞെടുക്കുമ്പോള്‍ ആ ഫോണിന്‍റെ പ്രോസ്സര്‍ സ്പീഡ് എത്രയാണെന്ന് കൃത്യമായി ചോദിക്കുക. എത്ര ജിഗാഹെര്‍ട്സ് ആണ് ശേഷിയെന്നാണ് അറിയേണ്ടത്. ജിഗാ ഹെര്‍ട്സ് എത്ര കൂടുന്നുവോ അത് ഫോണിന്‍റെ വേഗതയെ സൂചിപ്പിക്കുന്നു. ഫ്ലാഗ്ഷിപ്പ് മോഡല്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നവര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 652 അല്ലെങ്കില്‍ സ്നാപ്ഡ്രാഗണ്‍ 820821 പ്രോസസ്സര്‍ ഉള്ള ഫോണുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
undefined
2. ബാറ്ററി -നിങ്ങള്‍ ഫോണില്‍ വീഡിയോ കാണുന്ന സമയവും, ഗെയിം കളിക്കുന്ന സമയവും കൂടുതലാണോ? നിങ്ങള്‍ പ്രതീക്ഷിച്ച ബാറ്ററി ലൈഫ് നിങ്ങളുടെ ഫോണ്‍ നല്‍കുന്നില്ലെന്ന് തോന്നുന്നുണ്ടോ. ഇത്തരത്തിലുള്ള ഫോണ്‍ ഉപയോക്താക്കള്‍ പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ ബാറ്ററി ശേഷി തീര്‍ച്ചയായും തിരക്കണം. 3500 എംഎഎച്ചില്‍ കൂടുതല്‍ ബാറ്ററി ശേഷിയുള്ള ഒരു ഫോണ്‍ ആയിരിക്കും ഇത്തരക്കാര്‍ക്ക് നല്ലത്.
undefined
3. ക്യാമറ -നിങ്ങള്‍ നിരന്തരം ചിത്രങ്ങള്‍ എടുക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണോ, എങ്കില്‍ മൊബൈല്‍ വാങ്ങുമ്പോള്‍ ക്യാമറ ഫീച്ചേര്‍സ് ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടിയ മെഗാപിക്സല്‍ എന്നത് നല്ല ക്യാമറ എന്ന് അര്‍ത്ഥമില്ലെന്ന് ആദ്യം മനസിലാക്കണം. ഐഎസ്ഒ ലെവല്‍, ഓട്ടോഫോക്കസ്, അപ്പച്ചര്‍ എന്നിവയെല്ലാം നല്ല ക്യാമറയെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. 12 എംപി അല്ലെങ്കില്‍ 16 എംപി ക്യാമറ അപ്പാച്ചര്‍ എഫ് 2.0 പ്രത്യേകതയുള്ള ക്യാമറ നല്‍കുന്നത് മികച്ച അനുഭവം ആയിരിക്കും.
undefined
4. മെമ്മറി- കൂടിയ RAM എന്നത് ഫോണിന്‍റെ വേഗതയെക്കൂടി നിയന്ത്രിക്കുന്ന ഘടകമാണ്. കൂടിയ ROM നിങ്ങള്‍ക്ക് കൂടുതല്‍ ശേഖരണ സ്ഥലം നല്‍കുന്നു. ഒരു ശരാശരി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിന് 2ജിബി റാം, 16ജിബി ഇന്‍റേണല്‍ മെമ്മറിയുള്ള ഫോണ്‍ ധാരളമാണ്. എന്നാല്‍ ഒരു പ്രിമീയം ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തി 64ജിബി എങ്കിലും ശേഖരണ ശേഷിയും, 3 മുതല്‍ 4ജിബി റാം ഫോണ്‍ വാങ്ങുന്നതാണ് നല്ലത്.
undefined
5. നിര്‍മ്മാണത്തിലെ ഗുണമേന്‍മ - ഒരു ഫോണ് എത്രനാള്‍ ഉപയോഗിക്കാന്‍ സാധിക്കും എന്നത് അതിന്‍റെ നിര്‍മ്മാണത്തിലെ ഗുണമേന്‍മയെ ആശ്രയിച്ചിരിക്കും. മെറ്റല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക്ക് ബില്‍ഡ് ഹാന്‍ഡ് സൈറ്റിന് ഗോറില്ല ഗ്ലാസ് സംരക്ഷണം ഉള്ള സെറ്റുകളാണ് പൊതുവില്‍ വാങ്ങുവാന്‍ നല്ലത്. പല മുന്‍നിര മോഡലുകളും ഇപ്പോള്‍ 2 മുതല്‍ 3 അടി വീഴ്ചയില്‍ നിന്നും രക്ഷപ്പെടും എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
undefined
click me!