തിരുവനന്തപുരത്ത് നിന്ന് 32 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഡാമാണ് നെയ്യാര്‍ ഡാം. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര ചെയ്യുന്നവര്‍ക്ക് ഇവിടം അനുയോജ്യമാണ്.
ഡാം ഉള്‍പ്പെടുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ആന, കടുവ, പുള്ളിപ്പുലി, കുട്ടിതേവാങ്ക്, രാജവെമ്പാല, കാട്ടാമ എന്നിങ്ങനെ വിവിധതരം മൃഗങ്ങളുടെയും, ഉരഗങ്ങളുടെയും, ഉഭയജീവികളുടെയും ആവാസകേന്ദ്രമാണ്.
67
നെയ്യാര്‍ ഡാമിലെ കാഴ്ചകൾ
ഡാമിലേയ്ക്കുള്ള വഴിയിൽ മനോഹരമായ പല തരം പ്രതിമകള്‍ കാണാം. കൂട്ടത്തിൽ കഥകളിയുടെ രൂപങ്ങളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
77
ശാന്തമായ അന്തരീക്ഷം
നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് നെയ്യാർ ഡാം ഒരു മികച്ച തെരഞ്ഞെടുപ്പാണ്.