വർണങ്ങളിൽ മിന്നിത്തിളങ്ങി നെയ്യാർ ഡാം; വിസ്മയമായി ജംഗിൾ ഫിയെസ്റ്റ
തിരുവനന്തപുരത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കാട്ടാക്കടയ്ക്ക് സമീപമുള്ള നെയ്യാർ ഡാം. ഇത്തവണ നെയ്യാർ ഡാമിൽ സംസ്ഥാന സർക്കാർ ആദ്യമായി ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിക്കുകയാണ്.

നെയ്യാർ ജംഗിൾ ഫിയെസ്റ്റ
നെയ്യാർ ജംഗിൾ ഫിയെസ്റ്റ എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾ 10 ദിവസം നീണ്ടുനിൽക്കും.
ഇത്തവണ വെറൈറ്റി
സാധാരണയായി 5 ദിവസം നീണ്ടുനിൽക്കുന്ന ഓണം വാരാഘോഷങ്ങൾ മാത്രമാണ് നെയ്യാർ ഡാമിൽ സംഘടിപ്പിക്കാറുള്ളത്.
അടിമുടി കളർഫുൾ
ഇത്തവണ പുൽക്കൂടും ലൈറ്റുകളും ഭക്ഷണ സ്റ്റാളുകളുമെല്ലാമായി നെയ്യാർ ഡാമും പരിസരവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്.
എന്നും കലാപരിപാടികൾ
നെയ്യാർ ഡാമിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റേജിൽ എല്ലാ ദിവസവും വ്യത്യസ്തമായ കലാപരിപാടികൾ അരങ്ങേറും.
സ്പിൽവേ ഷട്ടറുകൾ വേറെ ലുക്കിൽ
ഡാമിന്റെ സ്പിൽവേ ഷട്ടറുകൾക്ക് മുകളിലും ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്.
ഇതാണ് ബെസ്റ്റ് ടൈം
നിലവിൽ ഡാം തുറന്നുവിട്ടിരിക്കുന്നതിനാൽ സന്ദർശകർക്ക് അതിമനോഹരമായ കാഴ്ചകളാണ് ലഭിക്കുക.
ഒഴുകിയെത്തി ജനങ്ങൾ
കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും നിരവധിയാളുകളാണ് ആഘോഷത്തിൽ പങ്കെടുക്കാനായി നെയ്യാർ ഡാമിലേയ്ക്ക് എത്തുന്നത്.
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
ഡാമിന് സമീപത്തും പരിസര പ്രദേശങ്ങളിലുമായി പൊലീസ് പട്രോളിംഗും നിരീക്ഷണവും ശക്തമാണ്.
സമാപനം ജനുവരി 1ന്
10 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്മസ് - പുതുവത്സരാഘോഷം ജനുവരി 1ന് സമാപിക്കും.

