ഒരു കിടിലൻ സൺസെറ്റ് പോയിന്റ്; സ്വന്തം വാഹനം ഓടിച്ച് കയറ്റാം, അനന്തപുരിയുടെ സ്വന്തം കടുമ്പു ഹിൽസ്

Published : Aug 15, 2025, 05:51 PM IST

സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം നേരിൽ കണ്ട് ആസ്വദിക്കാൻ ആ​ഗ്രഹിക്കുന്നവർ ഏറെയാണ്. അതുപോലെ തന്നെ ഡ്രൈവിം​ഗ് ഹരമായി കാണുന്നവരും കുറച്ചൊന്നുമല്ല. എങ്കിൽ, നല്ലൊരു റൈഡും മനോഹരമായ പ്രകൃതി ഭം​ഗിയും ഒരുമിച്ച് ആസ്വദിച്ചാലോ?

PREV
17
കടുമ്പു ഹിൽസ്/കടുമ്പു പാറ

വാഹനം ഓടിച്ച് കയറ്റി കാഴ്ചകൾ മതിയാവുവോളം കാണാൻ സാധിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുമ്പു ഹിൽസ്.

27
ഈസി ഡ്രൈവ്

വാഹനം ഏതായാലും കടുമ്പു ഹിൽസിലേയ്ക്ക് അനായാസം ഡ്രൈവ് ചെയ്ത് എത്താം എന്നതാണ് സവിശേഷത.

37
കിടിലൻ സൺസെറ്റ്

മുമ്പ് അധികമാരാലും ശ്രദ്ധിക്കപ്പെടാതിരുന്ന കടുമ്പു ഹിൽസിലെ സൂര്യാസ്തമയം കാണാൻ ഇന്ന് നിരവധിയാളുകളാണ് എത്തുന്നത്.

47
ആര്‍ക്കും വരാം

വാഹനം കയറ്റാമെന്നതിനാൽ തന്നെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇവിടേയ്ക്ക് ബുദ്ധിമുട്ടുകളില്ലാതെ എത്താൻ സാധിക്കും.

57
ഫോട്ടോഷൂട്ടിന് ബെസ്റ്റാ...

വാഹന പ്രേമികൾക്ക് മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്താനും പ്രീ വെഡ്ഡിം​ഗ് ഫോട്ടോഷൂട്ടുകൾ നടത്താനും അനുയോജ്യമായ സ്പോട്ടാണ് കടുമ്പു ഹിൽസ്.

67
വേഗത്തിൽ എത്താം

തിരുവനന്തപുരം ന​ഗരത്തിൽ നിന്ന് വെറും 17 കിലോ മീറ്റർ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം.

77
നോ എൻട്രി ഫീസ്

നഗരത്തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇവിടേയ്ക്ക് വരാം. കടുമ്പു ഹിൽസിൽ പോകാൻ പ്രത്യേക ഫീസും മറ്റും നൽകേണ്ടതുമില്ല.

Read more Photos on
click me!

Recommended Stories