കൊടൈക്കനാൽ വൺ-ഡേ ഷെഡ്യൂൾ; ഈ കാഴ്ചകളൊന്നും മിസ്സാക്കണ്ട!

Published : Nov 21, 2025, 01:08 PM ISTUpdated : Nov 21, 2025, 01:23 PM IST

നൊസ്റ്റാൾജിക് മെമ്മറികൾക്കായി സഞ്ചാരികളെ മാടിവിളിക്കുന്ന മനോഹരമായ ഹിൽസ്റ്റേഷനാണ് കൊടൈക്കനാൽ. കൊടൈക്കനാലിൽ എത്തിയാൽ ഒട്ടും സമയം കളയാതെ ഒരു ദിവസം കൊണ്ട് കണ്ടുവരാൻ പറ്റുന്ന നിരവധി സ്ഥലങ്ങളുണ്ട്.

PREV
110
ഡോൾഫിൻ നോസ്

ആദ്യം വട്ടക്കനാലിലെ ഡോൾഫിൻ നോസ് സന്ദർശിക്കാം. ഇതിന് മൊത്തം 3 കി.മീ ദൈർഘ്യമുള്ള ട്രെക്കിംഗ് ആവശ്യമാണ്. ഡോൾഫിന്റെ മൂക്കിനോട് സാദൃശ്യമുള്ള പാറയാണ് ഇവിടുത്തെ പ്രധാന കാഴ്ച. (കൊടൈക്കനാൽ - വട്ടക്കനാൽ - ഏകദേശം 6 കി.മീ)

210
ഗ്രീൻ വാലി വ്യൂപോയിന്റ് / സൂയിസൈഡ് പോയിന്റ്

ഗ്രീൻ വാലി വ്യൂപോയിന്റ് അഥവാ സൂയിസൈഡ് പോയിന്റാണ് അടുത്തത്. കൊടൈക്കനാൽ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻ വാലി വ്യൂ പോയിന്റ് അതിമനോഹരമായ കാഴ്ചകൾക്കും ശാന്തമായ അന്തരീക്ഷത്തിനും പേരുകേട്ട ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ്. കോടയില്ലെങ്കിൽ മാത്രമേ ഇവിടെ നിന്നുള്ള കാഴ്ചകൾ ആസ്വ​ദിക്കാൻ സാധിക്കൂ. (വട്ടക്കനാൽ - ഗ്രീൻവാലി വ്യൂ പോയിന്റ് - ഏകദേശം 4 കി.മീ)

310
ഗോൾഫ് കോഴ്സ് / ഗോൾഫ് ക്ലബ്ബ്

പ്രശസ്തമായ പില്ലർ റോക്കിലേയ്ക്കുള്ള യാത്രയിൽ ഗോൾഫ് ക്ലബ്ബ് കാണാം. നമ്മുടെ നാട്ടിലൊന്നും അത്ര പ്രശസ്തമല്ലാത്ത ഗോൾഫ് എന്ന കായികവിനോദം ഇഷ്ടപ്പെടുന്നവർ ഇവിടം കണ്ടിരിക്കണം. 

410
പില്ലര്‍ റോക്ക്

പില്ലർ റോക്കിലെത്തിയാൽ അതിശയിപ്പിക്കുന്ന ഭീമാകാരൻ പാറകൾ കാണാം. ഇവിടെയും കോട മാറിയാൽ മാത്രമേ പാറകൾ തെളിഞ്ഞുകാണുകയുള്ളൂ. (ഗ്രീൻവാലി വ്യൂ പോയിന്റ് - പില്ലര്‍ റോക്ക് - ഏകദേശം 2.3 കി.മീ)

510
ഗുണ കേവ് / ഡെവിൾസ് കിച്ചൺ

‘മഞ്ഞുമ്മൽ ബോയ്സി’ലൂടെ വളരെയേറെ പ്രശസ്തിയാർജിച്ച ​ഗുണ കേവാണ് അടുത്ത സ്പോട്ട്. കൊടൈക്കനാൽ യാത്രയിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഇടമാണിത്. വേരുകളാൽ നിറഞ്ഞ, അ​ഗാധ ​ഗർത്തങ്ങളുള്ള ​ഗുണ കേവ് എപ്പോഴും തിരക്കുള്ള സ്ഥലമാണ്. (പില്ലര്‍ റോക്ക് - ഗുണ കേവ് -  ഏകദേശം 1 കി.മീ)

610
പൈൻ ഫോറസ്റ്റ്

​ഗുണ കേവിൽ നിന്ന് മോയർ പോയിന്റിലേയ്ക്കുള്ള യാത്രയിൽ പൈൻ ഫോറസ്റ്റ് സന്ദർശിക്കാം. ഏക്കർ കണക്കിന് പരന്ന് കിടക്കുന്ന പൈൻ ഫോറസ്റ്റ് കണ്ട് കഴിഞ്ഞാൽ നേരെ മോയർ പോയിന്റിലേയ്ക്ക്. (ഗുണ കേവ് - പൈൻ ഫോറസ്റ്റ് -  ഏകദേശം 1.5 കി.മീ)

710
മോയ‍‍ര്‍ പോയിന്റ്

ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റിയ ഒരു സ്ഥലമാണിത്. എപ്പോഴും കോടമൂടുന്ന ഇവിടെ വളഞ്ഞുപുളഞ്ഞ നടപ്പാതകളും ഒരു വാച്ച് ടവറുമുണ്ട്. (ഗുണ കേവ് - മോയര്ർ പോയിന്റ് - ഏകദേശം 3 കി.മീ)

810
അപ്പർ ലേക്ക് വ്യൂ

കൊടൈക്കനാലിലെ പ്രധാന കാഴ്ചയായ തടാകം കാണാനുള്ള യാത്രയിൽ റോഡിന് അരികിലായി അപ്പർ ലേക്ക് വ്യൂ കാണാം. തടാകത്തിന്റെ വിദൂര കാഴ്ചയാണിത്. (മോയര്‍ പോയിന്റ്‍ - അപ്പര്‍ ലേക്ക് വ്യൂ പോയിന്റ് - ഏകദേശം 7.9 കി.മീ)

910
ബ്രയാന്റ് പാർക്കും കോക്കേഴ്സ് വാക്കും

അപ്പ‍ര്‍ ലേക്ക് വ്യൂ കണ്ടതിന് ശേഷം നേരെ ബ്രയാന്റ് പാർക്കും കോക്കേഴ്സ് വാക്കും കണ്ട് നേരെ കൊടൈക്കനാൽ ലേക്കിലേയ്ക്ക് പോകാം. ഈ മൂന്ന് കേന്ദ്രങ്ങളും തൊട്ടടുത്ത് തന്നെയാണ്. (അപ്പർ ലേക്ക് വ്യൂ പോയിന്റ് - ബ്രയാന്റ് പാർക്ക് - ഏകദേശം 2.8 കി.മീ)

1010
കൊടൈക്കനാൽ ലേക്ക്

കൊടൈക്കനാലിന്റെ പ്രധാന ആകർഷണം ഈ തടാകം തന്നെയാണ്. തടാകത്തിന് ചുറ്റിനും സൈക്ലിംഗിനും അവസരമുണ്ട്. ബോട്ടിം​ഗ് ആസ്വദിക്കാതെ കൊടൈക്കനാൽ യാത്ര പൂർണമാകില്ലെന്നാണല്ലോ പറയാറ്. (ബ്രയാന്റ് പാര്‍ക്ക് - കൊടൈക്കനാൽ ലേക്ക് - ഏകദേശം 700 മീറ്റര്‍)

Read more Photos on
click me!

Recommended Stories