ഈ കാഴ്ചകൾ ഒരിക്കലും മിസ്സാക്കരുത്! സെപ്റ്റംബ‍ര്‍ മാസത്തിൽ ഇന്ത്യയിൽ സന്ദ‍ര്‍ശിക്കേണ്ട 5 സ്ഥലങ്ങൾ

Published : Sep 16, 2025, 02:30 PM IST

രാജ്യത്ത് മൺസൂൺ സീസൺ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. മൺസൂൺ അവസാനിക്കുന്നതോടെ ആകാശം തെളിയുകയും പ്രകൃതിയെ പൂര്‍ണമായ ഭംഗിയിൽ ആസ്വദിക്കാനും സാധിക്കും. സെപ്റ്റംബര്‍ മാസം ഇന്ത്യയിൽ സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

PREV
15
1. കേരളം

സെപ്റ്റംബര്‍ മാസത്തിൽ കേരളത്തിലെത്തിയാൽ കാഴ്ചകളുടെ പുതിയ ഒരു ലോകത്തേയ്ക്കാകും നിങ്ങൾ വാതിൽ തുറക്കുക. പച്ചപ്പും വെള്ളച്ചാട്ടങ്ങളും കായലുകളുമെല്ലാം സഞ്ചാരികളെ കാത്തിരിക്കുകയാണ്. ആലപ്പുഴ, വയനാട്, മൂന്നാര്‍, തേക്കടി തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും ഈ സമയം സന്ദര്‍ശിക്കേണ്ടത്.

25
ലേ ലഡാക്ക്

തെളിഞ്ഞ ആകാശവും ഹിമാലയൻ മലനിരകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകളും കാണാൻ ലേ ലഡാക്കിലേയ്ക്ക് പോകാം. മഞ്ഞുവീഴ്ച ആരംഭിക്കുന്നതിന് തൊട്ട് മുമ്പുള്ള സമയമാണിത്. പാംഗോങ് തടാകം, നുബ്ര വാലി തുടങ്ങിയ ഇടങ്ങൾ വലിയ തിരക്കിലാതെ സന്ദര്‍ശിക്കാം. ഈ സമയം 7 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയാകും ലേ ലഡാക്കിലെ താപനില.

35
സിക്കിം

സെപ്റ്റംബര്‍ മാസത്തിൽ സിക്കിമിലെ കാഴ്ചകൾ അതിമനോഹരമാണ്. തെളിഞ്ഞ ആകാശത്തിന് കീഴിലെ കാഞ്ചൻജംഗയുടെ കാഴ്ചകൾ കാണാനും ഗാങ്ടോക്കിലെ ആശ്രമങ്ങൾ സന്ദര്‍ശിക്കാനും ഈ സമയം അനുയോജ്യമാണ്. സെപ്റ്റംബര്‍ മാസം സിക്കിമിലെ താപനില 12നും 20 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.

45
ഷില്ലോങ്

'കിഴക്കിന്റെ സ്കോട്ട്ലാൻഡ്' എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമാണ് ഷില്ലോങ്. എലിഫന്റ് വെള്ളച്ചാട്ടവും സ്പ്രെഡ് ഈഗിൾ വെള്ളച്ചാട്ടവും അതിന്റെ പൂര്‍ണഭംഗിയിൽ നിറഞ്ഞൊഴുകുന്ന കാഴ്ചകൾ ഈ സമയം കാണാം. ഷില്ലോങിൽ എത്തുന്നവര്‍ ചിറാപ്പുഞ്ചി കാണാതെ പോകരുത്. 15നും 24 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും സെപ്റ്റംബറിൽ ഷില്ലോങിലെ താപനില.

55
സ്പിതി വാലി

പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടയിടമാണ് ഹിമാചൽ പ്രദേശിലെ സ്പിതി വാലി. ഇവിടെ ജനസംഖ്യ വളരെ കുറവാണ്. പുരാതനമായ നിരവധി ആശ്രമങ്ങൾ സ്പിതിയിലുണ്ട്. അവയിൽ ചിലതിന് ആയിരം വർഷത്തോളം പഴക്കമുണ്ട്. സെപ്റ്റംബര്‍ മാസത്തിൽ റോഡ് യാത്രകൾക്കും സാഹസികത ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.

Read more Photos on
click me!

Recommended Stories