സ്മാര്‍ട്ട് ടിവികള്‍ക്കും മറ്റും 40 ശതമാനം ഓഫര്‍; ആമസോണിന്റെ 'പൊടിപൂരം വില്‍പ്പന' പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Sep 21, 2021, 07:49 AM IST

എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട് ടിവികളും മറ്റ് വീട്ടുപകരണങ്ങളും പോലുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കിഴിവോടെ ലഭ്യമാകും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് സ്മാര്‍ട്ട്‌ഫോണുകള്‍, സ്മാര്‍ട്ട് ടിവി, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, വയര്‍ലെസ് ഇയര്‍ബഡുകള്‍, മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയിലും ആമസോണ്‍ വലിയ കിഴിവ് ഓഫറുകള്‍ വാഗ്ദാനം ചെയ്യും. എന്നാല്‍ ഇടപാടുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.  

PREV
14
സ്മാര്‍ട്ട് ടിവികള്‍ക്കും മറ്റും 40 ശതമാനം ഓഫര്‍; ആമസോണിന്റെ 'പൊടിപൂരം വില്‍പ്പന' പ്രഖ്യാപിച്ചു

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021-ന്റെ തീയതികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, പക്ഷേ സാധ്യമായ ടൈംലൈന്‍ വച്ചു നോക്കുമ്പോള്‍ ഒക്ടോബര്‍ ആദ്യമായിരിക്കും ഇത്. എന്തായാലും, വരാനിരിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ല്‍ പങ്കെടുക്കുന്ന ബാങ്കിനെ ആമസോണ്‍ സ്ഥിരീകരിച്ചു. 

24

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം 10 ശതമാനം അധിക കിഴിവ് വാഗ്ദാനം ചെയ്യുന്നതിനായി എച്ച്ഡിഎഫ്‌സി ബാങ്ക് ആമസോണുമായി സഹകരിക്കുന്നുണ്ട്. സേവിംഗ്‌സ് പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന്, ആമസോണ്‍ പേ ബാലന്‍സില്‍ 5% ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഒപ്പം ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡും വാഗ്ദാനം ചെയ്യുന്നു.
 

34

ബജാജ് ഫിന്‍സെര്‍വ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓഫര്‍ ചെയ്യും. 1 ലക്ഷം. കൂടാതെ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുടെ ഭാഗമായി ആമസോണ്‍ എക്‌സ്‌ചേഞ്ച് ഓഫറുകളും വാഗ്ദാനം ചെയ്യും. എല്ലാ വര്‍ഷത്തെയും പോലെ, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കും പ്രൈം അല്ലാത്ത അംഗങ്ങള്‍ക്ക് ഒരു ദിവസം മുമ്പ് വില്‍പ്പനയില്‍ പ്രവേശനം ലഭിക്കും. പ്രൈം അംഗത്വം ലഭിക്കാന്‍, മൂന്ന് മാസത്തേക്ക് 329 രൂപയും ഒരു വര്‍ഷത്തേക്ക് 999 രൂപയും നല്‍കേണ്ടതുണ്ട്.

44

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ സമയത്ത് 40 ശതമാനം വരെ കിഴിവോടെ വിവിധ ഇലക്ട്രോണിക്‌സ് ആക്സസറികള്‍ ആമസോണില്‍ ലഭ്യമാകും. എക്കോ, കിന്‍ഡില്‍, ഫയര്‍ ടിവി എന്നിങ്ങനെയുള്ള ആമസോണ്‍ ഉത്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സമയത്ത് എക്‌സ്‌ക്ലൂസീവ് ലോഞ്ചുകളോടെ കുത്തനെയുള്ള ഡിസ്‌കൗണ്ടുകളില്‍ ലഭ്യമാകും.
 

click me!

Recommended Stories