കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്നവര്‍ കാരണം 91 വയസുകാരന് 22,904 കോടി.!

First Published Apr 27, 2020, 3:50 PM IST

വലിയ ബിസിനസ് തകര്‍ച്ചയാണ് കൊവിഡ് ആഗോള സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്നത്. എന്നാല്‍  ഈ ദുരന്തകാലത്ത് തങ്ങളുടെ സ്വത്ത് പതിന്‍മടങ്ങ് വര്‍ദ്ധിപ്പിച്ചവരും ലോകത്തുണ്ട് അവരെ പരിചയപ്പെടാം.
 

കോവിഡ്-19 ലോകമെങ്ങും ജനജീവിതം തടസ്സപ്പെടുത്തിയപ്പോള്‍ ആളുകള്‍ നിരവധി കാര്യങ്ങള്‍ക്ക് സൂമിനെ ആശ്രയിക്കാന്‍ തുടങ്ങിയത് അവരുടെ ടെലികോണ്‍ഫറന്‍സിങ് സോഫ്റ്റ്‌വെയര്‍ ആഗോള തലത്തില്‍ തന്നെ ഹിറ്റ് ആകുകയായിരുന്നു.
undefined
ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നും ജോലി ചെയ്യുന്നവരും വിഡിയോ കോണ്‍ഫറന്‍സിങ് നടത്താനും സൗഹൃദ സംഭാഷണങ്ങള്‍ക്കും, എന്നു വേണ്ട ആരാധനയ്ക്ക് പോലും ഇപ്പോള്‍ സൂം ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. എന്നാല്‍, അടുത്തിടെ വന്ന സ്വകാര്യതയുടെ പ്രശ്‌നങ്ങള്‍ കമ്പനിക്ക് ചെറിയൊരു തിരിച്ചടിയാകുന്നുമുണ്ട്
undefined
സൂമില്‍ പണമിറക്കിയ വമ്പന്മാര്‍ക്ക് ഈ വളര്‍ച്ച ശരിക്കും വലിയ നേട്ടമാണ് ഉണ്ടാക്കിയത്
undefined
ഇതില്‍ പ്രധാനപ്പെട്ട വ്യക്തി ഹോങ്കോങിലെ ഏറ്റവും വലിയ ധനികനായ ലി കാ-ഷിങാണ്.
undefined
കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആസ്തി 300 കോടി ഡോളർ (ഏകദേശം 22,907.25 കോടി രൂപ) വളര്‍ന്നതിനു പിന്നില്‍ അദ്ദേഹം വിഡിയോ കോളിങ് സേവനമായ സൂമില്‍ മുടക്കിയ നിക്ഷേപമാണ്.
undefined
സൂമിലെ ഓഹരി ഈ 91-കാരന്‍റെ വിഹിതം ഏകദേശം 850 ദശലക്ഷം ഡോളറായിരുന്നു. ഇതാണ് ഇപ്പോള്‍ ഉയര്‍ന്നത്.
undefined
സൂം വളര്‍ന്നതോടെ കമ്പനിയുടെ സ്ഥാപകന്‍ എറിക് യുവാന്റെ ആസ്തി ഇപ്പോള്‍ 610 കോടി ഡോളറായി ഉയര്‍ന്നു.
undefined
click me!