വീക്കെൻഡുകൾ വന്നാലും അവധികൾ ലഭിച്ചാലും യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ എപ്പോഴും മൂന്നാർ ഇടംപിടിക്കാറുണ്ട്. എന്നാൽ, എവിടെയൊക്കെ പോകണം, എന്തൊക്കെ ചെയ്യണം എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകാറുണ്ട്.
വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രധാന ആവാസ കേന്ദ്രമാണ് ഇരവികുളം. തേയിലത്തോട്ടങ്ങൾക്കിടയിലെ മലനിരകളുടെയും ചോലവനങ്ങളുടെയും മനോഹരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഭാഗ്യമുണ്ടെങ്കിൽ വരയാടുകളെയും കാണാം. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും രാജമലയിൽ കാണാറുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വരയാടുകളുടെ പ്രജനനകാലത്ത് സാധാരണയായി സന്ദർശകരെ അനുവദിക്കാറില്ല. രാവിലെ 7:30 മുതൽ വൈകുന്നേരം 4 വരെയാണ് പ്രവേശനം.
25
മാട്ടുപ്പെട്ടി ഡാം
പ്രകൃതിരമണീയമായ അണക്കെട്ടും അതിനോട് ചേർന്നുള്ള ശാന്തമായ തടാകവുമാണ് മാട്ടുപ്പെട്ടിയിലെ ഹൈലൈറ്റ്. ഉയരമുള്ള മലനിരകളാലും തേയിലത്തോട്ടങ്ങളാലും ചുറ്റപ്പെട്ട ഈ സ്ഥലം പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രഫർമാർക്കും അനുയോജ്യമാണ്. ഇവിടെ ബോട്ടിംഗ് (സ്പീഡ് ബോട്ട്, പെഡൽ ബോട്ട്) സൗകര്യങ്ങൾ ലഭ്യമാണ്. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം 13 കി.മീ. അകലെയാണ് മാട്ടുപ്പെട്ടി സ്ഥിതി ചെയ്യുന്നത്.
35
എക്കോ പോയിന്റ്
മാട്ടുപ്പെട്ടിയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് എക്കോ പോയിന്റ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ മലയിടുക്കിൽ നിന്ന് ശബ്ദം പുറപ്പെടുവിച്ചാൽ അത് തിരികെ പ്രതിധ്വനിക്കും. കുട്ടികളും മുതിർന്നവരുമെല്ലാം ഒരുപോലെ ആർത്തുല്ലസിക്കുന്ന സ്ഥലം കൂടിയാണിത്. ശാന്തമായ തടാകത്തിലൂടെ ബോട്ടിംഗ് നടത്താം. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് മലനിരകളുടെയും സംഗമ സ്ഥാനം കൂടിയാണിത്. മാട്ടുപ്പെട്ടിയിൽ നിന്ന് ഏകദേശം 2 കി.മീ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം.
എക്കോ പോയിന്റിൽ നിന്ന് വട്ടവട റൂട്ടിൽ സഞ്ചരിച്ചാൽ ടോപ് സ്റ്റേഷനിലെത്താം. മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിൽ ഒന്നാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1700 മീറ്റർ ഉയരത്തിലാണ് ടോപ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും പശ്ചിമഘട്ടത്തിൻ്റെയും തമിഴ്‌നാട്ടിലെ തേനി താഴ്‌വരയുടെയും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും. ഇവിടെ ടെന്റിൽ താമസിക്കാൻ അവസരമുണ്ട്. അതിരാവിലെ സൂര്യോദയം കാണാൻ പറ്റിയ സ്ഥലമാണിത്. മൂന്നാർ ടൗണിൽ നിന്ന് ഏകദേശം 32 കി.മീ അകലെയാണ് ടോപ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
55
കുണ്ടള ഡാം
മൂന്നാർ ടൗണിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ ടോപ് സ്റ്റേഷൻ പോകുന്ന റൂട്ടിലാണ് കുണ്ടള ഡാമും സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ തന്നെ ആദ്യത്തെ ആർച്ച് ഡാമാണിത്. തേയിലത്തോട്ടങ്ങളാലും പൈൻ മരക്കാടുകളാലും ചുറ്റപ്പെട്ട കുണ്ടള തടാകം അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുക. ശിക്കാര ബോട്ടുകളും സാധാരണ പെഡൽ ബോട്ടുകളുമെല്ലാം ഇവിടെ ലഭ്യമാണ്. മാട്ടുപ്പെട്ടി, എക്കോ പോയിന്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ടോപ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ നിങ്ങൾക്ക് കുണ്ടള ഡാം സന്ദർശിക്കാവുന്നതാണ്.