ഡിസംബർ മാസത്തിൽ കർണാടകയിൽ താമസിക്കാൻ പറ്റിയ അഞ്ച് കേന്ദ്രങ്ങൾ, മനോ​ഹരമായ പ്രകൃതി, സുഖകരമായ കാലാവസ്ഥ

Published : Dec 05, 2025, 06:04 PM IST

ശൈത്യകാലത്തിന്റെ തുടക്കമായ ഡിസംബറിൽ കർണാടകയിൽ വിനോദ സഞ്ചാരികൾക്കും യാത്രക്കാർക്കും ആസ്വദിക്കാൻ നിരവധി ടൂറിസ്റ്റ് കേന്ദ്രളുണ്ട്. സാധാരണ ട്രിപ്പ് മുതൽ വൈൽഡ് ടൂറിസത്തിന് വരെ പേരുകേട്ടതാണ് കർണാടക. 

PREV
15
ചിക്കമംഗളൂരു

കാപ്പിത്തോട്ടങ്ങളാലും വെള്ളച്ചാട്ടങ്ങളാലും ആരെയും ആകർഷിക്കുന്ന കേന്ദ്രം. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്കും ചിക്മം​ഗളൂരു തെരഞ്ഞെടുക്കാം. സാഹസിക യാത്രക്കാർക്കും ഇഷ്ടപ്പെടും. മം​ഗളൂരുവിൽ നിന്ന് വെറും 149 കിലോമീറ്റർ യാത്ര ചെയ്താൽ ചിക്മം​ഗളൂരു എത്തിച്ചേരാം. ബസ്, ട്രെയിൻ മാർ​ഗങ്ങൾ ഉപയോ​ഗിക്കാം.

25
അ​ഗുംബെ

ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചിയെന്നറിയപ്പെടുന്ന അഗുംബെ ഡിസംബർ ടൂറിസത്തിന് അനുയോജ്യമായ കേന്ദ്രം. സുഖകരമായ കാലാവസ്ഥ. മഴക്കാലത്തിനു ശേഷമുള്ള മനംകുളിർപ്പിക്കും പച്ചപ്പ്. ഒനകെ അബ്ബി പോലുള്ള നിറയെ വെള്ളച്ചാട്ടങ്ങൾ, കുന്ദാദ്രി കുന്നുകൾ. വന്യജീവികളെയും കാണാം. സൂര്യാസ്തമയവും മനോഹരം.

35
കൂർ​ഗ്(കുടക്)

യാത്രക്കാരെ മാടിവിളിക്കുന്ന പ്രദേശമാണ് കുടക്. കർണാടകയുടെ ഊട്ടി. മലയാളികളുടെയും ഇഷ്ട സഞ്ചാരകേന്ദ്രം. കാപ്പിത്തോട്ടങ്ങളാലും മറ്റ് സു​ഗന്ധ വ്യഞ്ജന തോട്ടങ്ങളാലും സമൃദ്ധം. ഇടതൂർന്ന കാടുകൾ. മഴക്കാലത്തും മഞ്ഞുകാലത്തുമുള്ള കുടക് യാത്ര മനം കുളിർപ്പിക്കുന്നതായിരിക്കും. കണ്ണൂരിൽനിന്നും കാസർകോട് നിന്നും എത്തിച്ചേരാൻ എളുപ്പം.

45
നന്ദി ഹിൽസ്

ബെം​ഗളൂരുവിന് സമീപത്തെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം. ബെം​ഗളൂരുലെത്തുന്നവർ നന്ദിഹിൽസ് കണാതെ മടങ്ങുന്നത് നഷ്ടം. സൂര്യോദയമാണ് ഏറ്റവും മികച്ച വ്യൂ. തണുത്ത കാലാവസ്ഥ. ട്രെക്കിങ്, സൈക്ലിങ് എന്നിവ ഇഷ്ടപ്പെടുന്നവർക്കും നന്ദി ഹിൽസ് ഇഷ്ട പ്രദേശമാകും.

55
സൿലേഷ്പുർ

പശ്ചിമഘട്ടത്തിന്റെ ഭം​ഗി ആസ്വദിക്കാൻ ഉചിതമായ സ്ഥലമാണ് സകലേഷ്പുർ. മൺസൂണിലും ശൈത്യകാലത്തും പ്രത്യേക അനുഭൂതി. രാത്രികാലങ്ങളിൽ തണുപ്പ് 15 ഡി​ഗ്രിവരെ താഴും. ഹണിമൂൺ ആഘോഷിക്കുന്നവർക്കും സകലേഷ്പുർ വ്യത്യസ്ത അനുഭവമാകും. മം​​ഗളൂരുവിൽ നിന്ന് അധികം ദൂരമില്ല

Read more Photos on
click me!

Recommended Stories