ഇന്ത്യയുടെ നയാഗ്ര, കേരളത്തിന്റെ സ്വത്ത്; ഇവിടം ഒരിക്കലെങ്കിലും കണ്ടിരിക്കണം, അതിസുന്ദരിയായി അതിരപ്പിള്ളി വെള്ളച്ചാട്ടം

Published : Dec 02, 2025, 06:28 PM IST

തൃശ്ശൂർ ജില്ലയിലാണ് 'ഇന്ത്യയുടെ നയാഗ്ര' എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 80 അടിയിലധികം ഉയരത്തിൽ നിന്ന് പാറക്കെട്ടുകളിലൂടെ പതിക്കുന്ന ഈ വെള്ളച്ചാട്ടം കേരളത്തിലെ ഏറ്റവും വലുതും പ്രശസ്തവുമായ വിനോദസഞ്ചാര കേന്ദ്രമാണ്. 

PREV
16
ദൃശ്യവിസ്മയം

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്തിയാൽ മുകളിൽ നിന്ന് പതിക്കുന്ന വെള്ളം പാറക്കെട്ടുകളിൽ തട്ടി ചിതറിത്തെറിക്കുന്ന കാഴ്ച അതിമനോഹരമാണ്.

26
ഷോളയാർ വനങ്ങളുടെ ഭാഗം

അതിരപ്പിള്ളി സ്ഥിതി ചെയ്യുന്ന പ്രദേശം പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്താൽ സമ്പന്നമായ ഷോളയാർ വനങ്ങളുടെ ഭാഗമാണ്. 

36
വന്യജീവികളുടെ ആവാസ കേന്ദ്രം

അപൂർവ്വയിനം പക്ഷികളുടെയും വന്യജീവികളുടെയും ആവാസ കേന്ദ്രമാണിവിടം. കേരളത്തിൻ്റെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിനെ ഇവിടെ കാണാൻ സാധ്യതയുണ്ട്.

46
വാഴച്ചാലും കാണാം

അതിരപ്പിള്ളിയിലെത്തിയാൽ ഏകദേശം 5 കിലോമീറ്റർ അകലെയുള്ള വാഴച്ചാൽ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം.

56
എപ്പോൾ പോകണം?

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വെള്ളച്ചാട്ടം നിറഞ്ഞൊഴുകും. ഈ സമയമാണ് അതിരപ്പിള്ളി സന്ദര്‍ശിക്കാൻ ഏറ്റവും അനുയോജ്യം.

66
എങ്ങനെ എത്താം?

ചാലക്കുടി റെയിൽവേ സ്റ്റേഷൻ - ഏകദേശം 30 കിലോമീറ്റർ ദൂരം. തൃശ്ശൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് റോഡ് മാർഗ്ഗവും എളുപ്പത്തിൽ എത്തിച്ചേരാം.

Read more Photos on
click me!

Recommended Stories