ഐഒഎസ് 14 പുറത്തിറക്കി: ഇനി ഐഫോണ്‍ പുതിയ ലുക്കില്‍; 9 മാറ്റങ്ങള്‍

First Published Jun 24, 2020, 6:29 PM IST

കൊറോണയ്ക്കെതിരായ കരുതലിന്‍റെ ഭാഗമായി ഇത്തവണ വെര്‍ച്വലായി സംഘടിപ്പിച്ച ലോക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ ഐപാഡ് എന്നിവയുടെ പുതിയ ഒഎസ് ആയാ ഐഒഎസ് 14 പുറത്തിറക്കിയത്. വലിയ മാറ്റങ്ങള്‍ ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആപ്പിള്‍ ഇത്തവണ വരുത്തിയിട്ടുണ്ട്. ഇത് എന്തൊക്കെയാണ് എന്ന് നോക്കാം.
 

പുതിയ ഹോം സ്ക്രീന്‍: പുതിയ തരത്തിലുള്ള ഹോം സ്ക്രീന്‍ ആണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ലൈബ്രറി എന്ന പേരില്‍ ആപ്പുകളെ ക്രമീകരിക്കാന്‍ സാധിക്കും. പുതിയ ആപ്പുകളെ ക്രമീകരിക്കാനും, അവയെ പിന്നീട് വേഗത്തില്‍ കണ്ടെത്താനും ഇത് ഉപയോക്താവിനെ സഹായിക്കും.
undefined
കസ്റ്റമറൈസ്ഡ് വിഡ്ജറ്റ് - ഇത് പ്രകാരം ഉപയോക്താവിന് കസ്റ്റമറൈസ് വിഡ്ജറ്റ് ഹോം സ്ക്രീനില്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.
undefined
undefined
കൃത്യതയാര്‍ന്ന മെസേജിംഗ് സംവിധാനം- കസ്റ്റമറൈസ് ചെയ്ത ഇമോജികള്‍ സന്ദേശം അയക്കുമ്പോള്‍ ഉപയോഗിക്കാം. പ്രത്യേകം വേണ്ടുന്ന സ്ഥിരം സന്ദേശം അയക്കുന്നയാളെ പിന്‍ ചെയ്ത് വയ്ക്കാന്‍ സാധിക്കും.
undefined
ആപ്പിള്‍ ഫോണിലെ വെര്‍ച്വല്‍ അസിസ്റ്റന്‍റായ സിരിയെ പുതിയ രൂപത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സിരി മള്‍ട്ടി ടാസ്കിംഗ് ജോലികള്‍ ചെയ്യുന്ന അപ്ഡേറ്റാണ് ഐഒഎസ് 14ല്‍ ഉള്ളത്.
undefined
ഡൌണ്‍ലോഡ് ചെയ്യാതെ തന്നെ ഒരു ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പ് ക്ലിപ്സ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട് ഐഒഎസ് 14ല്‍.
undefined
കാര്‍ കീ ആയി നിങ്ങളുടെ ഐഫോണ്‍ ഉപയോഗപ്പെടുത്താം. അതിനായുള്ള അപ്ഡേഷനും ഐഒഎസ് 14ല്‍ ഉള്‍പ്പെടുന്നു.
undefined
പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് - ഒരു കാര്യം ചെയ്യുമ്പോള്‍ തന്നെ ഒരു വീഡിയോ ബാക്ഗ്രൌണ്ടില്‍ പ്ലേ ചെയ്യണമെങ്കില്‍ സാധിക്കും. ഈ വീഡിയോ സെന്‍ററില്‍ വേണോ സൈഡില്‍ വേണോ, അതിന്‍റെ അളവ് എത്ര എന്നൊക്കെ തീരുമാനിക്കാന്‍ സാധിക്കും.
undefined
അസ്സ്സബിലിറ്റി ഫീച്ചറില്‍ ഹെഡ്ഫോണും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ശബ്ദം കേള്‍ക്കുന്ന ശബ്ദത്തിന്‍റെ സ്വഭാവം അനുസരിച്ച് അബ്ലിഫൈ ചെയ്യാന്‍ സഹായിക്കും.
undefined
ആപ്പളിന്‍റെ സഫാരി ബ്രൌസര്‍ നിങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ ആരെങ്കിലും ഭേദിച്ചോ എന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പ്രാപ്തമാണ്.
undefined
click me!