അമ്പൂരിയുടെ മുഖച്ഛായ മാറ്റുന്ന കുമ്പിച്ചൽക്കടവ് പാലം; ചിത്രങ്ങൾ കാണാം

Published : Dec 31, 2025, 04:51 PM IST

ജനങ്ങളുടെ ഇഷ്ട കേന്ദ്രമായി മാറി തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കുമ്പിച്ചൽക്കടവ് പാലം. പാലത്തിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കാനായി നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.

PREV
18

സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണ് കുമ്പിച്ചൽക്കടവിൽ നിർമ്മിച്ചത്.

28

253.4 മീറ്റർ നീളമുള്ള കുമ്പിച്ചൽക്കടവ് പാലത്തിന് 11 മീറ്ററാണ് വീതി. ഇതിൽ 8 മീറ്റർ റോ‍ഡും ബാക്കി ഇരുവശത്തുമുള്ള നടപ്പാതകളുമാണ്.

48

ഭൂനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

58

നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കും.

68

കുമ്പിച്ചൽക്കടവ് പാലവുമായി ബന്ധിപ്പിച്ച് പുതിയ ഒരു വിനോദസഞ്ചാര കേന്ദ്രം ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു.

78

അമ്പൂരിയിൽ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് അടുപ്പിക്കാൻ ഈ പാലം നിർണായക സ്വാധീനം ചെലുത്തും.

88

പഴയ പന്തപ്ലാമൂട് പാലം കാണാൻ എത്തുന്നവർ ഇപ്പോൾ കുമ്പിച്ചൽക്കടവ് പാലവും കണ്ടാണ് മടങ്ങുന്നത്.

Read more Photos on
click me!

Recommended Stories