'ആളെക്കൊല്ലി ആപ്പ്' :ടിക് ടോക് നിരോധിക്കണം; പാകിസ്ഥാനിലും ആവശ്യം ശക്തമാകുന്നു

First Published Jul 16, 2020, 2:33 PM IST

ലാഹോര്‍: ചൈനീസ് ബന്ധത്തിന്‍റെ പേരില്‍ രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യയില്‍ ടിക് ടോക് അടക്കം 59 ആപ്പുകളെ നിരോധിച്ചത്. ടിക് ടോകിന്‍റെ ഇന്ത്യയിലെ നിരോധനം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയും വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ ടിക് ടോക്കിനോട് കടക്കുപുറത്തെന്ന് പറയാന്‍ ഒരുങ്ങുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഇതാ അതിന് സമാനമായ ആവശ്യം പാകിസ്ഥാനില്‍ നിന്നും ഉയരുന്നു. 
 

ടിക് ടോക് ഉടൻ തന്നെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ലാഹോർ ഹൈക്കോടതിയിൽ ഹർജി നൽകി കഴിഞ്ഞു.
undefined
ദി ഡോൺ റിപ്പോര്‍ട്ട് പ്രകാരം. ഒരു പൗരനുവേണ്ടി അഭിഭാഷകൻ നദീം സർവർ ആണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
undefined
ടിക് ടോക് ഒരു ആളെകൊല്ലിയാണ് എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ടിക് ടോക്ക് വീഡിയോയുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ പത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
undefined
ടിക് ടോക് ഉപയോഗിച്ച് പ്രശസ്തിക്കും റേറ്റിങ്ങിനും വേണ്ടി അശ്ലീലം പ്രചരിപ്പിക്കുന്നതായും ആരോപണമുണ്ട്. ടിക് ടോക്കിൽ പരിചയപ്പെട്ട ഒരു കൂട്ടം സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെക്കുറിച്ച് ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്.
undefined
ടിക്ടോക്കിലെ അശ്ലീല വിഡിയോകൾ യുവാക്കളെ വഴിതെറ്റിക്കുന്നു ഇതിന് നിരോധനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെടുന്ന കേസുകള്‍ ബംഗ്ലാദേശിലും മലേഷ്യയിലും നിലവിലുണ്ട്.
undefined
അതേ സമയം ഇന്ത്യയ്ക്ക് പുറത്തും നേരിടുന്ന നിരോധന ഭീഷണി നേരിടാനുള്ള അവസാന നമ്പറും ഇറക്കുകയാണ് ടിക് ടോക് -
undefined
ഓസ്ട്രേലിയ ഇതേ സമയം ടിക് ടോക് നിരോധനത്തിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്- - ഇത് ഇവിടെ വായിക്കാം
undefined
ദേശീയസുരക്ഷാ നിയമം: ടിക്ക് ടോക്ക് ഹോങ്കോംഗില്‍ നിന്ന് പുറത്തായിട്ടുണ്ട് - വിശദമായി അറിയാന്‍
undefined
ടിക് ടോക് നിരോധനത്തിന്‍റെ പേരില്‍ ചില തട്ടിപ്പുകളും നടക്കുന്നുണ്ട്, ടിക് ടോക്ക് പ്രോ എന്ന പേരില്‍ തിരിച്ചെത്തിയത് ടിക് ടോക്ക് തന്നെയോ? വഞ്ചിക്കപ്പെടും മുന്‍പ് അറിയാന്‍- ക്ലിക്ക് ചെയ്യു
undefined
click me!