ചിറാപ്പുഞ്ചി മഴയത്ത്... മൺസൂൺ ട്രിപ്പുകൾക്ക് ഇതിലും മികച്ച സ്ഥലങ്ങളില്ല!

Published : Jul 30, 2025, 10:59 AM IST

മഴക്കാല യാത്രകൾ എപ്പോഴും മനോഹരമായ അനുഭവങ്ങളാണ് സമ്മാനിക്കുക. പ്രകൃതിയെ അതിന്റെ പരിപൂര്‍ണമായ ഭംഗിയിൽ കാണണമെങ്കിൽ മഴക്കാലമെത്തണം. അത്തരത്തിൽ മഴക്കാല യാത്രകൾ മനോഹരമാക്കുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടാം.

PREV
16
1. തംഹിനി ഘട്ട്

മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് തംഹിനി ഘട്ട്. പച്ച പുതച്ച മലനിരകളുടെയും നിരവധി വെള്ളച്ചാട്ടങ്ങളുടെയും അതിശയിപ്പിക്കുന്ന കാഴ്ചയാണ് തംഹിനി ഘട്ട് സമ്മാനിക്കുക. ഇവിടേയ്ക്ക് റോ‍ഡ് മാര്‍ഗം യാത്ര ചെയ്താൽ പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിക്കാം.  

26
2. അതിരപ്പിള്ളി - വാൽപ്പാറൈ

കേരളത്തിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ട് തമിഴ്നാട്ടിലെ വാൽപ്പാറൈയിലേയ്ക്കുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത കാഴ്ചകളാണ് നൽകുക. തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെയും വനത്തിനുള്ളിലൂടെയുമെല്ലാം സഞ്ചരിച്ച് വേണം വാൽപ്പാറൈയിലെത്താൻ. മഴക്കാല കാഴ്ചകൾ ആസ്വദിക്കാൻ അനുയോജ്യമായ റൂട്ടാണിത്.

36
3. ഷില്ലോംഗ് - ചിറാപ്പുഞ്ചി

ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയുടെ സൗന്ദര്യം നേരിട്ടറിയണമെങ്കിൽ ഷില്ലോംഗ് - ചിറാപ്പുഞ്ചി റോഡ് യാത്ര നടത്തിയാൽ മതി. പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ സഞ്ചാരികളുടെ മനം നിറയ്ക്കും. ഷില്ലോംഗിൽ നിന്ന് ഏതാണ്ട് 53 കിലോമീറ്റർ അകലത്തിലാണ് ചിറാപ്പുഞ്ചി സ്ഥിതി ചെയ്യുന്നത്.

46
4. കൊടൈക്കനാൽ - ബെരിജാം തടാകം

കോടമഞ്ഞ് എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസിലേയ്ക്ക് ഓടിയെത്തുന്ന സ്ഥലങ്ങളിലൊന്നാണ് കൊടൈക്കനാൽ. മഴക്കാലത്ത് കൊടൈക്കനാലിന്റെ സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയില്ല. ഇവിടെ നിന്ന് ബെരിജാം തടാകത്തിലേയ്ക്കുള്ള യാത്ര മറക്കാനാകാത്ത ഒരു അനുഭവമായിരിക്കും. കോടമൂടിയ പാതയിലൂടെയുള്ള യാത്രയിൽ ചെറുവെള്ളച്ചാട്ടങ്ങളും കാണാം.

56
5. നേരൽ - മാത്തേരൻ

പച്ചപ്പും കോടമഞ്ഞുമെല്ലാം കൺകുളിര്‍ക്കെ കാണാൻ ആഗ്രഹമുള്ളവര്‍ക്ക് നേരൽ - മാത്തേരൻ യാത്ര അനുയോജ്യമായിരിക്കും. മഹാരാഷ്ട്രയിലെ നേരലിൽ നിന്ന് മാത്തേരനിലേയ്ക്കുള്ള യാത്രയിൽ പച്ച പുതച്ച താഴ്വാരങ്ങളും മലനിരകളും ചെറിയ വെള്ളച്ചാട്ടങ്ങളുമെല്ലാം കാണാം.

66
6. അഗുമ്പെ ഘട്ട്

‘ദക്ഷിണേന്ത്യയുടെ ചിറാപ്പുഞ്ചി’ എന്നറിയപ്പെടുന്ന സ്ഥലമാണ് കര്‍ണാടകയിലെ അഗുമ്പെ. ഇടതൂര്‍ന്ന് വളര്‍ന്ന് നിൽക്കുന്ന മരങ്ങളും അതിമനോഹരമായ വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ അഗുമ്പെ മഴക്കാടുകൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ്. മഴക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ ബക്കറ്റ് ലിസ്റ്റിലേയ്ക്ക് ഉൾപ്പെടുത്താൻ പറ്റിയ ഇടമാണ് അഗുമ്പെ.

Read more Photos on
click me!

Recommended Stories