കോഴിക്കോടിന്റെ മൊഞ്ച്...അതൊന്ന് വേറെ തന്നെയാ! ഒറ്റ ദിവസം കൊണ്ട് ട്രിപ്പടിച്ച് മടങ്ങാം, 5 കിടിലൻ സ്പോട്ടുകൾ ഇതാ

Published : Jul 26, 2025, 11:15 AM IST

കാഴ്ചകൾ കൊണ്ടും സംസ്കാരം കൊണ്ടും രുചി വൈവിധ്യം കൊണ്ടുമെല്ലാം മലയാളികളുടെ ഖൽബില്‍ ഇടം നേടിയ നാടാണ് കോഴിക്കോട്.കോഴിക്കോട്ടേയ്ക്ക് വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട 6 കിടിലൻ സ്പോട്ടുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

PREV
15
1. വയലട

കോഴിക്കോടിന്റെ ഗവി എന്നറിയപ്പെടുന്ന അതിമനോഹരമായ ടൂറിസ്റ്റ് സ്പോട്ടാണ് വയലട. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2000 അടി ഉയരത്തിലാണ് വയലട സ്ഥിതി ചെയ്യുന്നത്. മഞ്ഞും പച്ചപ്പും കാടുമെല്ലാം നിറഞ്ഞ തനി നാടൻ പ്രദേശമാണിത്. മഴക്കാലത്താണ് വയലട കൂടുതൽ സുന്ദരിയാകുന്നത്. സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം ഇവിടെ നിന്നാൽ കാണാം.

25
2. തോണിക്കടവ്

യൂറോപ്യൻ രാജ്യങ്ങളിലെ പ്രകൃതിഭംഗിയോട് കിടപിടിക്കുന്ന കിടിലൻ സ്പോട്ടാണ് തോണിക്കടവ്. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 50 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ചാൽ തോണിക്കടവിലെത്താം. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഇവിടെ പ്രവേശനം അനുവദിക്കുക. താമരശ്ശേരി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് എസ്റ്റേറ്റ് മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് കൂരാച്ചുണ്ട് വഴിയും തോണിക്കടവിൽ എത്തിച്ചേരാം.

35
3. കരിയാത്തുംപാറ

തോണിക്കടവ് സന്ദര്‍ശിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന മനോഹരമായ മറ്റൊരു സ്പോട്ടാണ് കരിയാത്തുംപാറ. വിശാലമായ പച്ചപ്പ് നിറഞ്ഞ പുഴയോരവും പുഴയിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പാറക്കൂട്ടങ്ങളും ഉണങ്ങി നിൽക്കുന്ന മരത്തടികളും ഉരുളൻ കല്ലുകളും കരിയാത്തുംപാറയുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ അൽപ്പ സമയം ചെലവഴിക്കാൻ ആഗ്രഹമുള്ളവര്‍ക്ക് കരിയാത്തുംപാറ സന്ദര്‍ശിക്കാം.

45
4. കക്കയം ഡാം

കരിയാത്തുംപാറയിൽ നിന്ന് അൽപ്പ ദൂരം സഞ്ചരിച്ചാൽ കക്കയം ഡാമിലെത്താം. കരിയാത്തുംപാറയിൽ നിന്ന് ഏകദേശം 16 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം സ്ഥിതി ചെയ്യുന്നത്. പ്രകൃതിഭംഗിയും സാഹസികതയുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ക്ക് കക്കയം ഡാം മികച്ച ഓപ്ഷനാണ്. കോഴിക്കോട് ജില്ലയിൽ എളുപ്പത്തിൽ എത്തിച്ചേരാന്‍ സാധിക്കുന്ന സ്പോട്ടുകളിലൊന്നാണിത്. ബോട്ടിംഗും ട്രെക്കിംഗുമാണ് കക്കയത്തെ പ്രധാന ആകര്‍ഷണം. കാട്ടിലൂടെയുള്ള നടത്തവും വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയുമെല്ലാം ആരുടെയും മനംമയക്കും. കക്കയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഉരക്കുഴി വെള്ളച്ചാട്ടവും ഈ യാത്രയിൽ സന്ദര്‍ശിക്കാം.

55
5. കോഴിക്കോട് ബീച്ച്

മുകളിൽ പറഞ്ഞ സ്ഥലങ്ങളുടെയെല്ലാം മനോഹാരിത ആസ്വദിച്ച ശേഷം തിരികെ കോഴിക്കോട് നഗരത്തിലെത്തിയാൽ നേരെ ബീച്ച് കാണാൻ പോകാം. കോഴിക്കോട് എത്തുന്നവര്‍ പൊതുവേ ബീച്ച് കാണാതെ പോകാറില്ലെന്നാണ് പറയാറ്. വേറിട്ട രുചികളും സൂര്യാസ്തമയത്തിന്റെ അതിമനോഹരമായ കാഴ്ചകളുമെല്ലാം ആസ്വദിച്ച് മിഠായി തെരുവിലൂടെ കറങ്ങി നടന്ന് വൺഡേ ട്രിപ്പ് പൂര്‍ത്തിയാക്കാം.

Read more Photos on
click me!

Recommended Stories