പുതിയ സഞ്ചാരദേശങ്ങള്‍ തേടിപ്പിക്കുന്ന പ്രവണത വ്യാപകമായതോടെ കൊടൈക്കനാല്‍ എന്ന സുന്ദരമായ വിനോദസഞ്ചാര കേന്ദ്രത്തിന് പുതുമയില്ലാതായി. എന്നാൽ, ഉൾപ്രദേശങ്ങൾ തേടി സഞ്ചാരികൾ എത്തിയതോടെ കൊടൈക്കനാല്‍ റീലോഡാകുകയാണ്.
കൊടൈക്കനാലിൽ നിന്ന് ഏകദേശം 30 കിലോ മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് മന്നവന്നൂർ. ഇടതൂർന്ന പൈൻ, യൂക്കാലി മരങ്ങൾക്ക് നടുവിലൂടെ, വളഞ്ഞുപുളഞ്ഞ, വീതി കുറഞ്ഞ റോഡിലൂടെ വേണം ഇവിടേയ്ക്ക് എത്താൻ.
27
പൂമ്പാറ ഗ്രാമവും പളനിമല വ്യൂപോയിന്റും
മന്നവന്നൂരിലേയ്ക്ക് പോകുംവഴി പൂമ്പാറ എന്ന സുന്ദരമായ ഗ്രാമവും പളനിമല വ്യൂ പോയിന്റുമെല്ലാം കാണാം. സഞ്ചാരികൾ പ്രധാനമായും വാഹനം നിർത്തി കാഴ്ചകൾ കാണാൻ ഇറങ്ങുന്ന സ്ഥലങ്ങളാണിത്.
37
സഞ്ചാരികളെ കാത്ത് മന്നവന്നൂര്‍
ഇക്കോ പാർക്കും ഷീപ്പ് ഫാമും ലേക്കുമെല്ലാമെയി സഞ്ചാരികളുടെ വരവ് കാത്തിരിക്കുന്ന സുന്ദര ഗ്രാമമാണ് മന്നവന്നൂർ. കടുത്ത വേനലിലും ഭംഗിയും തണുപ്പും കുറയാത്ത മനോഹരമായ സ്ഥലം കൂടിയാണിത്.
നൂറുകണക്കിന് ഏക്കറുകളിൽ പരന്ന് കിടക്കുന്ന ഫാം തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഫാമിൽ ചെമ്മരിയാടിന്റെ രോമം പ്രോസ്സസിംഗ് ചെയ്ത് എക്സ്പ്പോർട്ട് ചെയ്യുന്നുണ്ട്. കൂടാതെ മുയൽ ഫാമും ഇവിടെയുണ്ട്. 20 രൂപാ പാസ് എടുത്താൽ ഫാമിനകത്തേക്ക് പ്രവേശനം സാധ്യമാകും.
57
മന്നവന്നൂർ തടാകവും ചെമ്മരിയാടിൻ കൂട്ടവും
ഫാമിൻറെ ഒരറ്റത്ത് മന്നവന്നൂർ തടാകം കാണാം. വ്യൂ പോയിന്റിൽ ഇരുന്ന തടാകത്തിന്റെയും സമീപത്തായി മേഞ്ഞുനടക്കുന്ന ചെമ്മരിയാട്ടിൻ കൂട്ടത്തിന്റെയും കാഴ്ചകൾ കാണാനായി നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.
67
മല കയറിയെത്തുന്ന ചെമ്മരിയാട്ടിൻ കൂട്ടം
രാവിലെ ചെമ്മരിയാടുകൾ കൂട്ടത്തോടെ മേയാൻ പോകും. വൈകുന്നേരം 4 മണിയോടെ ഇവ കൂട്ടമായി ഫാമിലേയ്ക്ക് തിരിച്ചെത്തും. നിര നിരയായി ചെമ്മരിയാടിൻ കൂട്ടം മല കയറിയെത്തുന്ന കാഴ്ച അതിമനോഹരമാണ്. തിരിച്ചെത്തുന്ന ഇവയ്ക്ക് തീറ്റയും ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ചെമ്മരിയാടുകളെ തൊട്ടടുത്ത് നിന്ന് കാണാമെന്നതാണ് സവിശേത.
77
പ്രകൃതിയുടെ സമ്മാനം
കൊടൈക്കനാൽ വന്ന് കഴിഞ്ഞാൽ ഉറപ്പായും കണ്ടിരിക്കേണ്ട ഒരു കാഴ്ചയാണ് മന്നവന്നൂർ. ഒരു സഞ്ചാരി ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട പ്രകൃതിയുടെ സമ്മാനം.